എംസോൺ റിലീസ് – 3351 ഭാഷ ഹിന്ദി സംവിധാനം Mandar Kurundkar പരിഭാഷ സഞ്ജയ് എം എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.0/10 2023-ൽ ആമസോൺ മിനി ടിവി പുറത്തിറക്കിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് യേ മേരി ഫാമിലി സീസൺ 2. 1994-ലെ ഒരു ശൈത്യകാലത്ത്, ലഖ്നൗവിൽ താമസിക്കുന്ന അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങിയ ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. വീട്ടിലെ മൂത്ത കുട്ടിയായ റിതികയിലൂടെ പറഞ്ഞുപോകുന്ന കഥ ഓരോ […]
Laapataa Ladies / ലാപതാ ലേഡീസ് (2023)
എംസോൺ റിലീസ് – 3344 ഭാഷ ഹിന്ദി സംവിധാനം Kiran Rao പരിഭാഷ സജിൻ.എം.എസ് & ഗിരി പി. എസ്. ജോണർ കോമഡി, ഡ്രാമ 8.5/10 ആമിർ ഖാൻ പ്രൊഡക്ഷന്റെ ബാനറിൽ കിരൺ റാവൂ സംവിധാനം ചെയ്ത് 2023-യിൽ പുറത്തിറങ്ങിയ ചിത്രമാണ് ലാപതാ ലേഡീസ്. 2001-യിലെ വടക്കേ ഇന്ത്യയും അവിടെ നിലനിന്നിരുന്ന വിവാഹാനന്തര ആചാരങ്ങളും സ്ത്രീകളുടെ അവകാശ നിഷേധങ്ങളുമെല്ലാം വളരെ രസകരമായി പറഞ്ഞു പോകുന്ന ചിത്രമാണ് ലാപതാ ലേഡീസ്. വിവാഹ ശേഷം സ്വന്തം വീടുകളിലേക്ക് വധുവുമായി ട്രെയിനിൽ […]
Malizia / മലീസിയ (1973)
എംസോൺ റിലീസ് – 3342 ഭാഷ ഇറ്റാലിയൻ സംവിധാനം Salvatore Samperi പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.3/10 Salvatore Samperi യുടെ സംവിധാനത്തിൽ 1973-ൽ റിലീസായ ഒരു ഇറ്റാലിയൻ കോമഡി ഇറോട്ടിക് ചിത്രമാണ് മലീസിയ. ഇഗ്നസീയോ എന്ന മധ്യവയസ്കന്റെ ഭാര്യ മരണപ്പെടുന്നു. അതേതുടർന്ന് സുന്ദരിയായ ഒരു ജോലിക്കാരി വീട്ടിൽ നിയമിക്കപ്പെടുന്നു. അവളാണ് അഞ്ചലീന. ഇഗ്നസീയോക്ക് 18ഉം, 14 ഉം, 6ഉം വയസ്സുള്ള മൂന്ന് ആൺ മക്കളാണ് ഉള്ളത്. കൗമാരക്കാരായ മൂത്ത രണ്ട് […]
Twinkling Watermelon [K-Drama] / ട്വിങ്കിളിങ് വാട്ടർമെലൺ [കെ-ഡ്രാമ] (2023)
എംസോൺ റിലീസ് – 3341 ഭാഷ കൊറിയൻ സംവിധാനം Son Jung-hyun പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.9/10 വിവാ ലാ വിഡാ, ജീവിതം നീണാൾ വാഴട്ടെ. ജീവിതം തീരാദുരിതങ്ങൾ സമ്മാനിച്ച് കൊണ്ടേയിരുന്നിട്ടും, പല ആകൃതിയിൽ മുറിച്ച തണ്ണിമത്തനുകളുടെ ചിത്രം തന്റെ അവസാന മാസ്റ്റര്‍പീസായി വരച്ച്, ഫ്രിഡ കഹ്ലോ എന്ന ഇറ്റാലിയന്‍ ചിത്രകാരി അതിന്മേൽ കുറിച്ച വാക്കുകളാണിത്. ട്വിങ്കിളിങ് വാട്ടർമെലൺ അക്ഷരാര്‍ത്ഥത്തില്‍ ഒരു തണ്ണിമത്തൻ തന്നെയാണ്. പുറമേ നിന്ന് നോക്കുമ്പോൾ കാര്യമായ […]
Fallen Leaves / ഫോളൻ ലീവ്സ് (2023)
എംസോൺ റിലീസ് – 3327 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ 7.4/10 വിഖ്യാത ഫിന്നിഷ് സംവിധായകൻ അകി കൗറിസ്മാക്കി രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ഡ്രാമ ചലച്ചിത്രമാണ് “ഫോളൻ ലീവ്സ്“. ഹെല്‍സിങ്കിയില്‍ താമസിക്കുന്ന രണ്ട് ഏകാകികളായ മനുഷ്യരുടെ ഇടയില്‍ പൊട്ടിമുളയ്ക്കുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഐ.എഫ്.എഫ്.കെ. മുതല്‍ കാന്‍ വരെ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം […]
Mune: Guardian of the Moon / മ്യൂൺ: ഗാർഡിയൻ ഓഫ് ദ മൂൺ (2014)
എംസോൺ റിലീസ് – 3323 ഭാഷ ഇംഗ്ലീഷ് സംവിധാനം Alexandre Heboyan & Benoît Philippon പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, അനിമേഷന്‍, കോമഡി 7.1/10 സ്വപ്നങ്ങളും മാന്ത്രികതയും നിറഞ്ഞ, പേരില്ലാത്തൊരു സാങ്കല്പികഗ്രഹത്തിലാണ് ഈ മുത്തശ്ശിക്കഥ നടക്കുന്നത്. ആ ഗ്രഹത്തെ രണ്ട് നാടുകളായി തിരിച്ചിരിക്കുന്നു. ഒന്നിൽ സൂര്യന് കീഴെ ജീവിക്കുന്ന പകലിന്റെ ജനങ്ങളും, മറ്റൊന്നിൽ ചന്ദ്രന് കീഴെ ജീവിക്കുന്ന രാത്രിയുടെ ജനങ്ങളും. സൂര്യനെയും ചന്ദ്രനെയും ജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന വിധം നിയന്ത്രിക്കാൻ രണ്ടിന്റെയും അമ്പലങ്ങളിൽ ഓരോ […]
OMG 2 / ഓ എം ജി 2 (2023)
എംസോൺ റിലീസ് – 3322 ഭാഷ ഹിന്ദി സംവിധാനം Amit Rai പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ 7.6/10 പങ്കജ് ത്രിപാഠി, യാമി ഗൗതം, അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമിത് റായിന്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് OMG 2. കാന്തി ശരൺ മുദ്ഗൽ ഒരു ശിവ ഭക്തനാണ്. ഒരിക്കൽ അയാളുടെ മകൻ സ്കൂളിൽ വച്ച് ചെയ്ത ഒരു പ്രവർത്തി വയറൽ ആവുകയും ആകെ നാണക്കേടാവുകയും ചെയ്യുന്നു. ചുറ്റുമുള്ള എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും താൻ […]
City Hunter / സിറ്റി ഹണ്ടർ (1993)
എംസോൺ റിലീസ് – 3315 ഭാഷ കാന്റോനീസ് സംവിധാനം Jing Wong പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ അക്ഷൻ, കോമഡി, ക്രെെം 6.9/10 സുക്കാസ ഹോജോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 1993-ൽ പുറത്തിറങ്ങിയ ജാക്കി ചാൻ നായക വേഷത്തിൽ എത്തിയ ഹോങ്കോങ് ആക്ഷൻ കോമഡി ചലച്ചിത്രമാണ് “സിറ്റി ഹണ്ടർ“ റ്യോ സെയ്ബ ഒരു പ്രൈവറ്റ് ഡിറ്റക്ടീവാണ്. കുറ്റവാളികളെ തറപറ്റിക്കുന്നതില്‍ ആളൊരു പുലിയാണെങ്കിലും ബാക്കി എല്ലാ കാര്യത്തിലും ആളൊരു എലിയാണ്. റ്യോയുടെ മരിച്ചുപോയ സുഹൃത്തിന്റെ അനിയത്തിയായ […]