എംസോൺ റിലീസ് – 3313 ഭാഷ കൊറിയൻ സംവിധാനം Heo Myeong Haeng പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.2/10 2024-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന മലയാളികളുടെ പ്രിയങ്കരനായ ഡോൺ ലീ നായകനായെത്തിയ ഡിസ്ടോപ്പിയൻ ആക്ഷൻ ത്രില്ലറാണ് ബാഡ്ലാൻഡ് ഹണ്ടേഴ്സ്. പുറത്തിറങ്ങി ആദ്യ ദിവസം തന്നെ നെറ്റ്ഫ്ലിക്സിൽ നമ്പർ വണ്ണായി മാറിയ ചിത്രം ആക്ഷൻ പ്രേമികൾക്കുള്ള ഒരു വിരുന്ന് തന്നെയാണ്. കൊറിയയിലുണ്ടാവുന്ന വലിയൊരു ഭൂചലനത്തെ തുടർന്ന് എല്ലാ കെട്ടിടങ്ങളും നിലം പൊത്തുന്നു. വെള്ളവും […]
One Piece Season 1 / വൺ പീസ് സീസൺ 1 (2023)
എംസോൺ റിലീസ് – 3305 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Kaji Productions പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.4/10 നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഒരു ഫാന്റസി അഡ്വഞ്ചർ ടെലിവിഷൻ സീരീസാണ് “വൺ പീസ്“. എയ്ച്ചിറോ ഓഡയുടെ ഇതേ പേരിലുള്ള ആഗോളതലത്തിൽ പ്രശംസയാർജ്ജിച്ച മാങ്ക, ആനിമേ ഫ്രാഞ്ചൈസിന്റെ ലൈവ്-ആക്ഷൻ അഡാപ്റ്റേഷൻ കൂടിയാണീ സീരീസ്. വിഖ്യാതനും കടൽക്കൊള്ളക്കാരുടെ രാജാവുമായ ഗോൾഡ് റോജറിനെ മറീനുകൾ പിടികൂടി വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അദ്ദേഹം അവസാനമായി പറഞ്ഞ തന്റെ നിധി ശേഖരമായ “വൺ […]
Smugglers / സ്മഗ്ലേഴ്സ് (2023)
എംസോൺ റിലീസ് – 3301 ഭാഷ കൊറിയൻ സംവിധാനം Seung-wan Ryu പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ 6.3/10 എസ്കേപ്പ് ഫ്രം മൊഗഡിഷു (2021), ദ ബെർലിൻ ഫയൽ (2013), വെറ്ററൻ (2015) തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ റ്യൂ സങ് വാൻ, സിഗ്നൽ (2016), ദ തീവ്സ് (2012) എന്നിവയിലൂടെ പ്രശസ്തയായ നായിക കിം ഹ്യൂ സൂനെ കേന്ദ്രകഥാപാത്രമാക്കി 2023-ൽ പുറത്തിറക്കിയ കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് സ്മഗ്ലേഴ്സ്. 6 സ്ത്രീകഥാപാത്രങ്ങൾ പ്രധാനവേഷത്തിലെത്തിയ […]
The Iron Giant / ദി അയൺ ജയന്റ് (1999)
എംസോൺ റിലീസ് – 3296 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ പ്രജുൽ പി ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.1/10 1957-ലെ കാറ്റും മഴയുമുള്ള ഒരു രാത്രിയിൽ ആകാശത്തു നിന്ന് ഒരു ഭീമൻ അന്യഗ്രഹ റോബോട്ട് അമേരിക്കയിലെ റോക്ക്വെൽ എന്ന ചെറുപട്ടണത്തിന് സമീപം വന്ന് പതിക്കുന്നു. ആ പട്ടണത്തിൽ താമസിക്കുന്ന ഹോഗാർത്ത് എന്ന 9 വയസ്സുകാരൻ ആ റോബോട്ടിനെ ഒരപകടത്തിൽ നിന്നും രക്ഷിക്കുന്നു. അങ്ങനെ അവർ തമ്മിൽ സൗഹൃദത്തിലാകുന്നു. ഒരു […]
Independence Day / ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ (1996)
എംസോൺ റിലീസ് – 3295 ഏലിയൻ ഫെസ്റ്റ് – 25 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.0/10 ഈ പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെങ്കിൽ, നമ്മളവരെ കണ്ടെത്തും മുന്നേ, അവരാദ്യം നമ്മളെ കണ്ടെത്തിയാൽ എന്താണ് സംഭവിക്കുക എന്ന് ആലോചിക്കുന്ന പലരുമുണ്ടാവും. അവര്‍ സമാധാനത്തിലാകുമോ വരിക, അതോ നമ്മളെ നശിപ്പിക്കാനോ? രണ്ടാമത് പറഞ്ഞ തരത്തിലുള്ളൊരു കഥ പറയുന്ന സിനിമയാണ് റോളണ്ട് എമറിക് രചനയും സംവിധാനവും നിർവഹിച്ച്, വിൽ സ്മിത്തും, […]
Men in Black / മെൻ ഇൻ ബ്ലാക്ക് (1997)
എംസോൺ റിലീസ് – 3294 ഏലിയൻ ഫെസ്റ്റ് – 24 ഭാഷ ഇംഗ്ലീഷ് സംവിധാനം Barry Sonnenfeld പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി, സയൻസ് ഫിക്ഷൻ 7.3/10 ന്യൂയോര്‍ക്ക് പൊലീസ് സേനയിലെ കഴിവുറ്റ ഉദ്യോഗസ്ഥനാണ് എഡ്വേര്‍ഡ്സ്. എന്നാൽ ഒരു രാത്രി അയാൾ പിന്തുടർന്ന വിചിത്രനായൊരു കുറ്റവാളി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതിനെ തുടർന്ന് ന്യൂയോര്‍ക്ക് പൊലീസ് അയാളെ ചോദ്യം ചെയ്യുന്നു. അപ്പോഴാണ് കറുത്ത സ്യൂട്ടിട്ട ഏജന്റ് കെയുടെ വരവ്. അയാൾ അവനൊരു വിസിറ്റിങ് […]
District 9 / ഡിസ്ട്രിക്റ്റ് 9 (2009)
എംസോൺ റിലീസ് – 3293 ഏലിയൻ ഫെസ്റ്റ് – 23 ഭാഷ ഇംഗ്ലീഷ് സംവിധാനം Neill Blomkamp പരിഭാഷ വിഷ്ണു പ്രസാദ് & ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.9/10 അന്യഗ്രഹജീവികളും മനുഷ്യരും ഭൂമിയിൽ ഒത്തൊരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന നിറം പിടിപ്പിച്ച കഥകൾ പല കാർട്ടൂണുകൾക്കും വിഷയമായിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊന്ന് യഥാര്‍ത്ഥത്തിൽ നടന്നാൽ നമ്മളില്‍ എത്ര പേർ ഉൾക്കൊള്ളും? അങ്ങനൊരു റിയലിസ്റ്റിക് സാഹചര്യത്തെ തുറന്നുകാട്ടാനാകണം, ഡിസ്ട്രിക്റ്റ് 9 ചിത്രീകരിച്ചിരിക്കുന്നത് ഒരു ഡോക്യുമെന്ററി ശൈലിയിലാണ്. […]
Dark Skies / ഡാർക്ക് സ്കൈസ് (2013)
എംസോൺ റിലീസ് – 3292 ഏലിയൻ ഫെസ്റ്റ് – 22 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Stewart പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.3/10 കുടുംബനാഥന്റെ ജോലി നഷ്ടപ്പെട്ടത് കാരണം, ബാരറ്റ് കുടുംബം ചെറിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോവുകയാണ്. അപ്പോഴാണ് ഇളയകുട്ടിയുടെ സ്വപ്നത്തില്‍ ‘സാൻഡ്മാൻ’ എന്നൊരാൾ കടന്നുവരാൻ തുടങ്ങിയത്. രാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന് കുട്ടിയോട് സംസാരിക്കുന്ന സാൻഡ്മാൻ, അടുക്കളയിൽ കേറി ആഹാരസാധനങ്ങൾ എടുക്കുകയും വിചിത്രമായ രീതിയില്‍ വീട്ടുസാധനങ്ങള്‍ അടുക്കിവെക്കുകയും ചെയ്യുന്നത് പതിവായപ്പോൾ […]