എംസോൺ റിലീസ് – 2843 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Peckover പരിഭാഷ അരുൺ ബി. എസ് ജോണർ കോമഡി, ഹൊറർ, ത്രില്ലർ 6.5/10 ആ തണുത്ത ക്രിസ്മസ് രാത്രിയിൽ പന്ത്രണ്ട് വയസ്സുള്ളൊരു ആൺകുട്ടിക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ആഷ്ലി എന്ന പതിനേഴുവയസ്സുകാരി. പക്ഷേ, ആ രാത്രിക്ക് മരണത്തിന്റെ തണുപ്പായിരുന്നുവെന്ന് മനസ്സിലാക്കാൻ ആഷ്ലിക്ക് അധികം സമയം വേണ്ടിവന്നില്ല. വെറുമൊരു പീക്കിരി ചെറുക്കനെന്ന് ഏവരും വിചാരിച്ച ആ പന്ത്രണ്ടുവയസ്സുകാരൻ ലൂക്കിന്റെ യഥാർത്ഥ കഴിവുകൾ ആഷ്ലി പതിയേ തിരിച്ചറിയുന്നു. പിന്നീടവിടെ നടന്നതറിയാൻ […]
Little Things Season 1 / ലിറ്റിൽ തിങ്സ് സീസൺ 1 (2016)
എംസോൺ റിലീസ് – 2840 ഭാഷ ഇംഗ്ലീഷ് & ഹിന്ദി സംവിധാനം Ajay Bhuyan, Sumit Arora & Ruchir Arun പരിഭാഷ സേതു ജോണർ കോമഡി, റൊമാൻസ് 8.3/10 മുംബൈയില്‍ ലിവിംഗ് ടൂഗതര്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ധ്രുവ്, കാവ്യ എന്നീ രണ്ടുപേരുടെ കഥയാണ് ‘ലിറ്റില്‍ തിങ്സ്.’ പറയുന്നത്. യാത്രകളും, സുഹൃത്തുക്കളുമായുള്ള ഒത്തുചേരലും, ജോലിയുമൊക്കെയായി അവര്‍ അവരുടെ യൌവ്വനകാലം ആസ്വദിക്കുകയാണ്. സീരീസിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ധ്രുവിന്റെയും കാവ്യയുടെയും ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങള്‍, ഇണക്കങ്ങള്‍, […]
Happiness for Sale / ഹാപ്പിനസ്സ് ഫോർ സേൽ (2013)
എംസോൺ റിലീസ് – 2831 ഭാഷ കൊറിയൻ സംവിധാനം Ik-Hwan Jeong പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ 6.5/10 Ik Hwan-Jeong ന്റെ സംവിധാനത്തിൽ 2013 ൽ ഇറങ്ങിയ ഒരു കൊറിയൻ കോമഡി ഡ്രാമയാണ് ഹാപ്പിനസ്സ് ഫോർ സേൽ. ഒരു പ്രാദേശിക Tax Office ലെ ജീവനക്കാരിയാണ് Mina. മനഃപ്പൂർവം ഒരാളുടെ കാറിൽ തന്റെ കാർ കൊണ്ടിടിച്ചതുകാരണം അവൾ Suspension ൽ ആവുകയാണ്. സുഖമില്ലാത്ത കാരണം അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.പണമില്ലാത്തതിനാലും […]
Tiger Theory / ടൈഗർ തിയറി (2016)
എംസോൺ റിലീസ് – 2826 ഭാഷ ചെക്ക് സംവിധാനം Radek Bajgar പരിഭാഷ പ്രജുൽ പി ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.2/10 ഹാൻ വാർദ്ധക്യത്തിലെത്തിയ ഒരു മൃഗഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യ ഓൽഗ ഒരു ടീച്ചറാണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മരണപ്പെടുന്നു. അദ്ദേഹത്തിന് സ്വന്തം മൃതദേഹം ദഹിപ്പിക്കാനായിരുന്നു ആഗ്രഹം. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ മൃതദേഹം പള്ളിയിൽ അടക്കം ചെയ്താൽ മതി എന്ന് തീരുമാനിക്കുന്നു. ഹാൻ ഇതിനെ എതിർത്തെങ്കിലും അത് ഫലം കണ്ടില്ല. മൃതദേഹം പള്ളിയിൽ തന്നെ അടക്കം […]
WandaVision / വാൻഡാവിഷൻ (2021)
എംസോൺ റിലീസ് – 2824 ഭാഷ ഇംഗ്ലീഷ് നിർമാണം Marvel Studios പരിഭാഷ ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.0/10 മാർവൽ കോമിക്സിനെ അടിസ്ഥാനമാക്കി എടുത്ത മിനി സീരീസാണ് വാൻഡാവിഷൻ. MCU വിന്റെ ആദ്യ ടെലിവിഷൻ സീരീസാണ് ഇത്. അവഞ്ചേഴ്സ്: എൻഡ്ഗെയിം സിനിമയുടെ സംഭവങ്ങൾക്ക് ശേഷമാണ് സീരീസിലെ കഥ നടക്കുന്നത്. ബ്ലിപിൽ ജീവൻ നഷ്ടപ്പെട്ടവർ തിരിച്ചുവരുന്നത് ഈ സീരീസിൽ കാണിക്കുന്നുണ്ട്.സിറ്റ്കോമുകൾക്ക് ഒരു ആദരവ് നൽകുന്ന രീതിയിലാണ് സീരീസ് […]
Before We Go / ബിഫോർ വീ ഗോ (2014)
എംസോൺ റിലീസ് – 2818 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Evans പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ഒരു രാത്രിയിൽ മൻഹാട്ടൻ സിറ്റിയിൽ വ്യത്യസ്ത കാരണങ്ങളാൽ പെട്ടുപോയ രണ്ട് അപരിചിതർ തമ്മിൽ പരിചയപ്പെടുന്നതും ഇരുവരുടെയും ജീവിതത്തിലെ സുപ്രധാന മാറ്റങ്ങൾക്ക് പരസ്പരം എങ്ങനെ കാരണമാവുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. നിക്ക് ഒരു ട്രമ്പറ്റ് (വാദ്യോപകരണം) പ്ലെയറാണ്. അവസാന ട്രെയിനും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന ബ്രൂക്ക്, സമയം കളയാൻ വേണ്ടി റെയിൽവേ […]
Baby’s Day Out / ബേബീസ് ഡേ ഔട്ട് (1994)
എംസോൺ റിലീസ് – 2815 ഭാഷ ഇംഗ്ലീഷ് സംവിധാനം Patrick Read Johnson പരിഭാഷ മുഹമ്മദ് ഷാനിഫ് ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 6.2/10 ഡ്രാഗൺ ഹാർട്ട് സിനിമ സീരീസിന്റെ വിഖ്യാത സംവിധായകൻ പാട്രിക് റീഡ് ജോൺസന്റെ കൂട്ടുകെട്ടിൽ 1994ൽ പിറന്ന ഒരു പക്കാ കോമഡി-ഫാമിലി-അഡ്വെഞ്ജർ ചിത്രമാണ് ബേബീസ് ഡേ ഔട്ട്. ബെന്നിങ്റ്റണും തന്റെ ഭാര്യയും മകനുമൊത്ത് സന്തോഷ ജീവിതം നയിക്കുന്നവരാണ്. അങ്ങനെയിരിക്കെ വീട്ടിലേക്ക് മൂന്ന് പേർ തന്റെ കുഞ്ഞിനെ കിഡ്നാപ്പ് ചെയ്യാനായി എത്തുന്നതോടെ കഥ മാറുകയാണ്…! […]
Free Guy / ഫ്രീ ഗൈ (2021)
എംസോൺ റിലീസ് – 2809 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, കോമഡി 7.3/10 ചുറ്റിനും അനേകം ഹീറോകൾ നിറഞ്ഞ ഒരു ലോകത്തും ഒരു സാധാരണക്കാരനായി, ഓരോ ദിവസങ്ങളും അക്ഷരാര്‍ത്ഥത്തില്‍ മുന്‍പത്തെ ദിവസങ്ങളുടെ ആവര്‍ത്തനമായ, വിരസമായ ജീവിതം നയിക്കുന്ന ഗൈ എന്ന ബാങ്ക് ജീവനക്കാരന് ഒരു ദിവസം യാദൃശ്ചികമായി തന്റെ സ്വപ്നസുന്ദരിയെ കാണുന്നു. അവളെ ഇമ്പ്രസ്സ് ചെയ്യാനുള്ള പരിശ്രമത്തിനിടെ സാഹസികതകളിലൂടെ അവനും ഒരു ഹീറോ ആയിമാറുന്നുവെങ്കിലും തന്റെ ലോകം […]