എം-സോണ്‍ റിലീസ് – 2101 ഭാഷ ഇംഗ്ലീഷ് നിർമാണം Big Shoe Productions, Inc. പരിഭാഷ ബിനീഷ് എം എന്‍, മിഥുൻ. ഇ. പി, അഭി ആനന്ദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.6/10 ഡോക്ടർ അബ്ബി അർക്കെയ്നും സംഘവും തന്റെ സ്വദേശമായ ലൂസിയാനയിൽ പകർച്ചവ്യാധിയെക്കുറിച്ച് അന്വേഷിക്കാൻ വരുന്നു. എന്നാൽ അവർക്ക് നേരിടേണ്ടി വരുന്നത് രോഗത്തിന്റെ ഭീകരതയെ മാത്രമായിരുന്നില്ല, മറിച്ച് അവിടുത്തെ ചതുപ്പിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢമായ പല രഹസ്യങ്ങളെയുമായിരുന്നു.വിഖ്യാതമായ DC എന്റർടെയ്ൻമെന്റ്സും വാർണർ ബ്രെദേഴ്സും ചേർന്ന് നിർമ്മിച്ച […]
The Guns of Navarone / ദി ഗണ്‍സ് ഓഫ് നാവറോണ് (1961)
എം-സോണ്‍ റിലീസ് – 2095 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം J. Lee Thompson പരിഭാഷ ഷമീർ ഷാഹുൽ ഹമീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.5/10 അലിസ്റ്റർ മക്ലീൻ ന്റെ ഇതേ പേരിലുള്ള 1957 ലെ നോവലിനെ അധികരിച്ചു 1961 -ൽ ജെ. ലീ തോംസൺ സംവിധാനം ചെയ്ത ചിത്രമാണ് “ദി ഗൺസ് ഓഫ് നവറോൺ”. 1961 ലെ പണം വാരി പടങ്ങളിൽ ഒന്ന്. ഗ്രിഗറി പെക്ക്, ആന്റണി ക്വിൻ, ഡേവിഡ് നിവൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ. മികച്ച […]
The Red Colored Grey Truck / റെഡ് കളർഡ് ഗ്രേ ട്രക്ക് (2004)
എം-സോണ്‍ റിലീസ് – 2083 Yugosphere Special – 04 ഭാഷ സെ൪ബിയൻ സംവിധാനം Srdjan Koljevic പരിഭാഷ ശ്രീധർ ജോണർ അഡ്വെഞ്ചർ, കോമഡി, റൊമാൻസ് 7.4/10 1991 ജൂൺ – യുഗാസ്ലാവിയയുടെ പതനത്തിലേക്ക് നയിച്ച ആഭ്യന്തര കലഹം തുടങ്ങാൻ രണ്ടാഴ്ച്ച ബാക്കിയുള്ളപ്പോൾ ബോസ്നിയക്കാരനായ ട്രക്ക് ഡ്രൈവർ റാറ്റ്കോ ജയിൽ മോചിതനാകുന്നു. ഒരു ട്രക്ക്-പ്രേമിയായ റാറ്റ്കോ ഓടിച്ചുനോക്കാനുള്ള രസത്തിനായി ട്രക്ക് അടിച്ചുമാറ്റിയതിനാണ് അകത്തായത്. പുറത്തിറങ്ങിയ റാറ്റ്കോ തുറമുഖത്ത് കിടക്കുന്ന ചുവന്ന ബെൻസ് ട്രക്ക് കാണുമ്പോൾ പഴയ ആഗ്രഹങ്ങൾ […]
Apocalypto / അപ്പോകാലിപ്റ്റോ (2006)
എം-സോണ്‍ റിലീസ് – 2078 ഭാഷ മായന്‍ സംവിധാനം Mel Gibson പരിഭാഷ ഷകീർ പാലകൂൽ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.8/10 മനുഷ്യനുൾപ്പെടെ ഏതൊരു ജീവ ജാലത്തെയും മുന്നോട്ട് നയിക്കുന്നത് അതിജീവനത്തിനായുള്ള പോരാട്ടമാണ്. 2006 ൽ മെൽഗിബ്സണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അപ്പോകാലിപ്റ്റോ നമ്മളോട് സംവദിക്കുന്നതും ഈ ആശയമാണ്മീസോ അമേരിക്കൻ ഗോത്ര വർഗ്ഗത്തിൽ പെട്ട ജാഗർ പാ, നര ബലി ഉൾപ്പെടെ പൈശാചികതയിൽ വിശ്വസിച്ചിരുന്ന മായൻ സംസ്കാരത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാനായി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിലുടനീളം കൈകാര്യം […]
Ne Zha / നേ ഷാ (2019)
എം-സോണ്‍ റിലീസ് – 2073 ഭാഷ മാൻഡരിൻ സംവിധാനം Yu Yang (as Jiaozi) പരിഭാഷ ശിവരാജ് ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.5/10 ചൈനീസ് മിത്തോളജിയിലെ “നേ ഷാ” എന്ന അത്ഭുതബാലന്റെ ത്രസിപ്പിക്കുന്ന കഥയുടെ ആദ്യഭാഗമാണ് ഈ പടം. തന്റെ മൂന്നാം ജന്മദിനത്തിൽ സ്വർഗ്ഗത്തിൽ നിന്നൊരു മിന്നൽപ്പിണർ, തന്നെ തേടിവന്ന് നശിപ്പിക്കുമെന്ന ദൈവശാപവും പേറി നടക്കുന്ന വികൃതിപ്പയ്യൻ നേ ഷായുടെ കഥയാണിത്. അതിമനോഹരമായ വിഷ്യൽസുകളുടെയും കിടിലൻ ഫൈറ്റ് സീനുകളുടെയും ഒരു മഹാസമ്മേളനമാണ് ഈ സിനിമയിലുടനീളം. ചൈനയിൽ നിന്ന് […]
12 Monkeys Season 4 / 12 മങ്കീസ് സീസൺ 4 (2018)
എം-സോണ്‍ റിലീസ് – 2072 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ,ഫഹദ് അബ്ദുൾ മജീദ്, ഗിരി പി. എസ്,അർജ്ജുൻ ശിവദാസ്, നെവിൻ ജോസ്,ബേസിൽ ഗർഷോം ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു […]
The Mandalorian Season 01 / ദ മാന്ഡലൊറിയന് സീസണ് 01 (2019)
എം-സോണ്‍ റിലീസ് – 2063 ഭാഷ ഇംഗ്ലീഷ് നിർമാണം Lucasfilm പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത് ദൂരെയുള്ള ഒരു സ്ഥലത്തുള്ള ഒരു കുട്ടിയെ കണ്ടുപിടിച്ച് കൊണ്ടുവന്നേൽപ്പിക്കാൻ ബൗണ്ടി ഹണ്ടറായ ദിൻ ജാരിൻ എന്ന ദ മാൻഡലൊറിയനെ […]
Mulan / മുലാൻ (2020)
എം-സോണ്‍ റിലീസ് – 2049 ഭാഷ ഇംഗ്ലീഷ് സംവിധാനം Niki Caro പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.5/10 ഇതിഹാസമായി മാറിയ ഒരു പെൺകുട്ടിയുടെ കഥയാണ് 2020 ‘നിക്കി കാരോ’യുടെ സംവിധാനത്തിൽ “ഡിസ്നി” പുറത്തിറക്കിയ “മുലാൻ.”വടക്കൻ അധിനിവേശക്കാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ ഒരു കുടുംബത്തിൽ ഒരാൾ രാജസൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് ചൈന രാജാവ് ഉത്തരവ് പുറപ്പെടുവിക്കുന്നു. എന്നാൽ രണ്ട് പെൺമക്കൾ മാത്രമുള്ളഒരു ധീര യോദ്ധാവ് തന്റെ രോഗം മറന്ന് യുദ്ധത്തിന് പോകാൻ തയ്യാറെടുക്കുന്നു. എന്നാൽ […]