എം-സോണ്‍ റിലീസ് – 1038 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Sriram Raghavan പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ക്രൈം, ത്രില്ലർ 8.4/10 IMDB ഇന്ത്യന്‍ ടോപ് 250 ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള സിനിമയാണ് അന്ധാദുന്‍. യഥാര്‍ത്ഥ ജീവിതത്തില്‍ അന്ധനായി അഭിനയിക്കുന്ന യുവപിയാനിസ്റ്റ് ആകാശ് ഒരു പഴയ കാല ബോളിവുഡ് നടന്റെ വീട്ടിലേക്ക് ഒരു ദിവസം സ്വകാര്യ സംഗീത പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കപ്പെടുന്നു. അവിടെ നടക്കുന്ന നിഗൂഢമായ ചില സംഭവങ്ങള്‍ ആകാശിന്റെ തുടര്‍ന്നുള്ള ജീവിതം […]
The Ballad of Buster Scruggs / ദ ബലാഡ് ഓഫ് ബസ്റ്റര്‍ സ്ക്രഗ്ഗ്സ് (2018)
എം-സോണ്‍ റിലീസ് – 1036 BEST OF IFFK 2018 – 4 ഭാഷ ഇംഗ്ലീഷ് സംവിധാനം Ethan Coen, Joel Coen പരിഭാഷ ജയദേവ് എഎകെ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.3/10 ആറു വ്യത്യസ്ത കഥകൾ കോർത്തിണക്കിയ ഈ ചിത്രം നമ്മെ പടിഞ്ഞാറൻ നാടുകളിലേക്ക്, അമേരിക്കൻ-മെക്സിക്കോ അതിർത്തിയിലേക്ക് ആനയിക്കുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകൾ, ജീവിതത്തിന്റെ ഭാഗ്യനിർഗ്യങ്ങളിലൂടെ പ്രതിബിംബിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുന്ന കഥകൾ:- (1) ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സ് (2) നിയർ അൽഗോഡോൺസ് (3) മീൽ […]
Uri: The Surgical Strike / ഉറി: ദ സർജിക്കൽ സ്ട്രൈക്ക് (2018)
എം-സോണ്‍ റിലീസ് – 1035 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Aditya Dhar പരിഭാഷ ശരത് മേനോൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.4/10 ശത്രുരാജ്യത്ത് കടന്നു ചെന്ന് അവിടുത്തെ പ്രധാനസ്ഥലങ്ങളിൽ മാത്രം ആക്രമണം നടത്തുന്ന സൈനികരീതിയാണ് സർജിക്കൽ സ്ട്രൈക്ക്. ലോകത്തിൽ സർജിക്കൽ സ്ട്രൈക്ക് ചെയുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കു മുൻപേ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇസ്രേലും, അമേരിക്കയുമാണ്. ഇസ്രേൽന്റെ സർജിക്കൽ സ്ട്രൈക്ക് ആയിരുന്നു Operation Entabe. അത് ബെയ്സ് ചെയ്തു ഒരുപാടു […]
Chakravyuh / ചക്രവ്യൂഹ് (2012)
എം-സോണ്‍ റിലീസ് – 1033 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Prakash Jha പരിഭാഷ ഷിഹാബ് എ ഹസ്സൻ, അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.8/10 പ്രകാശ് ഝായുടെ മുന്‍ റിലീസുകളായ രാജ്നീതി (2010), സത്യാഗ്രഹ (2011) തുടങ്ങിയ സിനിമകള്‍ നല്കിയ അതേ തുടര്‍ച്ച തന്നെയാണ് ചക്രവ്യൂഹ (2012). അഴിമതി, കുത്തഴിഞ്ഞ ഭരണ വ്യവസ്ഥ, പോലീസ് രാജ് തുടങ്ങിയവയെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായ മാവോയിസ്റ്റ്-നക്സലൈറ്റ് പ്രവര്‍ത്തനങ്ങളിലൂടെ വരച്ച് കാട്ടുന്ന […]
Foxtrot / ഫോക്സ്ട്രോട്ട് (2017)
എം-സോണ്‍ റിലീസ് – 1032 BEST OF IFFK 2018 – 03 ഭാഷ ഹീബ്രു സംവിധാനം Samuel Maoz പരിഭാഷ സിനിമ കളക്ടീവ് വടകര ജോണർ ഡ്രാമ 7.3/10 സാമുവല്‍ മാവോസിന്റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ ഇസ്രായേലി സിനിമയാണ് ഫോക്സ്ട്രോട്ട്. ടെല്‍ അവീവില്‍ ജീവിക്കുന്ന മൈക്കല്‍-ഡാഫ്ന ഫെല്‍ഡ്മാന്‍ ദമ്പതികള്‍ക്ക് ഇസ്രായേലി സൈന്യത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ മകന് ജോനാഥന് ഫെല്‍ഡ്മാന്‍ സൈനികസേവനത്തിനിടെ കൊല്ലപ്പെട്ടതായി സന്ദേശം ലഭിക്കുന്നു. എന്നാല്‍ എവിടെവച്ച്, എങ്ങനെയാണ് തങ്ങളുടെ മകന് മരണപ്പെട്ടതെന്നതിനെക്കുറിച്ചുള്ള […]
Mohabbatein / മൊഹബത്തേൻ (2000)
എം-സോണ്‍ റിലീസ് – 1031 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Aditya Chopra പരിഭാഷ ലിജോ ജോയി വടക്കുംപാടത്ത്, ശ്രീഹരി പ്രദീപ് ജോണർ മ്യൂസിക്കൽ, ഡ്രാമ, റൊമാൻസ് 7.1/10 ബോളിവുഡ്ഡിലെ പണംവാരി ചിത്രങ്ങളിൽ ഒന്നാണ് 2000 ത്തിലിറങ്ങിയ ഈ ഷാരൂഖ് ഖാൻ ചിത്രം. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഷാറൂഖിന്റെ ഫാൻസിനെ തെല്ലും ബോറടിപ്പിക്കില്ല. അമിതാഭ് ബച്ചന്റെ സ്നേഹനിധിയായ അച്ഛൻ കഥാപാത്രവും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. മൊഹബ്ത്തേനിലെ ഇംമ്പമാർന്ന ഗാനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു […]
Pihu / പിഹു (2018)
എം-സോണ്‍ റിലീസ് – 1029 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Kapri Vinod പരിഭാഷ സുനിൽ നടക്കൽ ജോണർ ഡ്രാമ, ത്രില്ലർ 6.7/10 “എല്ലാ മാതാപിതാക്കളും ഒരു കുഞ്ഞിനെ അര്‍ഹിക്കുന്നില്ല”. ‘പിഹു’ കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ വരുന്ന തോന്നല്‍ ഇതായിരിക്കും. ഒരു രണ്ടു വയസ്സുകാരിയുടെ ദിനചര്യകള്‍ മാത്രം ഒരു സിനിമയില്‍ കാണിച്ചാല്‍ പ്രേക്ഷകന് എത്ര മാത്രം താല്‍പ്പര്യത്തോടെ കണ്ടിരിക്കും? എന്നാല്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ‘പിഹു’ സ്ക്രീനില്‍ നിന്നു കണ്ണെടുക്കാതെ കണ്ടുതീര്‍ക്കാനാവില്ല. […]
Filmistaan / ഫിൽമിസ്ഥാൻ (2012)
എം-സോണ്‍ റിലീസ് – 1027 ഹിന്ദി ഹഫ്ത II ഭാഷ ഹിന്ദി സംവിധാനം Nitin Kakkar പരിഭാഷ ഷിഹാബ് എ ഹസ്സൻ, അബ്ദുൽ മജീദ് ജോണർ കോമഡി 7.3/10 നിതിന്‍ കക്കാര്‍ കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ 2012 ലെ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായിട്ട് പ്രദർശിപ്പിച്ചത്. പിന്നീട് ചിത്രം മുംബൈ, കേരളം തുടങ്ങിയ ഇന്ത്യൻ ഫെസ്ടിവലുകളിലും പ്രദർശിപ്പിച്ചു. 2012 ലെ മികച്ച ഹിന്ദി ഫിലിമിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഈ ഫിലിം തിയേറ്ററിൽ […]