എം-സോണ്‍ റിലീസ് – 313 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne, Luc Dardenne പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.5/10 2005 ലെ പാം ദ്യോർ ലഭിച്ചത് ഡാർഡെൻ സഹോദരൻമാർ സംവിധാനം നിർവഹിച്ച ഫ്രെഞ്ച് ചലച്ചിത്രമായ ദി ചൈൽഡിനാണ്. ജയിലിൽ വെച്ച് പ്രസവിച്ച കുഞ്ഞുമായി 6 ദിവസത്തിന് ശേഷം ഇറങ്ങുന്ന സോണിയ നേരെ പോകുന്നത് അത്യാവശ്യം കളവും കൊള്ളയുമായി ജീവിച്ച് പോകുന്ന കാമുകൻ ബ്രൂണോയുടെ അടുത്തേക്കാണ്. എങ്ങനെയും കാശുണ്ടാക്കാൻ ശ്രമിക്കുന്ന ബ്രൂണോയ്ക്ക് അതിനുള്ള മറ്റൊരു […]
Elephant / എലിഫന്റ് (2003)
എം-സോണ്‍ റിലീസ് – 312 ഭാഷ ഇംഗ്ലീഷ് സംവിധാനം Gus Van Sant പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 അമേരിക്കൻ സംവിധായകനായ ഗുസ് വാന്‍ സാന്തിന്റെ എലിഫന്റിനാണ് 2003-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ദ്യോർ ലഭിച്ചത്. 1999 ഏപ്രില്‍ 20ന് കൊളറാഡോയിലെ കൊളംബൈന്‍ ഹൈസ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എറിക്കും ഡൈലനും ഒരു പ്രകോപനവുമില്ലാതെ പന്ത്രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപകനെയും വെടിവച്ചു കൊല്ലുകയും അതിനുശേഷം ആത്മഹത്യ ചെയ്യുകയുമുണ്ടായി. എറിക്കി ന്റെ ബ്ലോഗില്‍ […]
Rosetta / റോസെറ്റ (1999)
എം-സോണ്‍ റിലീസ് – 310 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne, Luc Dardenne പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.5/10 ഡാർഡെൻ സഹോദരൻമാർ സംവിധാനം നിർവഹിച്ച ഫ്രെഞ്ച് ചലച്ചിത്രം റോസെറ്റയ്ക്കാണ് 1999 ൽ പാം ദ്യോർ ലഭിച്ചത്. മദ്യപാനിയും അഴിഞ്ഞാട്ടക്കാരിയുമായ അമ്മയുടെ കൂടെ ജീവിക്കുന്ന റോസെറ്റക്ക് ഒരു ജോലി അത്യാവശ്യമാണ്. ഒരു ജോലിയിലും സ്ഥിരമായി നിൽക്കാൻ പറ്റാത്തതിന്റെ വിഷമം കൊണ്ടുനടക്കുന്ന റോസെറ്റ ജോലി ലഭിക്കാനായി എന്തും ചെയ്യാൻ തയ്യാറാണ്. റോസെറ്റയായി അഭിനയിച്ച എമിൽ ഡെക്വെനാണ് ആ വർഷത്തെ […]
Ex Machina / എക്സ് മാകിന (2015)
എം-സോണ്‍ റിലീസ് – 308 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ നിതിൻ PT, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.7/10 ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ ധനികനായ മുതലാളി നേതൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഒരു റോബോട്ടിനെ രഹസ്യമായി ഉണ്ടാക്കുകയാണ്. അതിന്റെ കഴിവുകൾ പരിശോധിക്കാൻ കാലേബ് ആ കമ്പനിയിലെ യുവ പ്രോഗ്രാമറേ അദ്ദേഹം ക്ഷണിക്കുന്നു. സുന്ദരിയായ ഒരു യുവതിയുടെ ദേഹം ഉള്ള ആ റോബോട്ടുമായി ഇടപഴകുന്ന കാലേബിന് പ്രതീക്ഷിക്കാത്ത പലതും നേരിടേണ്ടിവരുന്നു. […]
The Fault in our stars / ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)
എം-സോണ്‍ റിലീസ് – 306 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Boone പരിഭാഷ പ്രശാഖ് പി പി ജോണർ ഡ്രാമ, റൊമാൻസ് 7.7/10 ജോണ്‍ ഗ്രീന്‍ എഴുതി 2012 ല്‍ പുറത്തിറങ്ങിയ റൊമാന്റിക് നോവലിന്റെ ദ്രിശ്യാവിഷ്കാരമാണ് ജോഷ് ബൂണ്‍ സംവിധാനം ചെയ്ത “ദി ഫാള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്”. ക്യാന്‍സര്‍ ബാധിതയായ ഹെയ്സല്‍ ഗ്രേസ് ലാന്‍കാസ്റ്റര്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി “സപ്പോര്‍ട്ട് ഗ്രൂപ്പില്‍” പങ്കെടുക്കുന്നു. അവിടെ വച്ച് മറ്റൊരു രോഗിയായ അഗസ്റ്റസ് വാട്ടേഴ്സ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുകയും […]
A Wonderful World / എ വണ്ടർഫുൾ വേൾഡ് (2006)
എം-സോണ്‍ റിലീസ് – 305 ഭാഷ സ്പാനിഷ് സംവിധാനം Luis Estrada പരിഭാഷ അനീബ് PA ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 6.9/10 ദരിദ്രരില്‍ ദരിദ്രനായ ജുവാന്‍ പെരെസ് വേള്‍ഡ് ഫിനാന്‍ഷ്യല്‍ സെന്ററിന്റെ മുകളില്‍ അറിയാതെ കുടുങ്ങുന്നു. സര്‍ക്കാരിന്റെ സാമൂഹിക-സാമ്പത്തിക നയങ്ങള്‍ മൂലം ദരിദ്രനായതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാനാണ് ജുവാന്‍ എത്തിയതെന്നു പ്രചരിപ്പിക്കപ്പെടുന്നു. ഇതോടെ ധനമന്ത്രാലയം പഴി കേള്‍ക്കേണ്ടി വരുകയാണ്. രാജ്യത്ത് 63 ദശലക്ഷം ദരിദ്രരുണ്ടെന്ന കാര്യം സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രശ്നം എങ്ങനെയും മറച്ചുവക്കാന്‍ ജുവാന്‍ […]
Sympathy for Lady Vengeance / സിമ്പതി ഫോർ ലേഡി വെഞ്ചൻസ് (2005)
എം-സോണ്‍ റിലീസ് – 304 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 പാർക്ക് ചാൻ-വൂക്കിന്റെ “Vengeance Trilogy” എന്നറിയപ്പെടുന്ന 3 ചിത്രങ്ങളുടെ പരമ്പരയിലെ മൂന്നാം ചിത്രം. 6 വയസ്സുകാരനെ കൊന്നതിന്റെ പേരിൽ 13 വർഷത്തെ ജയിൽ ശിക്ഷക്ക് ശേഷം പുറത്ത് വരുന്ന ലീ ഗ്യും-ജാ ശരിക്കും കൊലപാതകത്തിന് ഉത്തരവാദിയായ ആളെ പ്രതികാരത്തിനായി തേടുന്നു. ജയിലിലെ പഴയ സുഹൃത്തുക്കളുമായി ചേർന്ന് ലീ തന്റെ പ്ലാൻ തയ്യാറാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Sympathy for Mister Vengeance / സിമ്പതി ഫോർ മിസ്റ്റർ വെഞ്ചൻസ് (2002)
എംസോൺ റിലീസ് – 303 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.5/10 ബധിരനായ റിയുവിന് ചേച്ചിയുടെ വൃക്കമാറ്റ ശസ്ത്രക്രിയക്കായി പണം ആവശ്യമുണ്ട്. ഇതിനിടയിൽ അവന് ജോലിയും നഷ്ടമാകുന്നു. കാമുകിയുടെ ഉപദേശം അനുസരിച്ച് പിരിച്ചുവിട്ട കമ്പനി മുതലാളിയുടെ മകളെ റിയൂ തട്ടിക്കൊണ്ടുപോകുന്നു. ഭാഗ്യക്കേട് കൊണ്ട് ആ കുട്ടി മരിക്കാൻ ഇടയാകുമ്പോൾ അത് പ്രതികാരത്തിന്റെയും അക്രമത്തിന്റെയും ഒരു ചുരുൾ അഴിച്ചുവിടുകയാണ് പിന്നീട്. പാർക്ക് ചാൻ-വൂക്കിന്റെ ദ വെഞ്ചൻസ് ട്രൈലജിയിലെ ആദ്യ […]