എം-സോണ്‍ റിലീസ് – 2464 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഡ്രാമ 7.1/10 ലോക പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ സംവിധാനത്തിൽ 2020 ൽ ഇറങ്ങിയ സിനിമയാണ് “സൺ ചിൽഡ്രൻ”.അലി സമാനി എന്ന ബാലനെയും അവനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളേയുമാണ് കഥ പറയുന്നത്. അലി സമാനിയും കൂട്ടുകാരും അല്ലറചില്ലറ പണികളും ചെറിയ തട്ടിപ്പും വെട്ടിപ്പുമായി ജീവിച്ചു പോകുന്ന പയ്യന്മാരാണ്. അതിനിടയ്ക്കാണ് അവർക്ക് നല്ലൊരു കോള്‍ ഒത്തു വരുന്നത്. ഗ്രാമത്തിലെ […]
The Nile Hilton Incident / ദി നൈൽ ഹിൽറ്റൺ ഇൻസിഡന്റ് (2017)
എം-സോണ്‍ റിലീസ് – 2463 ഭാഷ അറബിക് സംവിധാനം Tarik Saleh പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.8/10 2017 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമാ നാടക മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ അറബിക് ചിത്രത്തിന് വേൾഡ് സിനിമാ ഗ്രാൻഡ് ജൂറീ പുരസ്കാരമുൾപ്പടെ ഒരു പാട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. “ജനുവരി 25” വിപ്ലവത്തിന് മുമ്പ് ഈജിപ്ഷ്യൻ പോലീസിൽ പടർന്നുപിടിച്ചിരുന്ന അഴിമതിയെ തുറന്നു കാട്ടുന്ന ചിത്രം 2008 ൽ ദുബായിൽ കൊല്ലപ്പെട്ട ലെബനീസ് […]
Due Date / ഡ്യൂ ഡേറ്റ് (2010)
എം-സോണ്‍ റിലീസ് – 2461 ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Phillips പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ 6.5/10 ടോഡ് ഫിലിപ്സിന്റെ സംവിധാനത്തിൽ, 2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി റോഡ് മൂവിയാണ് ഡ്യൂ ഡേറ്റ്. റോബർട്ട് ഡൗണി ജൂനിയറും, സാക്ക് ഗാലിഫിനാക്കിസുമാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ആർക്കിടെക്റ്റായ പീറ്റർ ഹൈമന് തന്റെ കുട്ടിയുടെ ജനനസമയത്ത് അറ്റ്ലാനയിൽ നിന്നും ലോസ് ആഞ്ചെലെസിലെത്തണം. എയർപോർട്ടിൽ വെച്ച് പീറ്റർ, നടനാകണമെന്ന ആഗ്രഹത്തോടെ നടക്കുന്ന ഈഥനെ കണ്ടുമുട്ടുന്നു. […]
Special Forces / സ്പെഷ്യൽ ഫോഴ്സസ് (2011)
എം-സോണ്‍ റിലീസ് – 2460 ഭാഷ ഫ്രഞ്ച് സംവിധാനം Stéphane Rybojad പരിഭാഷ രതീഷ് ജോണർ ആക്ഷൻ, ഡ്രാമ, വാർ 6.4/10 അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്ന എൽസ കാസനോവ എന്ന പത്രപ്രവർത്തകയെ താലിബാൻ പാക്കിസ്താനിലേക്ക് തട്ടികൊണ്ട് പോയതിനെ തുടർന്ന് ഫ്രഞ്ച് സ്പെഷ്യൽ ഫോഴ്സസ് അവിടെ എത്തി എൽസയെ രക്ഷിക്കുന്നു. എന്നാല്‍ സ്പെഷ്യൽ ഫോഴ്സിന്റെ സാനിദ്ധ്യം മനസിലാക്കിയ താലിബാൻ അവരെ പിൻതുടർന്ന് ആക്രമിക്കുന്നു. ഈ ആക്രമണത്തിൽ സ്പെഷ്യൽ ഫോഴ്സിന്റെ ആശയ വിനിമയ സംവിധാനങ്ങൾ നഷ്ടപ്പെടുന്നു. തുടർന്ന് അവർ നടത്തുന്ന […]
The Gift / ദി ഗിഫ്റ്റ് (2015)
എം-സോണ്‍ റിലീസ് – 2458 ഭാഷ ഇംഗ്ലീഷ് സംവിധാനം Joel Edgerton പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 ചിക്കാഗോയിൽ നിന്ന് ലോസ് ആഞ്ചലസിലേക്ക് താമസം മാറി എത്തുകയാണ് സൈമണും ഭാര്യ റോബിനും. സൈമണ്‍ പുതിയ ഓഫീസ് തുടങ്ങണം, ജോലിയിൽ പ്രൊമോഷൻ വേണം എന്നൊക്കെയാണ് ലക്ഷ്യം. സ്വന്തമായി ബിസിനസ് ചെയ്തിരുന്ന റോബിൻ തൽക്കാലം വീട്ടുകാര്യങ്ങൾ ഒക്കെ നോക്കി ഒതുങ്ങിക്കൂടാൻ തീരുമാനിക്കുന്നു.ഇതിനിടെയാണ് ഇവർ യാദൃച്ഛികമായി ഒരാളെ സൂപ്പർമാർക്കറ്റിൽ വച്ച് കണ്ടുമുട്ടുന്നത്. സൈമണിന്റെ ഒരു […]
Sorry We Missed You / സോറി വീ മിസ്സ്ഡ് യൂ (2019)
എം-സോണ്‍ റിലീസ് – 2457 ഭാഷ ഇംഗ്ലീഷ് സംവിധാനം Ken Loach പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ 7.6/10 ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന് കെന്‍ ലോച്ചിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 2019ലെ “സോറി, വി മിസ്സ്ഡ് യൂ”. ലോവര്‍ മിഡില്‍ ക്ലാസിലുള്ള ഒരു കുടുംബത്തിന്റെ ജീവിതത്തിലൂടെ ഗിഗ് ഇക്കോണമിയെപ്പറ്റിയുള്ള ഒരു സാമൂഹ്യവിമര്ശനശ്രമമാണ് ഈ സിനിമ. ഒപ്പം കൌമാരക്കാരുടെ പേരന്റിംഗ് എന്നൊരു ഉപവിഷയവും സിനിമ സംസാരിക്കുന്നു.ആത്മാര്‍ഥതയോടെ തൊഴിലെടുത്തു മുന്നോട്ട് പോകുന്ന സത്യസന്ധനായ ഒരാള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങള്‍ വളരെ […]
A Walk in the Clouds / എ വാക് ഇൻ ദി ക്ലൗഡ്സ് (1995)
എം-സോണ്‍ റിലീസ് – 2456 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfonso Arau പരിഭാഷ വിവേക് സത്യൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 മുന്തിരിച്ചാറിന്റെ രുചിയും വീര്യവും ഉള്ള പ്രണയകഥ, ‘എ വാക് ഇൻ ദി ക്ലൗഡ്സ്’ (A WALK IN THE CLOUDS) എന്ന സിനിമയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സ്വസ്ഥമായ കുടുംബ ജീവിതം ആശിച്ചു നാട്ടിലേക്ക് മടങ്ങിയെത്തുന്ന യുഎസ് സൈനികനായ പോൾ ഭാര്യയുടെ നിർബന്ധ പ്രകാരം ചോക്ലേറ്റ് വിൽപനയ്ക്കായി ഇറങ്ങിത്തിരിക്കുന്നു. യാത്രാമധ്യേ ഗർഭിണിയായ […]
The Passion of Joan of Arc / ദി പാഷൻ ഓഫ് ജോൻ ഓഫ് ആർക് (1928)
എം-സോണ്‍ റിലീസ് – 2455 ഭാഷ നിശ്ശബ്ദ ചിത്രം (ഫ്രഞ്ച്) സംവിധാനം Carl Theodor Dreyer പരിഭാഷ ഷാരുൺ പി.എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആയുധമെടുത്ത് പോരാടിയ ഝാൻസി റാണിയെ നമുക്കെല്ലാർക്കുമറിയാം. എന്നാൽ അതിനും 450 വർഷങ്ങൾക്ക് മുൻപ് സ്വന്തം രാജ്യത്തിന് വേണ്ടി ആയുധമെടുത്ത് പോരാടിയതിന്റെ പേരിൽ രക്തസാക്ഷിയായ മറ്റൊരു വനിതയുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും ഫ്രാൻസിനെ മോചിപ്പിക്കാൻ ആയുധമെടുത്ത ജോൻ ഓഫ് ആർക് എന്ന ഫ്രഞ്ച് യുവതി. ഫ്രാൻസിന്റെ സ്വാതന്ത്ര്യം […]