എം-സോണ്‍ റിലീസ് – 1407 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 4 ഭാഷ മംഗോളിയൻ സംവിധാനം Byambasuren Davaa പരിഭാഷ വിഷ്ണു സി. ചിറയിൽ ജോണർ ഡ്രാമ, ഫാമിലി 7.6/10 മംഗോളിയൻ പ്രകൃതി ഭംഗിയിലൂടെ ഒരു ചെറിയ മനോഹര ചിത്രം. ഒരച്ഛനും അമ്മയും മൂന്ന് മക്കളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് 2005ൽ പുറത്തുവന്ന ഈ മംഗോളിയൻ ചിത്രം പറയുന്നത്. ആ വീട്ടിലെ നൻസാൽ എന്നൊരു കൊച്ചു കുട്ടിക്ക് ഒരു പട്ടിക്കുട്ടിയെ കളഞ്ഞു കിട്ടുന്നു. അവളതിനെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തന്റെ അച്ഛനത് […]
Yellow Flowers on the Green Grass / യെല്ലോ ഫ്ലവേഴ്സ് ഓൺ ദ ഗ്രീൻ ഗ്രാസ് (2015)
എം-സോണ്‍ റിലീസ് – 1406 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 3 ഭാഷ വിയറ്റ്നാമീസ് സംവിധാനം Victor Vu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.7/10 ഗൃഹാതുരതയുടെ മധുരമൂറുന്ന സ്മരണകളാണ് ബാല്യം വിഷയമായുള്ള സിനിമകൾ നൽകാറുള്ളത്. കുട്ടിക്കാലവും, ഗ്രാമീണതയുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ണും, മനസ്സും നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിക്ടർ വ്യൂ എന്ന വിയറ്റ്നാം സംവിധായകന്റെ ഈ സിനിമ അനുഭവിപ്പിക്കുന്നതും നാം കൊതിക്കുന്ന ഈ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്. പച്ചപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ മുങ്ങിനിൽക്കുന്ന വിയറ്റ്നാം വില്ലേജിന്റെ […]
Balzac and the Little Chinese Seamstress / ബാൽസാക് ആൻറ് ദ ലിറ്റിൽ ചൈനീസ് സീംസ്ട്രെസ്സ് (2002)
എം-സോണ്‍ റിലീസ് – 1404 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 2 ഭാഷ മാൻഡറിൻ സംവിധാനം Sijie Dai പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 7.2/10 Dai Sijie-യുടെ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത സിനിമയാണ് “ബല്‍സാക് ആൻറ് ദ ലിറ്റില്‍ ചൈനീസ് സീംസ്ട്രെസ്സ് “. 1971 നും 1974 നും ഇടയിലുള്ള കാലഘട്ടത്തില്‍ ചൈനീസ് കള്‍ച്ചറല്‍ റെവലൂഷന്റെ ഫലമായി ഫീനിക്സ് മലനിരകളിലെ ഗ്രാമത്തിലേക്ക് മാവോ ആശയങ്ങള്‍ പഠിക്കാനായി പുനര്വിദ്യഭ്യാസത്തിനായി അയക്കപ്പെട്ട […]
Athirah / അഥീറ (2016)
എം-സോണ്‍ റിലീസ് – 1402 ഏഷ്യൻ ഗ്രാമക്കാഴ്ചകൾ – 1 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Riri Riza പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.5/10 തന്റെ ഭർത്താവിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ സംഘർഷഭരിതമാവുന്നു അഥീറായുടെ ജീവിതം. ബഹുഭാര്യത്വം അംഗീകരിച്ചിരുന്ന അന്നത്തെക്കാലത്ത് അപമാനവും വേദനയും സഹിച്ച് അവൾ കുടുംബം സംരക്ഷിക്കുന്നു. 1950 കളിലെ ഇന്തോനേഷ്യൻ ജീവിതവും പ്രക്യതിഭംഗിയും സാരോംഗ് നെയ്ത്തും സംസ്കാരവുമെല്ലാം ഈ സിനിമയിലൂടെ സംവിധായകൻ വരച്ചു കാട്ടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ