എംസോൺ റിലീസ് – 3258 Episode – 01 / എപ്പിസോഡ് – 01 ഭാഷ കൊറിയൻ സംവിധാനം Han Dong Wook പരിഭാഷ ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.6/10 തൊണ്ണൂറുകളിലെ ഗഗ്നത്തിനൊരു രക്തചരിതമുണ്ടായിരുന്നു. അവിടുത്തെ തെരുവുകളിൽ ചോരയുടെ ഗന്ധവും നിശാക്ലബുകളിൽ ലഹരിയുടെ ഉന്മാദവും ഒഴുകിയെത്തി. ആ നീരൊഴുക്കിന്റെ കേന്ദ്രം ഗഗ്നം യൂണിയനെന്ന ക്രൈം സിൻഡിക്കേറ്റായിരുന്നു. ജങ് ഗീ ചൂളെന്ന യുവാവ് അവന്റെയും കൂട്ടുകാരുടെയും കൈക്കരുത്ത് പണയം വച്ച് പടുത്തുയർത്തിയ ആ […]
Missing / മിസ്സിങ് (2022)
എംസോൺ റിലീസ് – 3255 ഭാഷ ജാപ്പനീസ് സംവിധാനം Shinzô Katayama പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.0/10 ഭാര്യയുടെ മരണത്തെത്തുടർന്ന് വിഷാദത്തിലേക്കും കടത്തിലേക്കും മുങ്ങിയ സതോഷിയെ ഒരു ദിവസം പുലർച്ചെ മുതൽ കാണാതാകുന്നു. അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ മകൾ അവസാനം ചെന്നെത്തുന്നത് പോലീസ് അന്വേഷിക്കുന്ന സീരിയൽ കില്ലറുടെ അടുത്താണ്. സ്ഥിരം സീരിയൽ കില്ലിംഗ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥയാണ് ഈ ജാപ്പനീസ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. ചടുലമായ […]
Connect / കണക്റ്റ് ( 2022)
എംസോൺ റിലീസ് – 3247 ഭാഷ കൊറിയൻ സംവിധാനം Takashi Miike പരിഭാഷ അരവിന്ദ് കുമാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.5/10 മനുഷ്യരെ തട്ടിക്കൊണ്ടുപോയി അവയവങ്ങൾ കൊള്ളയടിക്കുന്ന ഒരു സംഘം ചെറുപ്പക്കാരനായ നായകനെ കടത്തി അയാളുടെ ഒരു കണ്ണ് നീക്കം ചെയ്ത് മറ്റൊരാളിലേക്ക് മാറ്റിവെക്കുന്നു. എന്നാൽ കണ്ണ് മാറ്റി വെച്ചയാൾ ഒരു സീരിയൽ കില്ലർ ആയിരുന്നുവെന്ന സത്യം നായകൻ തനിക്ക് ലഭിക്കുന്ന അത്ഭുത കാഴ്ചകളിലൂടെ മനസ്സിലാക്കുന്നു. കില്ലറിനെ പിടി കൂടാൻ ശ്രമിക്കുന്ന നായകന് കാര്യങ്ങൾ അത്ര […]
Ozark Season 3 / ഒസാർക് സീസൺ 3 (2020)
എംസോൺ റിലീസ് – 3246 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫഹദ് അബ്ദുൽ മജീദ് & വിഷ് ആസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.0/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി അവരോട് ഒരു ഡീലിന് തയ്യാറാവുന്നു. അതനുസരിച്ച് […]
Night in Paradise / നൈറ്റ് ഇൻ പാരഡൈസ് (2020)
എംസോൺ റിലീസ് – 3227 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.8/10 ഗ്യാങ്ങ്സ്റ്ററായുള്ള ജീവിതം തിരഞ്ഞെടുത്താൽ നമ്മൾ മാത്രമല്ല, നമ്മളെ സ്നേഹിക്കുന്നവരും അനുഭവിക്കേണ്ടി വരും. Park Hoon-jung-ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ‘നൈറ്റ് ഇൻ പാരഡൈസ്’ എന്ന ചിത്രം പറയുന്നതും അതു തന്നെയാണ്. യാങ് ദൊ-സൂവിന്റെ മാഫിയ സംഘത്തിലെ വലംകൈ ആയിരുന്ന പാർക്ക് തേ-ഗു, തന്റെ കുടുംബത്തിനെ ആക്രമിച്ചതിന് ബുക്സോങ് ഗ്യാങ്ങിന്റെ ചെയർമാനായ ദൊയെ തിരിച്ചാക്രമിക്കുന്നു. […]
Prison Break Season 4 / പ്രിസൺ ബ്രേക്ക് സീസൺ 4 (2008)
എംസോൺ റിലീസ് – 3126 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ, ജിതിൻ ജേക്കബ് കോശി & വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ […]
The Roundup: No Way Out / ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023)
എംസോൺ റിലീസ് – 3223 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം, ത്രില്ലർ 6.6/10 “ദി ഔട്ട്ലോസ് (2017)”, “ദ റൗണ്ടപ്പ് (2022)“ എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2023 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: നോ വേ ഔട്ട്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടി. മുൻ […]
To Live! / ടു ലീവ്! (2010)
എംസോൺ റിലീസ് – 3217 ഭാഷ റഷ്യൻ സംവിധാനം Yuriy Bykov പരിഭാഷ അരുണ വിമലൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 വളർത്ത് നായക്കൊപ്പം പതിവ് പോലെ വേട്ടയ്ക്ക് ഇറങ്ങിയതാണ് മിഖായിൽ. പക്ഷേ അന്ന് സംഭവിച്ചത് അയാളുടെ ജീവിതം തന്നെ മാറ്റാൻ പോന്ന കാര്യങ്ങളായിരുന്നു. മിഖായിൽ വേട്ടയ്ക്ക് പോയ വിജനമായ പ്രദേശത്ത് ഒരു കശപിശയ്ക്കൊടുവിൽ ആന്ദ്രേയെ കൂട്ടുകാർ കൊല്ലാൻ ശ്രമിക്കുന്നു. അവരിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന ആന്ദ്രേ, വഴിയിൽ കണ്ട മിഖായിലിനോട് തന്നെ സഹായിക്കാൻ ആവശ്യപ്പെടുന്നു. […]