എം-സോണ്‍ റിലീസ് – 109 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.7/10 കിം കി ടുക് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ വളരെയധികം വയലന്‍സ് നിറഞ്ഞ ചിത്രങ്ങളില്‍ നിന്നും അല്‍പ്പം ഡോസ് കുറച്ച ഒരു ചിത്രമാണ്.ഈ ചിത്രത്തില്‍ മനുഷ്യ മനസ്സില്‍ ഉള്ള ദുര്‍ബല ചിന്തകളായ അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കടവും ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ ചെയ്ത അനീതികളോടുള്ള എതിര്‍പ്പും അത് നടപ്പിലാക്കിയവര്‍ക്ക് ഉള്ള തക്കതായ ശിക്ഷകളും നല്കാന് തീരുമാനമെടുത്തു […]
All About My Mother / ആൾ എബൌട്ട് മെെ മദർ (1999)
എം-സോണ്‍ റിലീസ് – 108 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ അഭിജിത്ത് വി.പി. ജോണർ ഡ്രാമ 7.8/10 മരിച്ച മകന്റെ ഡയറിയിലെ അവസാന കുറിപ്പ് വായിച്ചു അവന്റെ പിതാവിനെ അന്വേഷിച്ചു യാത്രതിരിക്കുന്ന മാന്യോല എന്ന് പേരുള്ള അമ്മയാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. മാന്ദ്രിഡിലെ ഒരു നഴ്സ് യാണ് ആ അമ്മ. പിതാവിനെ കാണണം എന്ന ആഗ്രഹം അവൻ പ്രകടിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് വിട്ടു പിരിഞ്ഞ ശേഷം ഒരു കുട്ടിയുണ്ടെന്നും പതിനേഴാം വയസിൽ ഒരു അപകടത്തിൽപെട്ട് […]
Fargo / ഫാർഗോ (1996)
എം-സോണ്‍ റിലീസ് – 107 ഭാഷ ഇംഗ്ലീഷ് സംവിധാനം Joel Coen, Ethan Coen (uncredited) പരിഭാഷ നിഷാദ് തെക്കേവീട്ടിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 സെയിൽസ് എക്സിക്യൂട്ടീവ് ആയ ജെറി കുറച്ചു സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ടിരിക്കുകയാണ്. അതിൽ നിന്നും പുറത്തു കടക്കാൻ ജെറി കണ്ടെത്തുന്ന മാർഗമാണ് തന്റെ ഭാര്യയെ കിഡ്നാപ് ചെയ്ത് കോടീശ്വരനായ ഭാര്യപിതാവിന്റെ കൈയിൽ നിന്നും മോചനദ്രവ്യമായി ക്യാഷ് വാങ്ങുക. അതിനായി ജെറി 2 ക്രിമിനൽസിനെ ഏർപ്പാടാക്കുന്നു. പക്ഷേ കാര്യങ്ങൾ ജെറി പ്രതീക്ഷിച്ച പോലെയല്ല നടക്കുന്നത്. […]
Oh My GOD / ഓ മൈ ഗോഡ് (2012)
എം-സോണ്‍ റിലീസ് – 106 ഭാഷ ഹിന്ദി സംവിധാനം Umesh Shukla പരിഭാഷ സാഗർ കോട്ടപ്പുറം ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.1/10 കാഞ്ചി ഭായ് ഗുജറാത്തിയായ ഒരു കച്ചവടക്കാരനാണ് മുംബൈയില്‍ ചോരിബസാറില്‍ ദൈവങ്ങളുടെ പ്രതിമയും മറ്റുമാണ് കച്ചവടം. എന്നാല്‍ ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരു എ ക്ലാസ് നിരീശ്വരവാദിയാണ് അയാള്‍… തന്റെ ഭാര്യയും മക്കളും ദൈവത്തില്‍ വിശ്വസിക്കുന്നതിനെയും അയാള്‍ കളിയാക്കും. ഒരു ദിവസം മുംബൈ നഗരത്തിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചോരിബസാറില്‍ കാഞ്ചി ഭായുടെ കട മാത്രം […]
Nymphomaniac Vol. I & Vol. II / നിംഫോമാനിയാക് വോള്യം I & വോള്യം II (2013)
എം-സോണ്‍ റിലീസ് – 105 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars von Trier പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 6.9/10 ചിത്രം കൃത്യമായി ഒരു ‘കഥയെ ‘പിന്തുടരുകയല്ല. നിംഫോമാനിയാക് ആയ ഒരു യുവതിയും താൻ അലൈംഗികനാണെന്ന് (അസെക്ഷ്വൽ) വിശ്വസിക്കുന്ന ഒരു മനുഷ്യനും തമ്മിൽ ഒരു രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഭാഷണമാണ് സിനിമ. അതിൽ സമൂഹത്തെയും സംസ്കാരത്തെയും ചരിത്രത്തെയും സംബന്ധിക്കുന്ന ഒരുപാട് കാര്യങ്ങൾ കടന്നു വരുന്നു. സ്വാഭാവികമായും വിലക്കപ്പെട്ട കനിയായ ലൈംഗികതയെചുറ്റിപ്പറ്റി. നിംഫോമാനിയാക്കായ ജോ എന്ന സ്ത്രീയെ സിനിമയിൽ […]
Persona / പേഴ്സോണ (1966)
എം-സോണ്‍ റിലീസ് – 103 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ അഭിലാഷ്, രമ്യ ജോണർ ഡ്രാമ, ത്രില്ലർ, 8.1/10 ബിബി ആന്ണ്ടേഴ്സണും ലീവ് ഉള്മാനും കേന്ദ്ര കഥാപാത്രങ്ങളായ ഒരു ബര്ഗ്മാന് ചിത്രമാണ് പേഴ് സോണ. ബര്‍ഗ്മാന്റെ പ്രിയപ്പെട്ട ചായാഗ്രാഹകന് സ്വെന്‍ നിക്വിസ്റ്റ് മായുള്ള ആറാമത്തെ സിനിമയായ ഇതു മിനിമലിസത്തിന്റെ സാധ്യതകളെ സാധൂകരിച്ച കലാസൃഷ്ട്ടിയാണ് . നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ സിനിമ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായി ബര്ഗ്മാന് വിലയിരിത്തിയിട്ടുണ്ട്. ശക്തമായ […]
Seven Samurai / സെവന് സാമുറായ് (1954)
എം-സോണ്‍ റിലീസ് – 100 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധര്‍ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 8.6/10 എം-സോണ്‍ തങ്ങളുടെ നൂറാമത് റിലീസ് പങ്കുവയ്ക്കുകയാണ്. അകിര കുറോസവയുടെ സെവന് സാമുറായ് ആണ് നൂറാമത്തെ ഞങ്ങളുടെ സിനിമ. വിപ്ലവം ഒരു ദിവസം ലോകം മുഴുവൻ പൊട്ടി പുറപ്പെടുന്നത് അല്ല. ഓരോ നാട്ടിലും അവിടുത്തെ തലനരച്ച കാർണോർക്കു ഒരു വിപ്ലവത്തിന്റെ കഥ പറയാനുണ്ടാവും. പാർട്ടിക്ക് വേണ്ടിയോ അധികാരത്തിനു വേണ്ടിയാ അല്ല, നാടിനു വേണ്ടി മണ്ണിനെ അറിഞ്ഞവൻ […]
The Last Emperor / ദ ലാസ്റ്റ് എംപറര്‍ (1987)
എം-സോണ്‍ റിലീസ് – 98 ഭാഷ ഇംഗ്ലീഷ് സംവിധാനം Bernardo Bertolucci പരിഭാഷ അരുണ്‍ ജോർജ് ആന്റണി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.7/10 ബെര്‍ണാഡോ ബര്‍ട്ടോലൂച്ചി സംവിധാനം ചെയ്ത് 1987ല്‍ ഇറങ്ങിയ ഇംഗീഷ് ചലച്ചിത്രം. ചൈനയുടെ അവസാന ചക്രവര്‍ത്തിയായിരുന്ന ക്വിങ്ങ് രാജവംശത്തിലെ ഐസിന്-ജിയോറോ പുയി(Aisin-Gioro Pu Yi) യുടെ സംഭവബഹുലമായ ജീവിതം ഇതിവൃത്തമാക്കി നിര്‍മ്മിച്ച ഈ ചിത്രം ഒരുപാട് നിരൂപക/പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്. ഐസിന്-ജിയോറോ പുയി യുടെ മൂന്നാം വയസ്സിലെ ചക്രവര്ത്തിയായിയുള്ള കിരീടധാരണം […]