എം-സോണ്‍ റിലീസ് – 162 ഭാഷ ജർമ്മൻ സംവിധാനം Volker Schlöndorff പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7.5/10 ഗുന്തർ ഗ്രാസ് എന്ന പ്രസിദ്ധനായ ജര്‍മ്മന്‍ നോവലിസ്റ്റ് എഴുതിയ ദി ടിന് ഡ്രം എന്ന നോവലിനെ ആസ്പദമാക്കി വോള്‍കര്‍ സ്കോന്ഡഫ് സംവിധാനം ചെയ്ത ചിത്രമാണ് ദി ടിന് ഡ്രം. രണ്ടാം ലോകയുദ്ധം പ്രമേയമാക്കി എഴുതിയ നാസി വിരുദ്ധകൃതിയാണ് നോവല്‍. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ […]
Hiroshima Mon Amour / ഹിരോഷിമാ മോൺ അമർ (1959)
എം-സോണ്‍ റിലീസ് – 161 ഭാഷ ഫ്രഞ്ച് സംവിധാനം Alain Resnais പരിഭാഷ കെ രാമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 യുദ്ധാനന്തര ഹിരോഷിമയിൽ സമാധാനത്തെക്കുറിച്ച് ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനെത്തിയ ഫ്രഞ്ച് നടിയും (ഇമ്മാനുവെല്‍ റിമ) ജപ്പാന്‍കാരനായ ഒരു ആര്‍ക്കിടെക്റ്റും (ഈജി ഒക്കാഡ) തമ്മില്‍ ഉണ്ടാകുന്ന അപൂര്‍വ പ്രണയബന്ധത്തിന്റെ കഥയാണ് ‘ഹിരോഷിമാ എന്റെ സ്നേഹം’. ഹിരോഷിമ എന്തിന്റെ പ്രതീകമാണ് ? ശാസ്ത്രവിസ്ഫോടനത്തിന്റെ? യുദ്ധവിജയങ്ങളുടെ? മനുഷ്യരാശിയുടെ തകര്‍ച്ചയുടെയോ അതോ അതിജീവനത്തിന്റെയോ? ദുരന്തം വിനോദസഞ്ചാരമായിത്തീരുന്ന പില്ക്കാല പരിണതിയുടെ പശ്ചാത്തലത്തിലാണ് […]
Battleship Potemkin / ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ (1925)
എം-സോണ്‍ റിലീസ് – 160 ഭാഷ റഷ്യന്‍ സംവിധാനം Sergei M. Eisenstein (as S.M. Eisenstein) പരിഭാഷ കെ രാമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 8.0/10 റഷ്യയിലെ സാർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടി പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സാർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ […]
La Strada / ലാ സ്ട്രാഡ (1954)
എം-സോണ്‍ റിലീസ് – 159 ഭാഷ ഇറ്റാലിയൻ സംവിധാനം Federico Fellini പരിഭാഷ കെ പി രവീന്ദ്രൻ ജോണർ ഡ്രാമ 8.0/10 ഫെഡെറികോ ഫെല്ലിനി സംവിധാനം ചെയ്ത പ്രസിദ്ധ ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് ചിത്രമാണ് ലാ സ്ട്രാഡ (റോഡ്). ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു തള്ളിമാറ്റപ്പെട്ട ഏതാനും നിസ്സാരമനുഷ്യരുടെ കഥയാണിതു.ലാ സ്ട്രാഡ എന്നാൽ ‘പാത’ എന്നണർഥം.തെരുവുകളിലെ ചെപ്പടിവിദ്യക്കാരനായ സമ്പാനോവും അവന്റെ സഹായിയായി എത്തിച്ചേർന്ന ഹെൽസോമിന എന്ന പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണു ആവിഷ്കരിച്ചിട്ടുള്ളതു.പ്രശസ്തനായ ആന്റണി ക്വിന്നാണു സമ്പാനോ ആയി അഭിനയിച്ചിരിക്കുന്നതു.അധഃസ്ഥിതരുടെ ശോകഗീതമാണു […]
Knife in the Water / നൈഫ് ഇൻ ദി വാട്ടർ (1962)
എം-സോണ്‍ റിലീസ് – 158 ഭാഷ പോളിഷ് സംവിധാനം Roman Polanski പരിഭാഷ സക്കറിയ ടി പി ജോണർ ഡ്രാമ, ത്രില്ലർ 7.5/10 ഒരേ സമയം കുപ്രസിദ്ധനും, സുപ്രസിദ്ധനുമായിരുന്ന റൊമാൻ പൊളാൻസ്കി 1962 ൽ തിരക്കഥയിൽ പങ്കാളിയായി, Leon Niemczyk ,Jolanta Umecka, Zygmunt Malanowicz തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കിസംവിധാനം ചെയ്ത ഡ്രാമയാണ് ,, നൈഫ് ഇൻ ദ് വാട്ടർ.ആസ്വാദക നിരുപക പ്രശംസകൾ പിടിച്ചുപറ്റിയ ചിത്രം അക്കാഡമി അവാർഡിനും പരിഗണിക്കപ്പെട്ടു. യാട്ടിംഗ് വിദഗ്ധനും ,അറിയപ്പെടുന്ന സ്പോർട്സ് ലേഖകനുമായ […]
Ashes and Diamonds / ആഷെസ് ആൻഡ് ഡയമണ്ട്സ് (1958)
എം-സോണ്‍ റിലീസ് – 157 ഭാഷ പോളിഷ് സംവിധാനം Andrzej Wajda പരിഭാഷ ഗീത തോട്ടം ജോണർ ഡ്രാമ, റൊമാൻസ്, വാർ 7.8/10 കേഴ്സ്ഡ് സോൾഡിയെർസ് അഥവാ ശപിക്കപ്പെട്ട സൈനികർ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ പോളണ്ടിൽ പിറവിയെടുത്ത രഹസ്യ സേനാവിഭാഗം ആയിരുന്നു ഇവർ. ഭരണാധികാരികൾക്കും ഉന്നത പദവിയിലിരിക്കുന്നവർക്കും മാത്രം അറിയാവുന്ന ചാവേർ പോരാളികൾ. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണം തുടച്ച് നീക്കാനും വളർന്ന് കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പശ്ചാത്തലവും ആശയങ്ങളും ഇല്ലാതാക്കാനും രാജ്യത്തെ ഭരണാധികാരികളെ സഹായിക്കുക എന്നതായിരുന്നു ഇവരുടെ […]
Wild Strawberries / വൈൽഡ് സ്ട്രോബെറീസ് (1957)
എം-സോണ്‍ റിലീസ് – 156 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ഉമ്മർ ടി.കെ ജോണർ ഡ്രാമ, റൊമാൻസ് 8.2/10 ജീവിതത്തിൽ ഏതൊരു വ്യക്തി ആയാലും ശെരി സംഭവിക്കും എന്ന് നൂറ് ശതമാനം ഉറപ്പുള്ള ഒരു വസ്തുതയെ ബുദ്ധി ഉറച്ച കാലം മുതൽക്കേ ഭയപ്പെടുന്നുണ്ടെങ്കിൽ അത് മരണത്തെയാണ്, മരണം എന്നത് സുനിശ്ചിതമാണ്, സത്യമാണ്, തിരിച്ചറിവാണ്. കഥ കാരണം അത്ഭുതമായി മാറിയ സിനിമകൾ അനവധി ആണെങ്കിലും കഥയില്ലായ്മ കാരണം ഞെട്ടിച്ച അപൂർവം ചിലതെ ഉള്ളൂ, അവയിൽ ഒന്നാണ് […]
Le Cercle Rouge / ലെ സർകിൾ റൂഷ് (1970)
എം-സോണ്‍ റിലീസ് – 155 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 ജയിൽ മോചിതനായ കുപ്രസിദ്ധ കള്ളൻ കോറി ഒരു മദ്യപാനിയായ പോലീസുകാരനേയും ജയിൽ ചാടിയ മറ്റൊരു കുറ്റവാളിയെയും കൂട്ടുപിടിച്ച് ഒരു വലിയ ആഭരണ കവർച്ച നടത്താൻ പദ്ധതി ഇടുന്ന കഥയാണ് ഫ്രഞ്ച് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നായ ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു മണിക്കൂർ നീളുന്ന, സംഭാഷണങ്ങൾ തീരെ ഇല്ലാത്ത, ഒരു […]