എം-സോണ്‍ റിലീസ് – 908 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.7/10 1990 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്രൈം സിനിമയാണ് ഗുഡ്ഫെല്ലാസ്. യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരമായ നിക്കോളാസ് പിലെഗ്ഗിയുടെ ‘Wiseguys’ എന്ന പുസ്തകത്തെ ആധാരമാക്കി മാര്ട്ടിന് സ്കോര്‍സെസ് സംവിധാനം ചെയ്ത ഗുഡ്ഫെല്ലാസ് അധോലോകത്തിലെ സഹായിയായ ഹെന്റി ഹില്‍ എന്ന യുവാവിന്റെയും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും 1955 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ […]
The Diving Bell and the Butterfly / ദ ഡൈവിംങ് ബെൽ ആന്റ് ദ ബട്ടർഫ്ലൈ (2007)
എം-സോണ്‍ റിലീസ് – 888 ഭാഷ ഫ്രഞ്ച് സംവിധാനം Julian Schnabel പരിഭാഷ ഷിഹാബ് എ ഹസൻ ജോണർ ബയോഗ്രഫി, ഡ്രാമ 8.0/10 ഫ്രാന്‍സില്‍ നിന്നുള്ള വിഖ്യാതമായ ‘എല്ലെ’ ഫാഷന്‍ മാസികയുടെ ചീഫ്എഡിറ്ററായിരുന്ന ‘ഷോണ്‍ ഡോമിനിക് ബൌബി’യുടെ ജീവിതകഥയെ അടിസ്ഥാനമാക്കി 2007 ഇല് ‘ജൂലിയന്‍ ഷനാബെല്‍’ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമാണ് ‘ദ ഡൈവിംഗ് ബെല്‍ ആന്‍ഡ് ദ ബട്ടര്‍ഫ്ലൈ’. 43 ആം വയസ്സില്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കെ ശരീരം തളര്‍ന്ന് രോഗാവസ്ഥയിലായ ‘ഷോണ്‍-ഡോമിനിക് ബൌബി’ ആശുപത്രിക്കിടക്കയില്‍ […]
Jungle / ജംഗിൾ (2017)
എം-സോണ്‍ റിലീസ് – 879 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg McLean പരിഭാഷ ഷിഹാബ് എ ഹസ്സന് ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 6.7/10 യോസ്സി ഗിന്‍സ്ബര്‍ഗിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍, അദ്ദേഹത്തിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി ഗ്രെഗ് മക്ലീന് സംവിധാനം ചെയ്ത് 2017 ഇല് പുറത്തിറങ്ങിയ ചിത്രമാണ് ജംഗിള്‍. യോസ്സി ഗിന്‍സ്ബര്‍ഗായി ഹാരി പോട്ടര്‍ സീരീസിലൂടെ പ്രശസ്തനായ ഡാനിയല്‍ റാഡ്ക്ലിഫ് വേഷമിടുന്നു. ആമസോൺ മഴക്കാടുകളിൽ റെഡ് ഇന്ത്യൻ ഗോത്രങ്ങളെ തേടി പോകാം എന്നുള്ള വാർത്ത അഡ്വെഞ്ചർ […]
Citizen X / സിറ്റിസൺ എക്സ് (1995)
എം-സോണ്‍ റിലീസ് – 873 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Gerolmo പരിഭാഷ അനൂപ് പി.സി ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.6/10 റോബർട്ട് കളന്റെ 1993ൽ ഇറങ്ങിയ “the killer department”എന്ന പുസ്തകത്തെ ആധാരമാക്കിയിറങ്ങിയ ചലച്ചിത്രം.യധാർത്ഥ സംഭവകഥകളെ ആസ്പദമാക്കിയിറങ്ങിയ ഈ HBO ടെലിവിഷൻ ചലച്ചിത്രം 1978-1990 വരെയുള്ള കാലഘട്ടങ്ങളിൽ 52 പരമ്പര കൊലപാതകങ്ങൾ നടത്തിയ സോവിയറ്റ് റഷ്യക്കാരൻ “Andrei chikatilo”യുടെ കഥ പറയുന്നു. ഒരു ഫോറൻസിക് വിദഗ്ധനായി ജോലി ആരംഭിച്ച dr.ബുറക്കോവിന് അപ്രതീക്ഷിതകമായിട്ടാണ് വനത്തിൽനിന്നും കണ്ടെത്തിയ […]
Neerja / നീർജ (2016)
എം-സോണ്‍ റിലീസ് – 837 ഭാഷ ഹിന്ദി സംവിധാനം Ram Madhvani പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലെർ 7.7/10 സർവൈവൽ ഡ്രാമ ഗണത്തിൽ പെടുന്ന സോനം കപൂർ കേന്ദ്ര കഥാപാത്രമായ സിനിമ. ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചെയ്തിട്ടുള്ളത്. 1985ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ വെച്ച് നടന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുംബൈയിൽ നിന്ന് പുറപ്പെട്ട് കറാച്ചിയിൽ, ഫ്രാങ്ക്ഫർട്ട് വഴി ന്യൂയോർക്കിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന പാൻ അമേരിക്ക (Pan Am […]
The Pursuit of Happyness / ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ് (2006)
എം-സോണ്‍ റിലീസ് – 829 ഭാഷ ഇംഗ്ലീഷ് സംവിധാനം Gabriele Muccino പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ബയോഗ്രഫി, ഡ്രാമ 8/10 ക്രിസ് ഗാർഡ്നർ (വിൽ സ്മിത്ത്), ഒരു സാധാരണക്കാരൻ. മകൻ ക്രിസ്റ്റഫർ (ജേഡൻ സ്മിത്ത്) ഭാര്യ ലിന്റ അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലെ ഗൃഹനാഥൻ. എല്ലാവരെയും പോലെ ജീവിതത്തിൽ സന്തോഷമാഗ്രഹിക്കുന്നവനാണ് ക്രിസ്. എന്നാൽ ദാരിദ്രവും ഒരിക്കലും മെച്ചപ്പെടാത്ത തന്റെ സെയിൽസ് ജോലിയും സന്തോഷം എന്നുള്ളത് തനിക്ക് ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റുന്നു. ജീവിത സാഹചര്യങ്ങൾ […]
Gia / ജിയ (1998)
എം-സോണ്‍ റിലീസ് – 814 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Cristofer പരിഭാഷ നിഖിൽ വിജയരാജൻ ജോണർ Biography Drama Romance 7/10 ഫാഷൻ മോഡൽ ആവാനുള്ള സ്വപ്നവുമായി ന്യൂ യോർക്ക് നഗരത്തിൽ എത്തുകയാണ് ജിയാ കരാഞ്ചി. വിൽഹെൽമിന കൂപ്പർ എന്ന പ്രശസ്ത ഏജന്റിന്റെ സഹായവും സ്വന്തം കഴിവുകളും ചേരുമ്പോൾ ജിയാ മോഡലിംഗ് ലോകത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പക്ഷെ lung കാൻസർ മൂലം കൂപ്പർ മരണമടയുന്നതോടെ ജിയായുടെ ജീവിതത്തിന്റെ താളം തെറ്റുകയാണ്. മയക്കുമരുന്നിന് അടിമപ്പെടുന്ന ജിയായ്ക്ക് ചുറ്റും […]
Captain Philips / ക്യാപ്റ്റൻ ഫിലിപ്സ് (2013)
എം-സോണ്‍ റിലീസ് – 813 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Greengrass പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ബയോഗ്രഫി, ഡ്രാമ, ക്രൈം, ത്രില്ലെർ, 7.8/10 ടോം ഹാങ്ക്സിനെ നായകനാക്കി പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്ത ബയോഗ്രഫിക്കൽ ത്രില്ലറാണ് ക്യാപ്റ്റൻ ഫിലിപ്പ്സ്. അമേരിക്കൻ ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന റിച്ചാർഡ് ഫിലിപ്പിന്റെ ജീവിത കഥയായ “A Captain’s Duty: Somali Pirates, Navy Seals, and Dangerous Days at Sea” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബില്ലി റേയാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. […]