എംസോൺ റിലീസ് – 3274 ഏലിയൻ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg Mottola പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.9/10 ഏരിയ 51. കഥകളെ വെല്ലും നിഗൂഢതകൾ നിറഞ്ഞയിടം. ഭൂമിയില്‍ തകര്‍ന്നുവീണ ഒരു പറക്കുംതളിക അവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും, ഇപ്പോഴവിടം അന്യഗ്രഹ സാങ്കേതിക വിദ്യയെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇടമാണെന്നും, അമേരിക്കയുടെ ഒരു രഹസ്യ ഭൂഗര്‍ഭ സൈനിക കേന്ദ്രമാണെന്നും ഒക്കെ വിശ്വസിക്കുന്നവരുണ്ട്. നിങ്ങളൊരു സത്യാന്വേഷിയാണോ? അല്ലെങ്കില്‍ സാഹസികതകൾ ഇഷ്ടപ്പെടുന്നവനാണോ? എങ്കിൽ എരിയ 51 […]
Pacific Rim / പസഫിക് റിം (2013)
എംസോൺ റിലീസ് – 3273 ഏലിയൻ ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 ഗ്രഹാന്തരജീവനെക്കുറിച്ച് ആലോചിച്ച് നക്ഷത്രങ്ങളിലേക്ക് മിഴി നട്ടിരുന്ന മനുഷ്യന്റെ മുന്നിലേക്ക് അന്യഗ്രഹജീവികൾ കടന്നുകയറിയത് പസഫിക് സമുദ്രത്തിന്റെ അധോഭാഗങ്ങളിൽ നിന്നാണ്. കടലിന്റെ അടിത്തട്ടിലെ വിള്ളലിൽ നിന്ന് തുടരെത്തുടരെ ഭീമാകാരന്മാരായ കടൽസത്വങ്ങൾ കരയിലേക്ക് കേറി. ലക്ഷക്കണക്കിന് ജീവനുകൾ ആ കൈജുക്കളുടെ ആക്രമണത്തില്‍ പൊലിഞ്ഞു. പക്ഷേ തുടക്കത്തിലെ ഞെട്ടലിന് ശേഷം […]
Oblivion / ഒബ്ലീവിയൻ (2013)
എംസോൺ റിലീസ് – 3272 ഏലിയൻ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Joseph Kosinski പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.0/10 വർഷം 2077, സ്കാവുകൾ എന്നറിയപ്പെടുന്ന അന്യഗ്രഹ ആക്രമണകാരികളുമായുള്ള യുദ്ധത്തിൽ ഭൂമി നശിച്ച് വാസയോഗ്യമല്ലാതായിത്തീർന്നിരിക്കുന്നു. യുദ്ധത്തെ അതിജീവിച്ച മനുഷ്യർ ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്ക് പലായനം ചെയ്തുപോയി. സമുദ്രജലം മനുഷ്യരുടെ പുതിയ കോളനിയിലേക്കുള്ള ഊർജമായി മാറ്റുന്ന ഹൈഡ്രോ റിഗ്ഗുകളെ സംരക്ഷിക്കുന്ന ഡ്രോണുകളുടെ അറ്റകുറ്റപ്പണികൾ നോക്കുന്ന ജാക്ക് ഹാർപ്പറും, വിക്ടോറിയയും മാത്രമാണ് […]
Attack the Block / അറ്റാക്ക് ദ ബ്ലോക്ക് (2011)
എംസോൺ റിലീസ് – 3271 ഏലിയൻ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Cornish പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.7/10 ലണ്ടന്‍ നഗരത്തിലെ ഒരിടത്തരം ബ്ലോക്കിൽ താമസിക്കുന്ന കൗമാരപ്രായക്കാരായ കുറച്ച് ആൺകുട്ടികൾ. രാത്രിയിലെ കറങ്ങിനടപ്പും പിന്നെ ഒറ്റയ്ക്ക് നടക്കുന്നവരോട് ഗുണ്ടായിസം കാണിച്ച് കൈയിലുള്ളത് തട്ടിയെടുക്കലുമാണ് ഇവന്മാരുടെ ഇഷ്ടവിനോദം. അങ്ങനെയൊരു രാത്രിയിൽ, ഒരു യുവതിയെ വിരട്ടുമ്പോഴാണ് പെട്ടെന്ന് ഒരന്യഗ്രഹജീവി മാനത്തുനിന്ന് പൊട്ടിവീണത്! മുന്നും പിന്നും നോക്കാതെ അവന്മാർ അതിനെ കുത്തി […]
Werewolf by Night / വെയർവൂൾഫ് ബൈ നൈറ്റ് (2022)
എംസോൺ റിലീസ് – 3270 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Giacchino പരിഭാഷ സോണി ഫിലിപ്പ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.1/10 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങിയ ഒരു മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ടി.വി സ്പെഷ്യലാണ് വെയർവൂൾഫ് ബൈ നൈറ്റ്, കഥ നടക്കുന്നത് മാർവെലിന്റെ അവഞ്ചേഴ്സ് ടീം ഉള്ള യൂണിവേഴ്സിലല്ല. മാർവെലിന്റെ തന്നെയൊരു ഡാർക്ക് യൂണിവേഴ്സിലാണ്. രാക്ഷസന്മാരും അവരെ വേട്ടയാടുന്നവരും താമസിക്കുന്ന ഈ യൂണിവേഴ്സിൽ ഏറ്റവും ശക്തനായ വേട്ടക്കാരൻ ധരിക്കുന്ന ആയുധമാണ് ബ്ലഡ്സ്റ്റോൺ. ഈ ബ്ലഡ്സ്റ്റോൺ […]
Moving Season 1 / മൂവിങ് സീസൺ 1 (2023)
എംസോൺ റിലീസ് – 3267 ഭാഷ കൊറിയൻ സംവിധാനം In-je Park & Younseo Park പരിഭാഷ ഷിഹാസ് പരുത്തിവിള, വിഷ് ആസാദ്, സജിൻ എം. എസ്,റിയാസ് പുളിക്കൽ, ചനാൻഡ്ലർ ബോങ് & ഫാസിൽ മാരായമംഗലം ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.6/10 സൗത്ത് കൊറിയന്‍ വെബ്ടൂണ് രചയിതാവും ആര്‍ട്ടിസ്റ്റുമായ കാങ് ഫുളിന്റെ, 200 മില്യണിലധികം വ്യൂ നേടിയ വെബ്ടൂണായ “മൂവിങ്“-നെ അടിസ്ഥാനമാക്കി, Disney+ന് വേണ്ടി പാര്‍ക്ക് ഇന്‍-ജെ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ കൊറിയന്‍ സീരീസാണ് “മൂവിങ്“. […]
The Myth / ദ മിത്ത് (2005)
എംസോൺ റിലീസ് – 3265 ഭാഷ മാൻഡറിൻ സംവിധാനം Stanley Tong പരിഭാഷ ജ്യോതിഷ് കുമാർ.എസ്.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.1/10 നമ്മുടെ ഏവരുടെയും സൂപ്പർഹീറോ ജാക്കി ചാൻ മലയാളം പറഞ്ഞാൽ അതെങ്ങനെയിരിക്കും, അതും ഒരു ചൈനീസ് ഭാഷ സിനിമയിൽ. ജാക്കി ചാൻ മലയാളത്തിൽ സംസാരിക്കുന്ന ഒരേ ഒരു സിനിമയാണ് 2005-ൽ പുറത്തിറങ്ങിയ സ്റ്റാൻലി ടോങ്ങ് സംവിധാനം ചെയ്ത “ദ മിത്ത്” എന്ന സിനിമ. ഈ ചിത്രത്തിൽ ബോളിവുഡ് നടി മല്ലിക ഷെരാവത്ത് തകർത്ത് അഭിനയിച്ചിട്ടുണ്ട്. […]
Loki Season 2 / ലോകി സീസൺ 2 (2023)
എംസോൺ റിലീസ് – 3264 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Benson, Aaron M,Dan DeLeeuw & Kasra Farahani പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.2/10 ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് […]