എം-സോണ്‍ റിലീസ് – 1664 മാങ്ക ഫെസ്റ്റ് – 15 ഭാഷ ജാപ്പനീസ് സംവിധാനം Mamoru Oshii പരിഭാഷ ശിവരാജ്, രാഹുൽ രാജ് ജോണർ ആനിമേഷന്‍, ആക്ഷൻ, ക്രൈം 8.0/10 1995-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ, സൈബർപങ്ക്, അനിമേ ചിത്രമാണ് ഗോസ്റ്റ് ഇൻ ദി ഷെൽ. മസമുനെ ഷിരോയുടെ ഇതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് മമോരു ഒഷീ ആണ്. 2029-ൽ ജപ്പാനിലാണ് കഥ നടക്കുന്നത്. ‘പപ്പെറ്റ് മാസ്റ്റർ’ എന്നറിയപ്പെടുന്ന അജ്ഞാതനായ ഒരു ഹാക്കറെ കണ്ടെത്താനുള്ള, […]
Bunny Drop / ബണ്ണി ഡ്രോപ്പ് (2011)
എം-സോണ്‍ റിലീസ് – 1660 മാങ്ക ഫെസ്റ്റ് – 14 ഭാഷ ജാപ്പനീസ് സംവിധാനം SABU പരിഭാഷ ശാമിൽ എ. ടി ജോണർ കോമഡി 7.3/10 ഉസാഗി ഡ്രോപ്പ് എന്ന മാങ്കാ സീരീസിനെ ആസ്പദമാക്കി എടുത്ത സിനിമയാണ് 2011ൽ പുറത്തിറങ്ങിയ ബണ്ണി ഡ്രോപ്പ് (ഉസാഗി ഡ്രോപ്പ്). മുത്തച്ഛന്റെ മരണശേഷം അദ്ദേഹത്തിനൊരു ആറു വയസ്സുള്ള ജാരസന്തതി ഉണ്ടെന്ന സത്യം കവാച്ചി കുടുംബത്തെ ഞെട്ടിക്കുന്നു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുട്ടിയെ ഇനി ആര് ഏറ്റെടുക്കും എന്ന് ചർച്ചക്കൊടുവിൽ കൊച്ചുമകനായ ഡൈക്കിച്ചി റിന്നിനെ ഏറ്റെടുക്കുന്നു. […]
Parasyte: Part 2 / പാരസൈറ്റ്: പാർട്ട് 2 (2015)
എം-സോണ്‍ റിലീസ് – 1656 മാങ്ക ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.5/10 Hitoshi Iwaaki യുടെ “പാരസൈറ്റ്” എന്ന ജാപനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2014-ൽ പുറത്തിറങ്ങിയ “പാരസൈറ്റ് : പാർട് 1” എന്ന പടത്തിന്റെ തുടർച്ചയാണ് 2015-ൽ ഇറങ്ങിയ ഈ പടം. മനുഷ്യശരീരത്തിൽ കയറിക്കൂടി, മനുഷ്യരുടെ തലച്ചോർ തിന്നുകയും, അതുവഴി ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് പാരസൈറ്റുകൾ. അവർ […]
Perfect Blue / പെർഫെക്റ്റ് ബ്ലൂ (1997)
എം-സോണ്‍ റിലീസ് – 1653 മാങ്ക ഫെസ്റ്റ് – 12 ഭാഷ ജാപ്പനീസ് സംവിധാനം Satoshi Kon പരിഭാഷ ഗായത്രി മാടമ്പി ജോണർ അനിമേഷൻ, ഹൊറർ, മിസ്റ്ററി 8.0/10 എന്നും പ്രസക്തമായ സാമൂഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളെ ചൂണ്ടി കാണിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണ് സതോഷി കോൺ സംവിധാനം ചെയ്ത പെർഫെക്ട് ബ്ലൂ. പോപ്പ് താരമായ കിറിഗോയി മീമ അവരുടെ ഏജൻസിയുടെ നിർബന്ധം മൂലം തന്റെ കരിയർ ഉപേക്ഷിച്ച് നടിയാവാൻ തീരുമാനിക്കുന്നു. കുട്ടിത്തം നിറഞ്ഞ, ഏവർക്കും പ്രിയപ്പെട്ടവളുമായ […]
Parasyte: Part 1 / പാരസൈറ്റ്: പാർട്ട് 1 (2014)
എം-സോണ്‍ റിലീസ് – 1649 മാങ്ക ഫെസ്റ്റ് – 11 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.9/10 മനുഷ്യരുടെ തലയിൽ കയറി തലച്ചോർ തിന്നിട്ട്, ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മനുഷ്യരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിക്കുന്ന പാരസൈറ്റുകളുടെ കഥ. കഥാനയകനായ ഹൈസ്കൂൾ വിദ്യാർത്ഥിയുടെ തലയിലേക്ക് കയറാൻ പോയ പരസൈറ്റ് അബദ്ധത്തിൽ, നായകന്റെ കൈയിലേക്ക് കയറുന്നു. ഇതേസമയം മറ്റ് പാരസൈറ്റുകൾ കൊലപാതക പരമ്പര ആരംഭിക്കുന്നു. അവരെ തടയാൻ […]
Rurouni Kenshin Part III: The Legend Ends / റുറോണി കെൻഷിൻ പാർട്ട് 3: ദി ലെജൻഡ് എൻഡ്സ് (2014)
എം-സോണ്‍ റിലീസ് – 1644 മാങ്ക ഫെസ്റ്റ് – 10 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ ഫയാസ് മുഹമ്മദ്, രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 (Mild Spoilers Ahead)റുറോണി കെൻഷിൻ സീരീസിലെ മൂന്നാം ചിത്രമാണ് റുറോണി കെൻഷിൻ: ദി ലെജൻഡ് എൻഡ്സ്. രണ്ടാം ഭാഗത്തിന്റെ ഉദ്വേഗഭരിതമായ അവസാനത്തിൽ നിന്നാണ് മൂന്നാം ഭാഗം തുടങ്ങുന്നത്. അതിശക്തനായിത്തീർന്ന ഷിഷിയോ വലിയ പടക്കപ്പലുമുപയോഗിച്ച് ടോക്കിയോ പിടിച്ചടക്കാൻ വരുകയാണ്. ഗവൺമെന്റിന്റെ മുന്നിലുള്ള ഒരേയൊരു വഴി കെൻഷിനാണ്. […]
Rurouni Kenshin Part II: Kyoto Inferno / റുറോണി കെൻഷിൻ പാർട്ട് 2: ക്യേട്ടോ ഇൻഫേണോ (2014)
എം-സോണ്‍ റിലീസ് – 1639 മാങ്ക ഫെസ്റ്റ് – 09 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ സോണിയ റഷീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 റുറോണി കെൻഷിൻ സീരീസിലെ രണ്ടാം ചിത്രമാണ് റുറോണി കെൻഷിൻ: ക്യോട്ടോ ഇൻഫേണോ. മകോറ്റോ ഷിഷിയോ എന്ന ക്രൂരനായ പ്രതിയോഗിയെയാണ് ഇത്തവണ കെൻഷിന് നേരിടാനുള്ളത്.പുതിയെ ഗവൺമെന്റിനെ അട്ടിമറിച്ച് ഭരണം നേടാനുള്ള ഷിഷിയോയുടെ ശ്രമങ്ങൾക്കെതിരെ പടപൊരുതുന്ന കെൻഷിന്റെയും കൂട്ടാളികളുടെയും കഥയാണിത്. മികച്ച സംവിധാനവും ചടുലമായ ആക്ഷൻ രംഗങ്ങളും രണ്ടാം ഭാഗത്തെയും […]
Rurouni Kenshin Part I: Origins / റുറോണി കെൻഷിൻ പാർട്ട് 1: ഒറിജിൻസ് (2012)
എം-സോണ്‍ റിലീസ് – 1635 മാങ്ക ഫെസ്റ്റ് – 08 ഭാഷ ജാപ്പനീസ് സംവിധാനം Keishi Ohtomo പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.5/10 നൊബുഹിരോ വാറ്റ്സൂകിയുടെ Rurouni Kenshin: Meiji Swordsman Romantic Story എന്ന ലോകപ്രശസ്തമായ മാങ്ക സീരീസിനെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ലൈവ് ആക്ഷൻ സിനിമകളിലെ ഒന്നാം ഭാഗമാണ് റുറോണി കെൻഷിൻ: ഒറിജിൻസ്. അസാസിൻ ആയിരുന്നപ്പോൾ ചെയ്ത കൊലപാതകങ്ങളുടെ പാപബോധം പേറുന്ന സമുറായ് ആണ് ഹിമുറ കെൻഷിൻ. ബകുമറ്റ്സു യുദ്ധത്തിനുശേഷം […]