എംസോൺ റിലീസ് – 3019 ഭാഷ കൊറിയൻ സംവിധാനം Won Tae-yeon പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, റൊമാൻസ് 7.5/10 മോശം വരികളായതുകൊണ്ട് പാട്ട് വേണ്ടെന്ന് വെച്ച് പോകുന്ന ഗായകൻ സ്ങ് ചോലും മ്യൂസിക് ഡയറക്ടറും ഡ്രൈവറുടെ പക്കലുള്ള ഒരു മ്യൂസിക് CD കേൾക്കാനിടയാവുകയാണ്. ഫ്ലോപ്പ് ആൽബം ആയിരുന്നെങ്കിലും സ്ങ് ചോലിന് വരികൾ ഒത്തിരി ഇഷ്ടമായി. അങ്ങനെ തനിക്ക് വേണ്ടി പാട്ടെഴുതാനായി പറയാൻ അവർ, ഡ്രൈവർക്ക് ആ CD കൊടുത്ത ആളുടെ വീട്ടിലേക്ക് പോകുന്നു. […]
Love You Forever / ലവ് യു ഫോറെവർ (2019)
എംസോൺ റിലീസ് – 3013 ഭാഷ മാൻഡറിൻ സംവിധാനം Tingting Yao പരിഭാഷ സജിത്ത് ടി. എസ്. ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.5/10 പ്രണയം എന്നത് ഒരു അത്ഭുതമാണ്. യഥാർത്ഥ പ്രണയം ഒരുമിക്കലിന്റെയും വേർപിരിയലിൻെറയും മാത്രമല്ല, ത്യാഗങ്ങളുടേതുമാണ്. ജീവന് തുല്യം സ്നേഹിക്കുന്ന ആളെ എന്ത് വില കൊടുത്തും സംരക്ഷിക്കാനാണ് ശ്രമിക്കുന്നവരുണ്ട്.ച്യു ച്യാൻ ഒരു മികച്ച ബാലെ നർത്തകിയാണ്. അമേരിക്കയിലേക്ക് പോകാൻ നിൽക്കുന്ന അവളുടെ അടുത്തേക്ക് ഒരു കുടയുമായി ലിൻ എന്ന് പേരുള്ള പ്രായമുള്ള ഒരാൾ വരുന്നു. […]
Wolf Children / വൂൾഫ് ചിൽഡ്രൻ (2012)
എംസോൺ റിലീസ് – 3011 ഭാഷ ജാപ്പനീസ് സംവിധാനം Mamoru Hosoda പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആനിമേഷന്‍, ഡ്രാമ, ഫാമിലി 8.1/10 ഇത് അവരുടെ കഥയാണ്. ഏതൊരു പ്രതിസന്ധി ഘട്ടത്തേയും പുഞ്ചിരി കൊണ്ട് നേരിടാൻ പഠിച്ച ഹനയുടെയും മക്കളുടെയും കഥ. അവരുടെ സ്നേഹത്തിന്റെ, സഹനത്തിന്റെ, അതിജീവനത്തിന്റെ കഥ. ടോക്യോക്ക് പുറത്തുള്ള ഒരു യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ് ഹന. അങ്ങനെ ഒരു ദിവസം തന്റെ ക്ലാസ്സിൽ വെച്ചാണ് അവൾ അവനെ കാണുന്നത്. നീണ്ടു മെലിഞ്ഞ, ആരോടും മിണ്ടാത്ത […]
Nude / ന്യൂഡ് (2018)
എംസോൺ റിലീസ് – 3010 ഭാഷ മറാഠി സംവിധാനം Ravi Jadhav പരിഭാഷ ഉണ്ണി ജയേഷ് & സജിൻ.എം.എസ് ജോണർ ഡ്രാമ 7.8/10 “നിങ്ങൾ എന്തിനാണ് നഗ്ന ചിത്രങ്ങൾ വരക്കുന്നത്?” ഞാനൊരു കുതിരയുടെ ചിത്രം വരച്ചപ്പോൾ ആരും ഈ ചോദ്യം എന്നോട് ചോദിച്ചില്ല. പ്രാവിന്റെ ചിത്രം വരച്ചപ്പോഴും എന്നോട് ചോദിച്ചില്ല. പിന്നെന്തിനാണ് മനുഷ്യന്റെ ചിത്രം വരക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നത്!ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ യമുന മകനേയും കൂട്ടി വീട് വിട്ടിറങ്ങുന്നു. യമുന എത്തിയത് മുംബൈയിലുള്ള ഒരു ബന്ധുവിന്റെ […]
Cannibal / കനിബൽ (2013)
എംസോൺ റിലീസ് – 3009 ഭാഷ സ്പാനിഷ് സംവിധാനം Manuel Martín Cuenca പരിഭാഷ അനൂപ് അനു ജോണർ അഡ്വഞ്ചർ, ഡ്രാമ, റൊമാൻസ് 5.8/10 മാനുവൽ മാർട്ടിൻ ക്യൂൻക സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലർ ചിത്രമാണ് കനിബൽ. ചിത്രത്തിലെ നായകനായ കാർലോസ് ഒരു സീരിയൽ കില്ലറാണ്. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അയാൾ തികച്ചും മാന്യനും സൽസ്വഭാവിയുമായ ഒരു തയ്യൽക്കാരനാണ്. അയാൾ ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. അയാൾ തന്റെ ഇരയെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും അവരെ അക്രമിച്ച് […]
The Sound of Magic / സൗണ്ട് ഓഫ് മാജിക് (2022)
എംസോൺ റിലീസ് – 3008 ഭാഷ കൊറിയൻ സംവിധാനം Sung-Yoon Kim പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.9/10 2022 മെയ് 6 ന് നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത ഏറ്റവും പുതിയ കൊറിയൻ ഫാൻ്റസി മ്യൂസിക്കൽ ഡ്രാമ ആണ്, സൗണ്ട് ഓഫ് മാജിക് അഥവാ അന്നരാ, സുമനാരാ. നഗരത്തിലെ ഒറ്റപ്പെട്ട മലമുകളിലെ, ഉപേക്ഷിക്കപ്പെട്ട പഴയ പാർക്കിൽ ദുരൂഹതയുള്ള ഒരു മജീഷ്യൻ താമസിക്കുന്നുണ്ട്. മാജിക് തുടങ്ങുന്നതിന് മുമ്പ് അയാൾ ആളുകളുടെ കണ്ണിലേക്ക് സൂക്ഷിച്ച് […]
Descendants of the Sun / ഡിസെൻഡന്റ്സ് ഓഫ് ദി സൺ (2016)
എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […]
Crying Fist / ക്രൈയിങ് ഫിസ്റ്റ് (2005)
എംസോൺ റിലീസ് – 3006 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryu പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ഡ്രാമ, സ്പോര്‍ട് 7.2/10 അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കൊറിയൻ സ്പോർട്സ് മൂവി. കൊറിയൻ മുൻനിര നായകന്മാരായ ചോ മിൻ-സിക്കും, റിയോ സ്യൂങ്-ബം ഒരുമിച്ച് തകർത്ത് അഭിനയിച്ച ഇമോഷണൽ സ്പോർട്സ് മൂവിയാണ് ക്രൈയിങ് ഫിസ്റ്റ്. ഗാങ് തേ-ഷിക്ക് (ചോയ് മിൻ-സിക്ക്) ഒരു 43-കാരനായ പഴയ ബോക്സറാണ്. സോളിലെ ഒരു ഷോപ്പിംഗ് ഡിസ്ട്രിക്റ്റിലെ വഴിയാത്രക്കാർക്ക് ഒരു മനുഷ്യ ഇടിച്ചാക്കായും, […]