എംസോൺ റിലീസ് – 3233 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Lew പരിഭാഷ സോണി ഫിലിപ്പ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന് 6.5/10 എത് പുലിമടയിലും കയറി പണിയാൻ ചങ്കൂറ്റമുള്ള കില്ലർ ബീൻ എന്ന എജന്റ് ഒരു മിഷന്റെ ഭാഗമായി ബീൻ ടൗണിൽ എത്തിച്ചേരുന്നു. സ്ഥലത്തെ പ്രധാന മാഫിയ തലവനായ കപ്പുച്ചീനോയുടെ വെയർഹൗസുകളിലൊന്നിനെ അവന് ആക്രമിക്കേണ്ടിവരുകയും അയാളുടെ മരുമകനെ കൊല്ലുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി കില്ലർ ബീനിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് […]
Zom 100: Bucket List of the Dead / സോം 100: ബക്കറ്റ് ലിസ്റ്റ് ഓഫ് ദ ഡെഡ് (2023)
എംസോൺ റിലീസ് – 3232 ഭാഷ ജാപ്പനീസ് സംവിധാനം Yûsuke Ishida പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 5.8/10 ജോലി, അതുകഴിഞ്ഞാൽ വീട്. ചില സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വീട്ടിൽ തിരിച്ച് ചെല്ലാൻ കൂടി പറ്റാറില്ല. ആകെ മൊത്തം ശോകാവസ്ഥ! ഒന്ന് ശ്വാസം വിടാൻ ഒരല്പം സമയം കിട്ടിയെങ്കിലെന്ന് കൊതിച്ചു പോയ നിമിഷങ്ങൾ! അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ജോലിക്ക് പോണമല്ലോ എന്നോർത്ത് വിഷമിച്ച് വെളിയിലേക്കിറങ്ങിയ അക്കിര കാണുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു […]
Broken Arrow / ബ്രോക്കൺ ആരോ (1996)
എംസോൺ റിലീസ് – 3230 ഭാഷ ഇംഗ്ലീഷ് സംവിധാനം John Woo പരിഭാഷ മുജീബ് സി പി വൈ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.1/10 ജോൺ വൂ സംവിധാനം ചെയ്ത് 1996 ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ത്രില്ലർ സിനിമയാണ് ബ്രോക്കൺ ആരോ. ഡീക്കിൻസ്, ഹെയ്ലി എന്ന രണ്ട് എയർഫോഴ്സ് പൈലറ്റുമാർ രണ്ട് അണുബോംബുകളുമായി അർധരാത്രി ഒരു സീക്രട്ട് പരീക്ഷണ പറക്കലിന് പുറപ്പെടുന്നു. എന്നാൽ പറക്കലിനിടെ ഡീക്കിൻസ് പദ്ധതി മാറ്റി ഹെയ്ലിനെ കൊല്ലാൻ ശ്രമിച്ച് അണുബോംബുകൾ […]
Person of Interest Season 2 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 2 (2012)
എംസോൺ റിലീസ് – 3208 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. & മുജീബ് സി പി വൈ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് […]
Night in Paradise / നൈറ്റ് ഇൻ പാരഡൈസ് (2020)
എംസോൺ റിലീസ് – 3227 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.8/10 ഗ്യാങ്ങ്സ്റ്ററായുള്ള ജീവിതം തിരഞ്ഞെടുത്താൽ നമ്മൾ മാത്രമല്ല, നമ്മളെ സ്നേഹിക്കുന്നവരും അനുഭവിക്കേണ്ടി വരും. Park Hoon-jung-ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ‘നൈറ്റ് ഇൻ പാരഡൈസ്’ എന്ന ചിത്രം പറയുന്നതും അതു തന്നെയാണ്. യാങ് ദൊ-സൂവിന്റെ മാഫിയ സംഘത്തിലെ വലംകൈ ആയിരുന്ന പാർക്ക് തേ-ഗു, തന്റെ കുടുംബത്തിനെ ആക്രമിച്ചതിന് ബുക്സോങ് ഗ്യാങ്ങിന്റെ ചെയർമാനായ ദൊയെ തിരിച്ചാക്രമിക്കുന്നു. […]
Prison Break Season 4 / പ്രിസൺ ബ്രേക്ക് സീസൺ 4 (2008)
എംസോൺ റിലീസ് – 3126 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ, ജിതിൻ ജേക്കബ് കോശി & വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ […]
The Way of the Dragon / ദ വേ ഓഫ് ദ ഡ്രാഗൺ (1972)
എംസോൺ റിലീസ് – 3225 MSONE GOLD RELEASE ഭാഷ മാൻഡറിൻ സംവിധാനം Bruce Lee പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.2/10 റോമിലെ തന്റെ കുടുംബക്കാരുടെ റെസ്റ്റോറന്റിന് അവിടുത്തെയൊരു ലോക്കൽ ഭൂമാഫിയയുടെ ഭീക്ഷണി നേരിടുന്നതിനെത്തുടർന്ന് അവരെ സഹായിക്കാനായി ഹോങ്കോങ്ങിൽ നിന്നും റോമിലേക്ക് വരുന്ന ബ്രൂസ് ലീ അവതരിപ്പിക്കുന്ന ആയോധനകല വിദഗ്ധനായ ടാങ് ലുങ്ങിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതിഹാസതാരം ബ്രൂസ് ലീ സംവിധാനം ചെയ്ത്, തിരക്കഥയെഴുതി, അഭിനയിച്ച ഒരു ക്ലാസിക് സിനിമയാണ് […]
Tiger Zinda Hai / ടൈഗർ സിന്ദാ ഹേ (2017)
എംസോൺ റിലീസ് – 3224 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 5.9/10 ആദ്യ ചിത്രമായ എക് ഥാ ടൈഗറിന്റെ തുടർച്ചയാണ് അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ YRF സ്പൈ യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായ ടൈഗർ സിന്ദാ ഹേ. സോയക്കൊപ്പം ഒളിവിൽ പോയ ടൈഗർ വർഷങ്ങൾക്ക് ശേഷം മറ്റൊരു രാജ്യത്ത് ഒരു കുടുംബനാഥൻ മാത്രമായി ഒതുങ്ങി ജീവിക്കുകയാണ്. ഇപ്പോൾ അവർക്കൊരു മകൻ കൂടിയുണ്ട്. അങ്ങനെയിരിക്കെയാണ് […]