എംസോൺ റിലീസ് – 3186 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ അരുൺ അശോകൻ, ജിതിൻ ജേക്കബ് കോശി,ഫഹദ് അബ്ദുൽ മജീദ് & ജീ ചാങ് വൂക്ക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.6/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി […]
No One’s Child / നോ വൺസ് ചൈൽഡ് (2014)
എംസോൺ റിലീസ് – 3185 ഭാഷ സെർബിയൻ സംവിധാനം Vuk Rsumovic പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.5/10 80 കളുടെ അവസാനത്തില്‍ ബോസ്നിയ-ഹെര്ഷെഗൊവിന പര്‍വ്വതങ്ങളില്‍ നിന്നും വേട്ടക്കാര്‍ ഒരു ബാലനെ കണ്ടെത്തുന്നു. കാഴ്ചയില്‍ വന്യത പ്രസരിച്ചുനിന്ന ആ മുഖത്തെ തീക്ഷ്ണമായ കണ്ണുകള്‍ അവരില്‍ ഭയമുളവാക്കി. ഇന്നുവരെ സംസാരിച്ചിട്ടില്ലാത്ത നിവര്ന്നുനില്ക്കാനറിയാത്ത മട്ടിലും ഭാവത്തിലും മൃഗീയലക്ഷണങ്ങള് പ്രകടിപ്പിച്ച അവനെ ചെന്നായ്ക്കള്‍ പോറ്റി വളര്‍ത്തിയതാണോ എന്നുപോലും ഒരുനിമിഷം അവര്‍ ശങ്കിച്ചു പക്ഷേ ശങ്കകളൊന്നുമില്ലാതെ ലോകം അവനെ വിളിച്ചു “കാടിന്റെ […]
Fringe Season 4 / ഫ്രിഞ്ച് സീസൺ 4 (2011)
എംസോൺ റിലീസ് – 3183 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ […]
From Season 2 / ഫ്രം സീസൺ 2 (2023)
എംസോൺ റിലീസ് – 3181 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ & ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ […]
Bharat Ane Nenu / ഭരത് അനേ നേനു (2018)
എംസോൺ റിലീസ് – 3179 ഭാഷ തെലുഗു സംവിധാനം Koratala Siva പരിഭാഷ ആസിഫ് ആസി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.5/10 കൊരട്ടാല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച് 2018-ൽ മഹേഷ് ബാബുവിനെ നായകനാക്കി പുറത്തിറങ്ങിയ തെലുഗു പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് ഭാരത് അനേ നേനു. ലണ്ടനിൽ താമസക്കാരനായ ഭരതിന് മുഖ്യമന്ത്രിയായ തന്റെ അച്ഛന്റെ മരണ വാർത്ത അറിഞ്ഞ് നാട്ടിലേക്ക് പോകേണ്ടി വരുന്നു. ചില പൊളിറ്റിക്കൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഭരതിന് ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കേണ്ടി വരുന്നു. […]
Ozark Season 2 / ഒസാർക് സീസൺ 2 (2018)
എംസോൺ റിലീസ് – 3178 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷകർ അരുൺ അശോകൻ, ഫഹദ് അബ്ദുൽ മജീദ് & വിഷ് ആസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി […]
Sigurno Mjesto / സിഗുർണോ മ്യെസ്തൊ (2022)
എംസോൺ റിലീസ് – 3177 ഭാഷ ക്രൊയേഷ്യൻ സംവിധാനം Juraj Lerotic പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.9/10 കുടുംബത്തില്‍ ഒരു ആത്മഹത്യാശ്രമം നടന്നാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ആ വ്യക്തിയെ നിങ്ങള്‍ ആശ്വസിപ്പിക്കുമോ കുറ്റപ്പെടുത്തുമോ? സിനിമയുടെ തുടക്കം തന്നെ ഡിപ്രഷന് മൂലം ഡാമിര്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണ്. അതുമൂലം സഹോദരനും അമ്മയുമടങ്ങുന്ന ആ കുടുംബത്തെ അദൃശ്യമായൊരു യുദ്ധഭൂമിയിലേക്ക് എത്തിക്കുന്നു. അതില്‍ പ്രിയപ്പെട്ടവന്റെ ജീവന് രക്ഷപ്പെടുത്തുക എന്ന കര്‍ത്തവ്യമായിരുന്നു അവര്‍ക്ക്. അതില്‍ അവര്‍ വിജയിക്കുമോ?യുറായ് ലെറോട്ടിച്ചിന്റെ ആദ്യത്തെ […]
A Dog’s Will / എ ഡോഗ്സ് വിൽ (2000)
എംസോൺ റിലീസ് – 3176 MSONE GOLD RELEASE ഭാഷ പോർച്ചുഗീസ് സംവിധാനം Guel Arraes പരിഭാഷ മുബാറക് റ്റി എൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.6/10 വടക്കുകിഴക്കൻ ബ്രസീലിൽ ദാരിദ്ര്യത്തിലും പട്ടിണിയിലുമായി കഴിയുന്ന രണ്ടു സുഹൃത്തുക്കളാണ്ചി ക്കോയും, “ചീവീട്” ജാക്കും. ആളൊരു പേടിത്തൊണ്ടനാണെങ്കിലും, ബഡായി പറയുന്നതിൽ മിടുക്കനാണ് ചിക്കോ. തൻ്റെ സംസാരത്തിലൂടെ ആരെയും വീഴ്ത്തുന്ന ബുദ്ധിമാനാണ് “ചീവീട്” ജാക്ക്. സ്ഥിരമായി ഒരു വരുമാന മാർഗ്ഗമില്ലാത്ത ഇരുവരും ഒരു ബേക്കറിയിൽ ജോലിക്ക് കയറുന്നതും, തുടർന്ന് നടക്കുന്ന […]