എംസോൺ റിലീസ് – 3327 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ 7.4/10 വിഖ്യാത ഫിന്നിഷ് സംവിധായകൻ അകി കൗറിസ്മാക്കി രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ഡ്രാമ ചലച്ചിത്രമാണ് “ഫോളൻ ലീവ്സ്“. ഹെല്‍സിങ്കിയില്‍ താമസിക്കുന്ന രണ്ട് ഏകാകികളായ മനുഷ്യരുടെ ഇടയില്‍ പൊട്ടിമുളയ്ക്കുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഐ.എഫ്.എഫ്.കെ. മുതല്‍ കാന്‍ വരെ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം […]
Mune: Guardian of the Moon / മ്യൂൺ: ഗാർഡിയൻ ഓഫ് ദ മൂൺ (2014)
എംസോൺ റിലീസ് – 3323 ഭാഷ ഇംഗ്ലീഷ് സംവിധാനം Alexandre Heboyan & Benoît Philippon പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, അനിമേഷന്‍, കോമഡി 7.1/10 സ്വപ്നങ്ങളും മാന്ത്രികതയും നിറഞ്ഞ, പേരില്ലാത്തൊരു സാങ്കല്പികഗ്രഹത്തിലാണ് ഈ മുത്തശ്ശിക്കഥ നടക്കുന്നത്. ആ ഗ്രഹത്തെ രണ്ട് നാടുകളായി തിരിച്ചിരിക്കുന്നു. ഒന്നിൽ സൂര്യന് കീഴെ ജീവിക്കുന്ന പകലിന്റെ ജനങ്ങളും, മറ്റൊന്നിൽ ചന്ദ്രന് കീഴെ ജീവിക്കുന്ന രാത്രിയുടെ ജനങ്ങളും. സൂര്യനെയും ചന്ദ്രനെയും ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന വിധം നിയന്ത്രിക്കാൻ രണ്ടിന്റെയും അമ്പലങ്ങളിൽ ഓരോ […]
OMG 2 / ഓ എം ജി 2 (2023)
എംസോൺ റിലീസ് – 3322 ഭാഷ ഹിന്ദി സംവിധാനം Amit Rai പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ 7.6/10 പങ്കജ് ത്രിപാഠി, യാമി ഗൗതം, അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമിത് റായിന്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് OMG 2. കാന്തി ശരൺ മുദ്ഗൽ ഒരു ശിവ ഭക്തനാണ്. ഒരിക്കൽ അയാളുടെ മകൻ സ്കൂളിൽ വച്ച് ചെയ്ത ഒരു പ്രവർത്തി വയറൽ ആവുകയും ആകെ നാണക്കേടാവുകയും ചെയ്യുന്നു. ചുറ്റുമുള്ള എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും താൻ […]
City Hunter / സിറ്റി ഹണ്ടർ (1993)
എംസോൺ റിലീസ് – 3315 ഭാഷ കാന്റോനീസ് സംവിധാനം Jing Wong പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ അക്ഷൻ, കോമഡി, ക്രെെം 6.9/10 സുക്കാസ ഹോജോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 1993-ൽ പുറത്തിറങ്ങിയ ജാക്കി ചാൻ നായക വേഷത്തിൽ എത്തിയ ഹോങ്കോങ് ആക്ഷൻ കോമഡി ചലച്ചിത്രമാണ് “സിറ്റി ഹണ്ടർ“ റ്യോ സെയ്ബ ഒരു പ്രൈവറ്റ് ഡിറ്റക്ടീവാണ്. കുറ്റവാളികളെ തറപറ്റിക്കുന്നതില്‍ ആളൊരു പുലിയാണെങ്കിലും ബാക്കി എല്ലാ കാര്യത്തിലും ആളൊരു എലിയാണ്. റ്യോയുടെ മരിച്ചുപോയ സുഹൃത്തിന്റെ അനിയത്തിയായ […]
A Piece of Your Mind / എ പീസ് ഓഫ് യുവർ മൈൻഡ് (2020)
എംസോൺ റിലീസ് – 3311 ഭാഷ കൊറിയൻ സംവിധാനം Sang-Yeob Lee പരിഭാഷ അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് & അരവിന്ദ് കുമാർ ജോണർ കോമഡി, റൊമാൻസ് 7.3/10 തൻ്റെ സ്വന്തം കമ്പനിയുടെ കീഴിൽ ആശുപത്രി രോഗികൾക്കായി ഒരു ഉപകരണം വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു AI പ്രോഗ്രാമറാണ് ഹാ വോൺ. വളരെ ശാന്തനും നല്ലൊരു മനസ്സിനും ഉടമയായ അവന് പക്ഷേ തൻ്റെ ചെറുപ്പകാലത്ത് ഉണ്ടായ അമ്മയുടെ വിയോഗവും പ്രണയ നൈരാശ്യം കാരണവും ഉള്ളിൽ യാതന അനുഭവിക്കുന്നുണ്ട്. ഒരു […]
Sex Is Zero 2 / സെക്സ് ഈസ് സീറോ 2 (2007)
എംസോൺ റിലീസ് – 3310 ഭാഷ കൊറിയൻ സംവിധാനം Tae-yun Yoon പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.0/10 Yoon Tae Yoon ന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് സെക്സ് ഈസ് സീറോ 2.2002-ൽ പുറത്തിറങ്ങിയ സെക്സ് ഈസ് സീറോയുടെ സീക്വലാണ് ഈ ചിത്രംലീ ഉൻ-ഹ്യൊ വിദേശത്തേക്ക് പോകുന്നതോടെ ഡിപ്രെഷനിൽ അകപ്പെട്ട ഉൻ-ശിക് ആശുപത്രിയിലാവുകയും അവിടെ വെച്ച് പരിചയപ്പെടുന്ന ക്യോങ്-അയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ക്യോങ്-അ മികച്ച സ്വിമ്മർ ആയതുകൊണ്ട് തന്നെ […]
Antique / ആൻ്റിക് (2008)
എംസോൺ റിലീസ് – 3308 ഭാഷ കൊറിയൻ സംവിധാനം Kyu-dong Min പരിഭാഷ അരവിന്ദ് കുമാർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 കുട്ടിക്കാലത്ത് തട്ടിക്കൊണ്ടുപോയതിന്റെ ആഘാതകരമായ ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന ജിൻ-ഹ്യൂക്ക് ഒരു പഴയ പുരാതന കടയിൽ ഒരു കേക്ക് ഷോപ്പ് തുറക്കുന്നു, കൊറിയയിലെ ഏറ്റവും മികച്ച പേസ്ട്രി ഷെഫും തൻ്റെ സഹപാഠിയുമായ സിയാൻ-വൂ നെ അവിടെ നിയമിക്കുന്നു. പക്ഷേ രസകരമായ വസ്തുത എന്തെന്നാൽ സിയോൺ വൂ ഒരു ഗേയാണ്. പോരാത്തതിന് സ്കൂൾ പഠനകാലത്ത് ജിൻ […]
One Piece Season 1 / വൺ പീസ് സീസൺ 1 (2023)
എംസോൺ റിലീസ് – 3305 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Kaji Productions പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.4/10 നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഒരു ഫാന്റസി അഡ്വഞ്ചർ ടെലിവിഷൻ സീരീസാണ് “വൺ പീസ്“. എയ്ച്ചിറോ ഓഡയുടെ ഇതേ പേരിലുള്ള ആഗോളതലത്തിൽ പ്രശംസയാർജ്ജിച്ച മാങ്ക, ആനിമേ ഫ്രാഞ്ചൈസിന്റെ ലൈവ്-ആക്ഷൻ അഡാപ്റ്റേഷൻ കൂടിയാണീ സീരീസ്. വിഖ്യാതനും കടൽക്കൊള്ളക്കാരുടെ രാജാവുമായ ഗോൾഡ് റോജറിനെ മറീനുകൾ പിടികൂടി വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അദ്ദേഹം അവസാനമായി പറഞ്ഞ തന്റെ നിധി ശേഖരമായ “വൺ […]