എംസോൺ റിലീസ് – 3345 ഓസ്കാർ ഫെസ്റ്റ് 2024 – 11 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.2/10 തകാഷി യാമസാക്കി രചനയും സംവിധാനവും വിഷ്വല്‍ എഫക്ട്സ് സൂപ്പര്വൈസും നടത്തി 2023-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ചലച്ചിത്രമാണ് “ഗോഡ്സില്ല മൈനസ് വണ്‍“ രണ്ടാം ലോകമഹായുദ്ധം അതിജീവിച്ചൊരു കാമികാസി (ചാവേര്‍) പൈലറ്റാണ് കൊയിച്ചി ഷിക്കിഷിമ. അദ്ദേഹവും, അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരും, ജപ്പാന് മുഴുവനും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു വട്ടപ്പൂജ്യമായി […]
Laapataa Ladies / ലാപതാ ലേഡീസ് (2023)
എംസോൺ റിലീസ് – 3344 ഭാഷ ഹിന്ദി സംവിധാനം Kiran Rao പരിഭാഷ സജിൻ.എം.എസ് & ഗിരി പി. എസ്. ജോണർ കോമഡി, ഡ്രാമ 8.5/10 ആമിർ ഖാൻ പ്രൊഡക്ഷന്റെ ബാനറിൽ കിരൺ റാവൂ സംവിധാനം ചെയ്ത് 2023-യിൽ പുറത്തിറങ്ങിയ ചിത്രമാണ് ലാപതാ ലേഡീസ്. 2001-യിലെ വടക്കേ ഇന്ത്യയും അവിടെ നിലനിന്നിരുന്ന വിവാഹാനന്തര ആചാരങ്ങളും സ്ത്രീകളുടെ അവകാശ നിഷേധങ്ങളുമെല്ലാം വളരെ രസകരമായി പറഞ്ഞു പോകുന്ന ചിത്രമാണ് ലാപതാ ലേഡീസ്. വിവാഹ ശേഷം സ്വന്തം വീടുകളിലേക്ക് വധുവുമായി ട്രെയിനിൽ […]
Naal / നാള് (2018)
എംസോൺ റിലീസ് – 3343 ഭാഷ മറാഠി സംവിധാനം Sudhakar Reddy Yakkanti പരിഭാഷ ജയേഷ് കെ പി ജോണർ ഡ്രാമ 8.3/10 2018-ല്‍ മറാഠി സംവിധായകനും നടനുമായ നാഗരാജ് മഞ്ജുളെ നിര്‍മ്മിച്ച് Sudhakar Reddy Yakkanti സംവിധാനം ചെയ്ത ഡ്രാമയാണ് “നാള്” (പൊക്കിള്‍ക്കൊടി). ചൈതന്യ എന്ന എട്ടു വയസുകാരന് കഥാപാത്രത്തെ അതിഗംഭീര അഭിനയ മികവിലൂടെ പ്രേക്ഷകനിലേക്ക് കുടിയിരുത്തിയ Shrinivas Pokale തന്നെയാണ് സിനിമയുടെ ആകര്‍ഷകത്വം. ചൈതന്യയുടെ സന്തോഷകരമായ സാധാരണ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ കടന്നു […]
Malizia / മലീസിയ (1973)
എംസോൺ റിലീസ് – 3342 ഭാഷ ഇറ്റാലിയൻ സംവിധാനം Salvatore Samperi പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.3/10 Salvatore Samperi യുടെ സംവിധാനത്തിൽ 1973-ൽ റിലീസായ ഒരു ഇറ്റാലിയൻ കോമഡി ഇറോട്ടിക് ചിത്രമാണ് മലീസിയ. ഇഗ്നസീയോ എന്ന മധ്യവയസ്കന്റെ ഭാര്യ മരണപ്പെടുന്നു. അതേതുടർന്ന് സുന്ദരിയായ ഒരു ജോലിക്കാരി വീട്ടിൽ നിയമിക്കപ്പെടുന്നു. അവളാണ് അഞ്ചലീന. ഇഗ്നസീയോക്ക് 18ഉം, 14 ഉം, 6ഉം വയസ്സുള്ള മൂന്ന് ആൺ മക്കളാണ് ഉള്ളത്. കൗമാരക്കാരായ മൂത്ത രണ്ട് […]
Twinkling Watermelon / ട്വിങ്കിളിങ് വാട്ടർമെലൺ (2023)
എംസോൺ റിലീസ് – 3341 ഭാഷ കൊറിയൻ സംവിധാനം Son Jung-hyun പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.9/10 വിവാ ലാ വിഡാ, ജീവിതം നീണാൾ വാഴട്ടെ. ജീവിതം തീരാദുരിതങ്ങൾ സമ്മാനിച്ച് കൊണ്ടേയിരുന്നിട്ടും, പല ആകൃതിയിൽ മുറിച്ച തണ്ണിമത്തനുകളുടെ ചിത്രം തന്റെ അവസാന മാസ്റ്റര്‍പീസായി വരച്ച്, ഫ്രിഡ കഹ്ലോ എന്ന ഇറ്റാലിയന്‍ ചിത്രകാരി അതിന്മേൽ കുറിച്ച വാക്കുകളാണിത്. ട്വിങ്കിളിങ് വാട്ടർമെലൺ അക്ഷരാര്‍ത്ഥത്തില്‍ ഒരു തണ്ണിമത്തൻ തന്നെയാണ്. പുറമേ നിന്ന് നോക്കുമ്പോൾ കാര്യമായ […]
Hello, Love, Goodbye / ഹലോ, ലൗ, ഗുഡ്ബൈ (2019)
എംസോൺ റിലീസ് – 3340 ഭാഷ ടാഗലോഗ് സംവിധാനം Cathy Garcia-Sampana പരിഭാഷ വിഷ്ണു വിജയൻ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ജീവിതത്തിൽ പലപ്പോഴും ആകസ്മികമായാണ് പ്രണയം ഉണ്ടാകുന്നത്. അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെയും, കണ്ടെത്തലിന്റെയും കഥയാണ് “ഹലോ, ലൗ, ഗുഡ് ബൈ.” ഈഥന്റെയും, ജോയിയുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും, വഴിതിരിവുകളുമാണ് ചിത്രത്തിന്റെ പ്രേമേയം. ഇവരുവരുടെയും വ്യക്തി ജീവിതതിലേക്കും, കുടുംബം, പ്രണയം, വിരഹം, സൗഹൃദം, തൊഴിൽ എന്നിവയിലേക്കും ആഴത്തിൽ എത്തിനോക്കുന്ന മനോഹരമായൊരു റൊമാന്റിക് ചിത്രം കൂടിയാണിത്. ഏത് പ്രായക്കാർക്കും […]
Dune: Part Two / ഡ്യൂൺ: പാർട്ട് ടൂ (2024)
എംസോൺ റിലീസ് – 3338 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.8/10 1965-ൽ പുറത്തിറങ്ങിയ ഫ്രാങ്ക് ഹെർബർട്ടിൻ്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാം ഭാഗമാണ് 2024-ൽ പുറത്തിറങ്ങിയ ഡെനി വിൽനേവ് സംവിധാനം ചെയ്ത ഡ്യൂൺ: പാർട്ട് ടൂ. ഒന്നാം ഭാഗം നിർത്തിയ ഇടത്ത് നിന്നാണ് രണ്ടാം ഭാഗത്തിൻ്റെ കഥ തുടരുന്നത്. അറാക്കിസ്സിലെ ഹാർക്കോനൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് മരുഭൂമിയിലേക്ക് പോയ പോളും അമ്മ […]
Inshallah A Boy / ഇൻഷാ അല്ലാഹ് എ ബോയ് (2023)
എംസോൺ റിലീസ് – 3337 ഭാഷ അറബിക് സംവിധാനം Amjad Al Rasheed പരിഭാഷ ഡോ. ജമാൽ ജോണർ ഡ്രാമ 7.2/10 ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണത്തിൽ പകച്ചു പോയ ഒരു മുസ്ലിം സ്ത്രീക്ക്, ഒരു ആൺകുട്ടിയില്ലാത്തതിന്റെ പേരിൽ തന്റെ ഫ്ലാറ്റുൾപ്പെടെയുള്ള സ്വത്തുക്കളുടെ നല്ലൊരു ഭാഗം ഭർത്താവിന്റെ സഹോദരന്റെ കൈയിൽ അകപ്പെടുമെന്ന യാഥാർഥ്യം അതിലേറെ വലിയ ആഘാതമാവുന്നു.സ്വത്ത് കൈയടക്കാൻ സഹോദരനും അത് പിടിവിട്ടു പോകാതിരിക്കാൻ ആ യുവതിയും ശ്രമിക്കുന്നതാണ് കഥ. മുസ്ലിം വ്യക്തി നിയമങ്ങളെ അതി നിശിതമായി വിമർശിക്കുന്ന […]