എംസോൺ റിലീസ് – 2898 ഭാഷ ക്രോയേഷ്യൻ സംവിധാനം Ognjen Svilicic പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ 6.5/10 2014ൽ ഇറങ്ങിയ ക്രോയേഷ്യൻ ചിത്രമാണ് താക്വാ സു പ്രാവിളാ അഥവാ ഇങ്ങനെയാണ് നിയമങ്ങൾ. (ദീസ് ആർ ദ റൂൾസ്) ബസ് ഡ്രൈവറായ ഇവോ, ഭാര്യ മായ പിന്നെ അവരുടെ ഒരേയൊരു മകൻ 17 വയസ്സുകാരൻ തോമിച്ച എന്നിവരുടേത് ക്രോയേഷ്യൻ തലസ്ഥാനമായ സാഗ്രെബിൽ ജീവിക്കുന്ന ഒരു സാധാരണ കൊച്ചു കുടുംബമാണ്. കാശിന് ബുദ്ധിമുട്ടുമ്പോഴും മധ്യവർഗ കുടുംബമാണ്/ചുറ്റുപാടാണ് എന്ന […]
Satya / സത്യ (1998)
എംസോൺ റിലീസ് – 2897 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ രോഹിത് ഹരികുമാർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 അനുരാഗ് കശ്യപും സൗരഭ് ശുക്ലയും തിരക്കഥയെഴുതി രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സത്യ. കേന്ദ്ര കഥാപാത്രമായ സത്യയെ അവതരിപ്പിക്കുന്നത് ജെ.ഡി. ചക്രവര്‍ത്തിയാണ്. മനോജ് ബാജ്പേയ്, ഉർമിള മാതോന്ദ്കർ, പരേഷ് റാവല്‍, സൗരബ് ശുക്ല, ആദിത്യ സ്രിവാസ്തവ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യ ഒരു […]
Don’t Move / ഡോണ്ട് മൂവ് (2004)
എംസോൺ റിലീസ് – 2896 ഭാഷ സ്പാനിഷ് സംവിധാനം Sergio Castellitto പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 നഗരത്തിലെ തിരക്കുള്ള ഒരു ഡോക്ടറാണ് തിമൊത്തോ. ഒരു ദിവസം അയാളുടെ മകൾ ആഞ്ചല ഒരു അപകടത്തിൽപ്പെട്ട് ഗുരുതരവസ്ഥയിൽ തന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നു, ആ മനോവിഷമത്തിൽ ജനലരികിൽ നിൽക്കവേ ഹോസ്പിറ്റലിന് പുറത്ത് അയാൾ ഒരു സ്ത്രീ ഇരിക്കുന്നത് കാണുന്നു. ആ ഒരു നിമിഷം തിമൊത്തോയുടെ മനസ്സ് ഒരുപാട് വർഷങ്ങൾ പിന്നിലേക്ക് പോയി. സുന്ദരിയായ ഭാര്യ, നല്ലൊരു […]
The Key / ദ കീ (1987)
എംസോൺ റിലീസ് – 2895 ഭാഷ പേർഷ്യൻ സംവിധാനം Ebrahim Forouzesh പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 6.8/10 അബ്ബാസ് കിയറോസ്താമിയുടെ രചനയില്‍ ഇബ്രാഹിം ഫൊറൂസേഷ് സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ ചിത്രമാണ് “ദ കീ”. പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു താക്കോലാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കഥാപശ്ചാത്തലത്തിലേക്ക് വന്നാല്‍, തന്റെ കുഞ്ഞിനെ അഞ്ച് വയസ്സുകാരനായ മകനെ ഏല്പിച്ച് സാധനങ്ങള്‍ വാങ്ങുവാനായി പുറത്തേക്ക് പോയതാണ് അവരുടെ ഉമ്മ. കുഞ്ഞ് ഉണരുമ്പോള്‍ പാല് കൊടുക്കണമെന്ന് […]
A Boy Called Christmas / എ ബോയ് കോൾഡ് ക്രിസ്മസ് (2021)
എംസോൺ റിലീസ് – 2894 ഭാഷ ഇംഗ്ലീഷ് സംവിധാനം Gil Kenan പരിഭാഷ അരുൺ ബി. എസ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ഫാമിലി 6.7/10 ക്രിസ്മസ് എന്നുകേട്ടാൽ പലര്‍ക്കും ഓർമ്മവരുന്നത് സാന്താക്ലോസ് എന്ന ക്രിസ്മസ് അപ്പൂപ്പനെയാണ്. ഫിൻലാൻഡിലെ ഒരു കാട്ടിൽ ജീവിച്ചിരുന്ന നിക്കോളാസ് എന്ന സാദാ ബാലകൻ തന്റെ സാഹസങ്ങളിലൂടെയും പുണ്യപ്രവൃത്തികളിലൂടെയും എങ്ങനെ ലോകമെമ്പാടും പ്രിയങ്കരനായ ക്രിസ്മസ് പപ്പയായി മാറിയെന്നുള്ള കഥയാണ് 2021 നവംബറിൽ പുറത്തിറങ്ങിയ എ ബോയ് കോൾഡ് ക്രിസ്മസ് (A Boy Called Christmas) […]
Christmas Story / ക്രിസ്മസ് സ്റ്റോറി (2007)
എംസോൺ റിലീസ് – 2893 ഭാഷ ഇംഗ്ലീഷ് സംവിധാനം Juha Wuolijoki പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി 7.1/10 ക്രിസ്മസിന്റെ തലേന്ന് രാത്രിയിൽ ആരുടെയും കണ്ണിൽ പെടാതെ വീടുകളിൽ വന്ന് സമ്മാനങ്ങൾ വെച്ചിട്ട് പോവുന്ന സാന്താക്ലോസിനെപ്പറ്റി നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കി ഫിന്നിഷ് ഭാഷയിൽ ഇറങ്ങിയ ചിത്രമാണ് Joulutarina / ക്രിസ്മസ് സ്റ്റോറി. ക്രിസ്മസ് തലേന്ന് തന്റെ അച്ഛനെയും അമ്മയെയും കുഞ്ഞനിയത്തിയെയും നഷ്ടപ്പെട്ട് അനാഥനായ നിക്കോളാസ്, കുട്ടികളുടെ പ്രിയപ്പെട്ട സമ്മാന-വാഹകൾ […]
Palma / പാൽമ (2021)
എംസോൺ റിലീസ് – 2889 ഭാഷ റഷ്യൻ സംവിധാനം Aleksandr Domogarov പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഫാമിലി 6.9/10 1974-1976 കാലഘട്ടത്തിൽ മോസ്കോയിലെ നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി Aleksandr Domogarov സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ റഷ്യൻ ചിത്രമാണ് പാൽമ (Palma). ജോലി സംബന്ധമായ വിദേശയാത്രക്കായി തന്റെ നായയോടൊപ്പം വിമാനത്താവളത്തിലെത്തുന്ന ഒരാൾക്ക് നായയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ അതിനെ കൂടെ കൊണ്ടുപോവാൻ സാധിക്കാതെ വരുന്നു. വേറെ വഴിയില്ലാത്തതിന്റെ […]
Sound of the Sea / സൗണ്ട് ഓഫ് ദി സീ (2001)
എംസോൺ റിലീസ് – 2888 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 6.0/10 വലെൻസിയയിലെ തുറമുഖ നഗരമായ ഡെനിയയിലെ സ്കൂളിൽ ഭാഷാധ്യാപകനായി എത്തിയതാണ് ഉലിസസ്. വന്യമായ കാല്പനികതയാൽ വശ്യമായ കണ്ണുകളുള്ള ഉലിസസ് ഒറ്റനോട്ടത്തിൽ മാർട്ടിനയുമായി പ്രണയത്തിലാകുന്നു. ഉലിസസിന്റെ പ്രണയാതുരമായ കഥകളിൽ വീണു പോകാതിരിക്കാൻ മാർട്ടിനയ്ക്കും ആവുന്നില്ല, ഉലിസസ് കഥ പറഞ്ഞു തുടങ്ങി… “അഗാധമായ സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നും രണ്ട് സർപ്പങ്ങൾ ഉയർന്നു വന്നു, ജലപ്പരപ്പിൽ അവ തന്റെ മകുടവും […]