എം-സോണ്‍ റിലീസ് – 1820 ഭാഷ ഇംഗ്ലീഷ് സംവിധാനം Natalie Erika James പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഹൊറർ 6.0/10 തന്റെ അമ്മയായ എഡ്നയെ കാണാനില്ല എന്നറിഞ്ഞ് അമ്മയുടെ വീട്ടിലേക്ക് ചെന്നതാണ് കേയും മകള്‍ സാമും. ഏറെ അന്വേഷിച്ചെങ്കിലും പോലീസിനോ മറ്റാര്‍ക്കുംതന്നെയോ എഡ്നയെ കണ്ടെത്താനായില്ല. പക്ഷേ മൂന്നാംനാള്‍ എഡ്ന തിരിച്ചുവന്നു. അവരുടെ തിരോധാനത്തിനുപിന്നിലെ രഹസ്യമെന്തായിരുന്നു? ആ വീട്ടില്‍ രാത്രികളില്‍ അരങ്ങേറുന്ന അതീന്ദ്രിയസംഭവങ്ങള്ക്കുപിന്നിലെ ശക്തി എന്തായിരുന്നു? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Camp X-Ray / ക്യാംപ് എക്സ്-റേ (2014)
എം-സോണ്‍ റിലീസ് – 1819 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sattler പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ഡ്രാമ, വാർ 6.9/10 പ്രണയം, സൗഹൃദം, മാനുഷികത. അതിർവരമ്പുകൾ ഭേദിച്ച് മനുഷ്യ മനസ്സുകളിലൂടെ സഞ്ചരിക്കുന്ന അദൃശ്യമായ ഒരു മായാജാലം. ആർക്കും ആരോടും നിബന്ധനകളില്ലാതെ മനസ്സിൽ രൂപപ്പെടുന്ന ഒന്ന്. മണ്ണിന് മരവും, മരത്തിനു കാറ്റും, കാറ്റിന് മഴയും, മഴയ്ക്കു മണ്ണുമായി പ്രകൃതിയിൽ ഓരോ അണുവും കെട്ടുപിണഞ്ഞു കിടക്കുന്നു. സ്നേഹത്തോടെ നോക്കിയാൽ ചുറ്റുമുള്ളതെല്ലാം സ്നേഹമാണ്. എന്തും ക്ഷമിക്കാവുന്നതാണ്. മനുഷ്യന് സഹജീവിയോട് തോന്നുന്ന […]
Let’s Sin / ലെറ്റ്സ് സിൻ (2014)
എം-സോണ്‍ റിലീസ് – 1815 ഭാഷ ടർക്കിഷ് സംവിധാനം Onur Ünlü പരിഭാഷ ജിമ്മി കെ ജെയിംസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.9/10 ഇസ്താംബൂളിലെ ഒരു പള്ളിയിലെ ഇമാം ആയ സൽമാൻ ബ്ളൂട്ടിലൂടെയാണ് കഥ വികസിക്കുന്നത്. ഒരു ദിവസം നമസ്കാരവേളയിൽ, സാലിഹ് എന്നുപേരുള്ളൊരാൾ പള്ളിയിൽവെച്ചു വെടിയേറ്റ് മരിക്കുന്നു. അന്വേഷണ കുതകിയായ സൽമാൻ അതിനു കാരണക്കാരെ തേടി പോകുന്നതും, അത് അദേഹത്തിന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതുമാണ് കഥാസാരം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
On the Road / ഓൺ ദി റോഡ് (2012)
എം-സോണ്‍ റിലീസ് – 1814 ഭാഷ ഇംഗ്ലീഷ് സംവിധാനം Walter Salles പരിഭാഷ മുഹമ്മദ് റഫീക് ഇ. ജോണർ അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് 6.1/10 ജാക്ക് കെറ്വാക്കിൻ്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2012 ൽ വോൾടർ സാലെസ് സംവിധാനം ചെയ്ത അഡ്വഞ്ചർ ഡ്രാമ ഫിലിം ആണ് “ഓൺ ദ റോഡ്.” ഒരെഴുത്തുകാരനാകാൻ മോഹിക്കുന്ന സാൽ പാരഡൈസ് ന്യൂയോർക്കിൽ ഒരു രാത്രി സുഹൃത്തായ കാർലോയുടെ കൂടെ ഡീൻ മോറിയാറ്റി എന്ന യുവാവിനെ കണ്ടുമുട്ടുന്നു. അച്ഛൻ്റെ മരണശേഷം സാലിൻ്റെ […]
Innocent witness / ഇന്നസന്റ് വിറ്റ്നസ് (2019)
എം-സോണ്‍ റിലീസ് – 1813 ഭാഷ കൊറിയൻ സംവിധാനം Han Lee പരിഭാഷ സുഹൈൽ ബഷീർ ജോണർ ക്രൈം, ഡ്രാമ 7.4/10 ലീ ഹാന്റെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ ഡ്രാമ, ത്രില്ലെർ ഗണത്തിൽപെടുത്താവുന്ന ഒരു സൗത്ത് കൊറിയൻ മൂവിയാണ് ഇന്നസന്റ് വിറ്റ്നസ്.ഇതിൽ പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നത് jung woo-sung, kim hyang gi എന്നിവരാണ്.വൃദ്ധനായ ഒരു മനുഷ്യൻ കൊല്ലപ്പെടുകയും അയാളുടെ വേലക്കാരിയെ കുറ്റം ആരോപിച്ചു അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു.കേസിലെ ഏകസാക്ഷി ഓട്ടിസം ബാധിതയായ കൗമാരക്കാരി ജി വൂ […]
The Photographer of Mauthausen / ദി ഫോട്ടോഗ്രാഫർ ഓഫ് മൗതൗസൻ (2018)
എം-സോണ്‍ റിലീസ് – 1812 ഭാഷ സ്പാനിഷ് സംവിധാനം Mar Targarona പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.7/10 രണ്ടാം ലോക മഹായുദ്ധസമയത്ത് മൗതാസനിലെ നാസി കോൺസെൻട്രഷൻ ക്യാമ്പിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018 ൽ പുറത്തു വന്ന സ്പാനിഷ് സിനിമയാണിത്.1938 ൽ ഡാന്യൂബ് നദിക്കടുത്തായി ഓസ്ട്രിയയിലെ മൗതാസനിലും ഗുസനിലുമായി നാസികൾ സ്ഥാപിച്ച കോൺസെൻട്രേഷൻ ക്യാമ്പിൽ 1945 വരെയുള്ള ഏഴ് വർഷങ്ങളിലായി ഏകദേശം രണ്ട് ലക്ഷത്തോളം തടവുകാരെ പാർപ്പിച്ചിരുന്നു.ഇതിൽ […]
Dirilis: Ertugrul Season 2 / ദിറിലിഷ്: എർതൂറുൽ സീസൺ 2 (2015)
എം-സോണ്‍ റിലീസ് – 1811 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഫവാസ് തേലക്കാട്, പ്രശാന്ത് ശ്രീമംഗലം,സൂരജ് എസ് ചിറക്കര, ജിമ്മി കെ ജെയിംസ്,രാഗേഷ് രാജൻ എം, റിയാസ് പുളിക്കൽ,ഹിഷാം അഷ്റഫ്, മുഹമ്മദ് മുനീർ,ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്,അർജുൻ, ഫാസിൽ മാരായമംഗലം,മുബശ്ശിർ പി. കെ, സഫ്വാൻ ഇബ്രാഹിം,ഫഹദ് അബ്ദുൽ മജീദ്, നെബീൽ ഇ.പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് […]
Psychobitch / സൈക്കോബിച്ച് (2019)
എം-സോണ്‍ റിലീസ് – 1810 ഭാഷ നോർവീജിയൻ സംവിധാനം Martin Lund പരിഭാഷ ശ്രുതിന്‍ ജോണർ ഡ്രാമ 7.0/10 എന്തിനും ഏതിനും പ്രശംസ വാങ്ങുന്ന മാരിയുസിനെ സ്കൂളിലെ ഏറ്റവും പ്രശ്നക്കാരിയും,ഇന്ത്യയിലേക്ക് യാത്ര ചെയ്ത് ഗോ മാതാവിനെ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഫ്രിഡയുടെ കൂടെ ഗ്രൂപ്പ് ചേര്‍ക്കുന്നു.ആത്മഹത്യ പ്രവണതയുള്ള ഫ്രിഡയും ,എല്ലാം തികഞ്ഞ മാരിയുസും ചേരുമ്പോള്‍ വര്‍ത്തമാന നോര്‍വീജിയന്‍ കൗമാര ജീവിതത്തിലെ പ്രണയവും,അസ്വസ്ഥതകളും ,അകല്‍ച്ചകളും ഈ കൊച്ചു ചിത്രത്തിലൂടെ നാം പരിജയപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ