എം-സോണ്‍ റിലീസ് – 2652 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ 7.2/10 ‘ആരോ’ (അമിതാഭ് ബച്ചൻ) ബുദ്ധിമാനും മിടുക്കനുമായ 13 വയസുള്ള ആൺകുട്ടിയാണ്, വളരെവേഗം പ്രായമേറുന്ന വളരെ അപൂർവമായ ജനിതക വൈകല്യമുള്ള കുട്ടിയാണ് ‘ആരോ’. 13 വയസ്സ് പ്രായമുള്ളെങ്കിലും, ശാരീരികമായി ‘ആരോ’യ്ക്ക് അഞ്ച് മടങ്ങ് വളർച്ചയുണ്ട്. ആരോഗ്യനില വകവയ്ക്കാത്ത ‘ആരോ’ വളരെ സന്തുഷ്ടനായ ആൺകുട്ടിയാണ്. ഗൈനക്കോളജിസ്റ്റായ അമ്മ വിദ്യ (വിദ്യാ ബാലൻ) യ്ക്കൊപ്പമാണ് അവൻ താമസിക്കുന്നത്. അമോൽ […]
Gremlins / ഗ്രെമ്ലിൻസ് (1984)
എം-സോണ്‍ റിലീസ് – 2648 ക്ലാസ്സിക് ജൂൺ 2021 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Dante പരിഭാഷ ജെറിൻ ചാക്കോ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.3/10 1984ൽ സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ നിർമാണത്തിൽ ജോ ഡാന്റെ സംവിധാനം ചെയ്ത ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് ഗ്രെമ്ലിൻസ്. ബില്ലി പെൽസർ എന്ന കൗമാരക്കാരന് മൊഗ്വായ് എന്നൊരു ജീവിയെ ക്രിസ്തുമസ് സമ്മാനായി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് കഥാപശ്ചാത്തലം. എടുത്തുപറയത്തക്ക താരനിര ഇല്ലാതിരുന്നിട്ട് കുടി, സിനിമ നല്ല നിരൂപക പ്രശംസ […]
City Hunter / സിറ്റി ഹണ്ടർ (2018)
എം-സോണ്‍ റിലീസ് – 2643 ഭാഷ ഫ്രഞ്ച് സംവിധാനം Philippe Lacheau പരിഭാഷ സണ്ണി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.5/10 2018ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ആക്ഷൻ കോമഡി ക്രൈം സിനിമയാണ് സിറ്റി ഹണ്ടർ. 1987 ൽ പുറത്തിറങ്ങിയ ഇതേപേരിലുള്ള ജാപ്പനീസ് ആനിമേഷൻ സിരീസിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. മികച്ച ഷാർപ്പ് ഷൂട്ടറും ആയോധന കലകളിൽ കേമനുമായ നിക്കി ലാർസൺ ആണ് കഥയിലെ നായകൻ. ആളൊരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. തന്റെ പാർട്ടണറായ ലോറയുമൊത്ത് […]
Clue / ക്ലൂ (1985)
എം-സോണ്‍ റിലീസ് – 2641 ക്ലാസ്സിക് ജൂൺ 2021 – 15 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Jonathan Lynn പരിഭാഷ അരുൺ ബി. എസ് ജോണർ കോമഡി, ക്രൈം, മിസ്റ്ററി 7.3/10 ആറ് അപരിചിതർ ഒരജ്ഞാതന്റെ ക്ഷണം സ്വീകരിച്ച് വലിയൊരു ബംഗ്ലാവിൽ അത്താഴ വിരുന്നിനെത്തുന്നു. എന്നാൽ, വിരുന്നിന് വിളിച്ചയാൾ തങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് അതിഥികൾക്ക് വഴിയേ മനസ്സിലാകുന്നു. ആതിഥേയനെന്ന് പരിചയപ്പെടുത്തുന്നയാൾ അതിഥികൾക്ക് ആറ് മാരകായുധങ്ങൾ നൽകുന്നു. ആതിഥേയന്റെയും അതിഥികളുടെയും രഹസ്യങ്ങളറിയാവുന്ന പാചകക്കാരനെ കൊല്ലാൻ അയാൾ അവരോട് ആവശ്യപ്പെടുന്നു. എന്നാൽ, […]
Rick and Morty Season 1 / റിക്ക് ആൻഡ് മോർട്ടി സീസൺ 1 (2013)
എം-സോണ്‍ റിലീസ് – 2639 ഭാഷ ഇംഗ്ലീഷ് നിർമാണം Williams Street പരിഭാഷ മാജിത് നാസർ ജോണർ അഡ്വഞ്ചർ, അനിമേഷന്‍, കോമഡി 9.2/10 2013ൽ കാർട്ടൂൺ നെറ്റ്വർക്ക് വഴി സംപ്രേഷണം ചെയ്യപ്പെട്ട അമേരിക്കൻ അഡൾട്ട് അനിമേഷൻ സിറ്റ്കോമാണ് റിക്ക് ആൻഡ് മോർട്ടി. റിക്ക് സാഞ്ചസ് എന്ന അപ്പൂപ്പന്റെയും, മോർട്ടി സ്മിത്ത് എന്ന കൊച്ചുമകന്റെയും സാഹസങ്ങളാണ് സീരീസിന്റെ ഇതിവൃത്തമെന്ന് ഒറ്റ വാക്കിൽ പറയാം. അപ്പൂപ്പൻ എന്നൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായും ചെറുമകനോട് കരുതലും, സ്നേഹവുമുള്ള ഒരു രൂപമാകും മനസ്സിലേക്ക് ഓടി […]
Women on the Verge of a Nervous Breakdown / വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (1988)
എം-സോണ്‍ റിലീസ് – 2638 ക്ലാസ്സിക് ജൂൺ 2021 – 14 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ കോമഡി, ഡ്രാമ 7.6/10 1988- ഇൽ പുറത്തിറങ്ങിയ വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (Mujeres al borde de un ataque de nervios) പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പെഡ്രോ അൽമോഡോവറിന്റെ ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഒരു സ്പാനിഷ് ചിത്രമാണ്. തന്നെ ഉപേക്ഷിച്ചു പോയ കാമുകനെ […]
Scary Movie 2 / സ്കെയറി മൂവി 2 (2001)
എം-സോണ്‍ റിലീസ് – 2635 ഭാഷ ഇംഗ്ലീഷ് സംവിധാനം Keenen Ivory Wayans പരിഭാഷ മാജിത് നാസർ ജോണർ കോമഡി 5.3/10 ക്ലാസിക് ഹൊറർ ചിത്രങ്ങളുടെ ഒരു മുഴുനീള പാരഡി രൂപമെന്ന് ഒറ്റവാക്കിൽ സ്കെയറി മൂവി 2വിനെ വിശേഷിപ്പിക്കാം.പ്രേതബാധ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന ഹെൽ ഹൗസിലേക്ക് ഒരു പ്രോജക്റ്റിന്റെ ഭാഗമായി 4 കോളേജ് വിദ്യാർത്ഥികളും, അവരുടെ പ്രൊഫസറും താമസത്തിനായി വരികയാണ്. എന്നാൽ, അവർക്കവിടെ നേരിടേണ്ടി വരുന്നതോ, സ്ത്രീലമ്പടനായ ഒരു പ്രേതത്തേയും. “ദി എക്സോര്‍സിസ്റ്റ്” എന്ന ഹൊറർ ചിത്രങ്ങളുടെ കുലപതിയെ […]
Brutti, sporchi e cattivi / ബ്രൂത്തി, സ്പോർക്കി എ കത്തിവി (1976)
എം-സോണ്‍ റിലീസ് – 2634 ക്ലാസ്സിക് ജൂൺ 2021 – 13 ഭാഷ ഇറ്റാലിയൻ സംവിധാനം Ettore Scola പരിഭാഷ ഷൈജു എസ് ജോണർ കോമഡി, ഡ്രാമ 7.8/10 ചേരിപ്രദേശത്തെ വളരെ ചെറിയൊരു വീട്ടിൽ നടക്കുന്ന കഥയാണ് ബ്രൂത്തി, സ്പോർക്കി എ കത്തിവി (Ugly, Dirty & Bad) എന്ന ഇറ്റാലിയൻ ചിത്രം. ബ്ലാക്ക് കോമഡി ചിത്രങ്ങൾ വളരെ വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുള്ള Ettore Scoleയുടെ ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം. ജസീന്തോയുടെ മക്കളും, പേരക്കുട്ടികളും, ബന്ധുക്കളും, അതിഥികളും അങ്ങനെ […]