എം-സോണ്‍ റിലീസ് – 426 ഭാഷ കൊറിയൻ സംവിധാനം Ui-seok Jo, Byung-seo Kim പരിഭാഷ ജിനേഷ് വി. എസ് ജോണർ ആക്ഷൻ, ത്രില്ലർ, ക്രൈം 7.2/10 ബാങ്ക് കൊള്ളസംഘത്തെ പിടിക്കാൻ വേണ്ടിയുള്ള സ്പെഷ്യൽ അന്വേഷണസംഘത്തിലെ ആളുകളുടെ കഥയാണ് കോൾഡ് ഐസ്. കൊള്ളക്കാരെ ആദ്യമേ പിടികൂടുന്നതിന് പകരം പിന്തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് സംഘത്തിന്റേത്. ഇത്തരം നിരീക്ഷണത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കേസ് അന്വേഷണത്തിന്റെ ഗതിമാറ്റുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ഇവിടെ കാണിക്കുന്നത്. 2007 ൽ […]
A Bittersweet Life / എ ബിറ്റർസ്വീറ്റ് ലൈഫ് (2005)
എം-സോണ്‍ റിലീസ് – 425 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 2005ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ് എ ബിറ്റർസ്വീറ്റ് ലൈഫ്. വിശ്വസ്തനായ ഒരു ഗ്യാങ്സ്റ്റർ ഒരു ചെറിയ തെറ്റിന്റെ പേരിൽ തലവന്റെ അപ്രീതി നേടുകയും അതിന്റെ പേരിൽ സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ഗ്യാങ്സ്റ്റർ സിനിമ എന്നാൽ വെറും വയലൻസ് നിറഞ്ഞ കുറെ […]
I Saw the Devil / ഐ സോ ദി ഡെവിൾ (2010)
എം-സോണ്‍ റിലീസ് – 424 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ മിസ്റ്ററി, ക്രൈം, ത്രില്ലർ 7.8/10 ഗർഭിണിയായ തന്റെ കാമുകി അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ കൊറിയൻ സീക്രട്ട് ഏജന്റ് ആയ കിം സൂ-ഹ്യുൺ പ്രതികാരത്തിനായി കൊലപാതകിയെ തേടി ഇറങ്ങുകയാണ്. പക്ഷെ കുറ്റകൃത്യം ചെയ്ത ജാങ് അതി ബുദ്ധിമാനായ ഒരു സീരിയൽ കില്ലർ ആണ് – അതിക്രൂരനും. ഇവർ തമ്മിൽ നേരിട്ടും അല്ലാതെയും ഉള്ള പോരാട്ടങ്ങളുടെ കഥയാണ് ഐ സോ ദി ഡെവിൾ. എക്കാലത്തെയും […]
Graduation / ഗ്രാജ്വേഷന് (2016)
എം-സോണ്‍ റിലീസ് – 420 ഭാഷ റൊമേനിയൻ സംവിധാനം Cristian Mungiu പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.3/10 അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്ന ചിത്രമാണ് ഗ്രാജ്വേഷന്. മകളുടെ ഭാവിയില്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന അച്ഛന്റെ കഥയാണ്. എന്നാല്‍ മകള്‍ക്കുണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് അച്ഛന് ആശങ്കാകുലനാകുന്നു. ട്രാന്‍സില്‍വാനിയയിലെ മലയോരഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരു ദുരന്തം സാധാരണ കുടുംബത്തിന് ഏല്‍പ്പിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തിലൂടെ സംവിധായകന് ആവിഷ്കരിച്ചിരിക്കുന്നു. 2016 ലെ കാൻ ഫിലിം […]
Elle / എൽ (2016)
എം-സോണ്‍ റിലീസ് – 419 ഭാഷ ഫ്രഞ്ച് സംവിധാനം Paul Verhoeven പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.1/10 പോൾ വെർഹോവന്റെ എൽ തുടങ്ങുന്നത്, വീഡിയോ ഗെയിം കമ്പിനിയുടെ സിഇഒ ആയ മിഷേൽ ലെബ്ളാങ്കിനെ ഒരജ്ഞാതനാൽ ബലാൽസംഘം ചെയ്യപ്പടുന്നടത്താണ് . തീക്ഷണവും തിക്തവുമായ ജീവിത യാഥാർത്യങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം. മിഷേൽ ലെബ്ളാങ്ക ആയി അഭിനയിച്ച ഇസബെല്ലെ ഹുപ്പേർട്ടിൻറ്റെ മികവുറ്റ അഭിനയം തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. സിനിമയിലെ ഹെലീനെയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് […]
I, Olga Hepnarová / ഐ, ഓൾഗ ഹെപ്നറോവ (2016)
എം-സോണ്‍ റിലീസ് – 416 ഭാഷ ചെക്ക് സംവിധാനം Tomás Weinreb, Petr Kazda പരിഭാഷ പ്രമോദ് കുമാർ ജോണർ ക്രൈം, ഡ്രാമ 6.6/10 1973ൽ, അന്നത്തെ ചെക്കോസ്ലോവാക്കിയൻ തലസ്ഥാനമായ പ്രാഗിൽ, ഒരാൾക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 8 പേരെ കൊലപ്പെടുത്തിയ ഓൾഗ ഹെപ്പർനോവ എന്ന പെൺകുട്ടിയുടെ യഥാർത്ഥ കഥയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. അവളെ മാനസിക പിരിമുറുക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ച, ജീവിതത്തിലുടനീളം ഉണ്ടായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ ഉടനീളം. മുഴുവനായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്ത ചിത്രം കൊലപാതകിയുടെ മനസ്സിലേക്ക് […]
The Counterfeiters / ദി കൗണ്ടർഫീറ്റേഴ്സ് (2007)
എം-സോണ്‍ റിലീസ് – 409 ഭാഷ ജർമ്മൻ സംവിധാനം Stefan Ruzowitzky പരിഭാഷ മോഹനൻ കെ. എം ജോണർ ക്രൈം,ഡ്രാമ,വാർ 7.6/10 രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ കുപ്രസിദ്ധമായ വ്യാജ തന്ത്രത്തിന്റെ പേരാണ് ഓപ്പറേഷൻ ബെൺഹാദ്. അവിടെ ചെയ്യുന്നത് കള്ളനോട്ടടിയും, അതിനവർ ആശ്രയിക്കുന്നത് അവർ കൊന്നു തള്ളികൊണ്ടിരിക്കുന്ന ജൂതരേയെയാണ് . ഇംഗ്ലണ്ട് നാഷണൽ ബാങ്കിന്റെ കരുതൽ ശേഖരത്തിന്റെ നാലിരട്ടി പൌണ്ടിന്റെ വ്യാജ നോട്ടുകളടിച്ചു് ബ്രിട്ടന്റെ സാമ്പത്തിക അടിത്തറ തന്നെ അവർ തകർത്തു. വ്യാജ ഡോളറടിച്ചിറക്കി അമേരിക്കയുടെ സാമ്പത്തിക […]
Spotlight / സ്പോട്ട്ലൈറ്റ് (2015)
എം-സോണ്‍ റിലീസ് – 398 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom McCarthy പരിഭാഷ ജിന്‍സ് നല്ലേപറമ്പന്‍ ജോണർ ബയോഗ്രഫി , ക്രൈം, ഡ്രാമ 8.1/10 2001ൽ ബോസ്റ്റൺ ഗ്ലോബിൽ പുതിയതായി ചാർജെടുത്ത എഡിറ്റർ മാർറ്റി ബരോൺ പത്രത്തിന്റെ ഇൻവെസ്റ്റിഗെറ്റിവ് ടീമായ സ്പോട്ട്ലൈറ്റിനെ സമീപിക്കുന്നത് പുരോഹിതന്മാർക്കെതിരായ പീഡനകേസ് ഒതുക്കിതീർത്തത് കത്തോലിക സഭയാണ് എന്ന ഒരാരോപണത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിയുക എന്ന ആവശ്യവുമായാണ്.അവരുടെ അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.പുരോഹിതന്മാരെ കത്തോലിക്കാസഭ സംരക്ഷിച്ചുപിടിക്കുകയും പണവും സ്വാധീനവുമുപയോഗിച്ച് നിയമത്തെയും മാധ്യമങ്ങളെയും സഭ നിശബ്ദമാക്കി.ബൊസ്റ്റണിൽ മാത്രം […]