എം-സോണ്‍ റിലീസ് – 1657 ഭാഷ തമിഴ് സംവിധാനം Karthick Naren പരിഭാഷ അശ്വിൻ ലെനോവ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.0/10 നഗരത്തെ മയക്കുമരുന്ന് വിമുക്ത മേഖലയാക്കുക എന്ന ലക്ഷ്യവുമായി നടക്കുന്നൊരു നർക്കോട്ടിക്സ് ഓഫീസർ ആണ് ആര്യൻ. ഒരു ദിവസം, ആര്യനുമായി വളരെ അടുപ്പമുള്ള ആളുകൾ ഓരോരുത്തരായി കൊല്ലപ്പെടുന്നു. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയുടെ പിന്നിലുള്ള ആരോ ആണ് ഈ കൊലകൾക്കു പിന്നിലെന്ന് മനസ്സിലാക്കുന്ന ആര്യൻ, അവരുടെ പുറകെ പോകുന്നു. എന്നാൽ പൊട്ടിച്ചാലും തീരാത്ത കണ്ണികളായിക്കിടക്കുന്ന മഹാപ്രസ്ഥാനമാണ് […]
Parasyte: Part 2 / പാരസൈറ്റ്: പാർട്ട് 2 (2015)
എം-സോണ്‍ റിലീസ് – 1656 മാങ്ക ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.5/10 Hitoshi Iwaaki യുടെ “പാരസൈറ്റ്” എന്ന ജാപനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2014-ൽ പുറത്തിറങ്ങിയ “പാരസൈറ്റ് : പാർട് 1” എന്ന പടത്തിന്റെ തുടർച്ചയാണ് 2015-ൽ ഇറങ്ങിയ ഈ പടം. മനുഷ്യശരീരത്തിൽ കയറിക്കൂടി, മനുഷ്യരുടെ തലച്ചോർ തിന്നുകയും, അതുവഴി ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് പാരസൈറ്റുകൾ. അവർ […]
Zero / സീറോ (2018)
എം-സോണ്‍ റിലീസ് – 1654 ഭാഷ ഹിന്ദി സംവിധാനം Aanand L. Rai പരിഭാഷ ദീപക് ദീപു ദീപക് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.5/10 ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റോയി സംവിധാനം ചെയ്ത ചിത്രമാണ് സീറോ.കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രത്തെയാണ് സീറോയില്‍ ഷാരുഖ് അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന് എത്തുന്നത്.കത്രീന കെയ്ഫ്, അനുഷ്ക ശര്‍മ, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 2012ല്‍ പുറത്തിറങ്ങിയ ജബ് തക്ക് ഹെ ജാന്‍ എന്ന ചിത്രത്തിനുശേഷം […]
Peaky Blinders Season 4 / പീക്കി ബ്ലൈന്റേഴ്സ് സീസൺ 4 (2017)
എം-സോണ്‍ റിലീസ് – 1652 ഭാഷ ഇംഗ്ലീഷ് നിര്‍മാണം BBC Studios പരിഭാഷ നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ 8.8/10 3-ആം സീസണിൽ നടന്ന അറസ്റ്റിനു ശേഷവും പോളി, മൈക്കൽ, ജോൺ, ആർതർ എന്നിവർ 6 മാസം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. അതിനു ശേഷം ഷെൽബികുടുംബം തകർന്നു. മൈക്കൽ തിരികെ ടോമിയോടൊപ്പം ജോലിക്ക് കയറിയെങ്കിലും ആർതർ, ജോൺ, പോളി എന്നിവർ മാറിനിന്നു. 1925-ലെ ക്രിസ്ത്മസ് രാവിൽ ഷെൽബി കുടുംബങ്ങൾക്കെല്ലാം ഒരു വധഭീക്ഷണി കിട്ടുന്നതിൽ നിന്നാണ് നാലാമത്തെ […]
Capone / കപോൺ (2020)
എം-സോണ്‍ റിലീസ് – 1650 ഭാഷ ഇംഗ്ലീഷ് സംവിധാനം Josh Trank പരിഭാഷ കൃഷ്ണപ്രസാദ്. എം വി ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 4.9/10 സ്കാർഫേസ് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അൽഫോൻസ് ഗബ്രിയേൽ കപോൺ, ഒരു അമേരിക്കൻ ഗാങ്ങ്സ്റ്ററും ,ബിസിനസുകാരനുമായിരുന്നു. കൗമാരത്തിൽ തന്നെ വേശ്യാലയ നടത്തിപ്പ് പോലുള്ള കുറ്റകൃത്യങ്ങളിൽ കപോൺ തന്റെ സാന്നിധ്യം അറിയിച്ചു. തന്റെ ഇരുപതുകളിൽ കപോൺ ചിക്കാഗോയിലേക്ക് പോകുകയും അവിടെ നിയമവിരുദ്ധമായി മദ്യം കച്ചവടം ചെയ്യാൻ ഒരു സംഘം രൂപിക്കാരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു. […]
Parasyte: Part 1 / പാരസൈറ്റ്: പാർട്ട് 1 (2014)
എം-സോണ്‍ റിലീസ് – 1649 മാങ്ക ഫെസ്റ്റ് – 11 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.9/10 മനുഷ്യരുടെ തലയിൽ കയറി തലച്ചോർ തിന്നിട്ട്, ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മനുഷ്യരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിക്കുന്ന പാരസൈറ്റുകളുടെ കഥ. കഥാനയകനായ ഹൈസ്കൂൾ വിദ്യാർത്ഥിയുടെ തലയിലേക്ക് കയറാൻ പോയ പരസൈറ്റ് അബദ്ധത്തിൽ, നായകന്റെ കൈയിലേക്ക് കയറുന്നു. ഇതേസമയം മറ്റ് പാരസൈറ്റുകൾ കൊലപാതക പരമ്പര ആരംഭിക്കുന്നു. അവരെ തടയാൻ […]
The Way Back / ദി വേ ബാക്ക് (2020)
എം-സോണ്‍ റിലീസ് – 1648 ഭാഷ ഇംഗ്ലീഷ് സംവിധാനം Gavin O’Connor പരിഭാഷ ആശിഷ് വി കെ ജോണർ ഡ്രാമ, സ്പോര്‍ട് 6.8/10 കോളേജ് ബാസ്ക്കറ്റ്ബോൾ ടീമിലെ സൂപ്പർസ്റ്റർ ആയിരുനു ജാക്ക് കണ്ണിംഗ് ഹാം , അജ്ഞാതമായ കാരണങ്ങളാൽ പെട്ടന്ന് കളിയിൽ നിന്നും അകന്ന ജാക്ക് ഇപ്പോൾ മദ്യത്തിന് അടിമയായി ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നു ഇല്ലാതെ ജീവിക്കുന്നു. അവിചാരിതമായി തന്റെ പഴയ കോളേജിലെ ബാസ്കറ്റ് ബോൾ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസരം ജാക്കിൽ വന്ന് ചേരുന്നു. ജാക്ക് […]
Veer-Zaara / വീർ-സാറാ (2004)
എം-സോണ്‍ റിലീസ് – 1646 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ മൻസൂർ മനു ജോണർ ഡ്രാമ, ഫാമിലി, മ്യൂസിക്കൽ 7.8/10 2004 ൽ യഷ് ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി പ്രണയ സിനിമയാണ് വീർ-സാറ. പേരു സൂചിപ്പിക്കുന്ന പോലെ വീറിന്റെയും സാറയുടെയും പ്രണയമാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യൻ എയർ ഫോഴ്സിൽ സ്ക്വാഡ്രൺ ലീഡറായി പ്രവർത്തിക്കുന്ന വീർ ഒരു ദിവസം തന്റെ മുത്തശ്ശിയുടെ അവസാന ആഗ്രഹം നിറവേറ്റാനായി ഇന്ത്യയിലേക്ക് വന്ന പാകിസ്ഥാൻകാരിയായ സാറയെ […]