എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 06 Alfred Hitchcock Presents- The Perfect Crime (1957) / ആൽഫ്രെഡ് ഹിച്ച്കോക്ക് പ്രസന്റസ് – ദ പെർഫെക്റ്റ് ക്രൈം (1957) ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡ്രാമ, മിസ്റ്ററി 7.3/10 ചാൾസ് കോർട്നിയെന്ന വിഖ്യാത കുറ്റാന്വേഷകൻ തൻ്റെ ഏറ്റവും പുതിയ കേസിൻ്റെ വിജയാഘോഷത്തിലായിരുന്നു. അവിടേക്കാണ് അയാളുടെ പരിചയക്കാരനായ അഡ്വക്കേറ്റ് ജോൺ ഗ്രിഗറി എത്തുന്നത്. അവരുടെ സംഭാഷണങ്ങൾക്കിടയിൽ അസാധാരണവും […]
Happy End / ഹാപ്പി എൻഡ് (1999)
എംസോൺ റിലീസ് – 3158 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 6.7/10 ഒരു പണിക്കും പോകാതെ വെറുതെ നോവലും വായിച്ചു സമയം കളയുന്ന ആളാണ് മിൻ-കി. ഒരു കുഞ്ഞുമടങ്ങുന്ന അയാളുടെ വീട്ടിലെ മൊത്തം ചെലവുകളും വഹിക്കുന്നത് അയാളുടെ ഭാര്യ ബോറയാണ്. അത്ര സുഖകരമല്ലാത്ത ദാമ്പത്യജീവിതമാണ് ഇവരുവരുടെയും. ഇതൊക്കെ കാരണം ഓഫീസിൽ ജോലിചെയ്യുന്ന തന്റെ പഴയ കാമുകനുമായി പലപ്പോഴും ബോറ ശാരീരികബന്ധത്തിൽ ഏർപ്പെടാറുമുണ്ട്. അധികം വൈകാതെ മിൻ-കി […]
Vaalvi / വാളവി (2023)
എംസോൺ റിലീസ് – 3157 ഭാഷ മറാഠി സംവിധാനം Paresh Mokashi പരിഭാഷ വിഷ് ആസാദ് ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 8.6/10 പരേഷ് മൊകാഷിയുടെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയ മറാഠി ചിത്രമാണ് ‘വാളവി‘. ഒരു കമ്പനീ ഉടമയായ അനികേതും ഡെന്റിസ്റ്റായ കാമുകി ദേവികയും ചേര്‍ന്ന് ഡിപ്രഷന് ചികില്‍സ തേടുന്ന അനികേതിന്റെ ഭാര്യ ആവ്ണിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നു. അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. അവരതില്‍ വിജയിക്കുമോ? എന്തൊക്കെ കടമ്പകളാണ് […]
Pamasahe / പമസാഹെ (2022)
എംസോൺ റിലീസ് – 3156 ഭാഷ ടാഗലോഗ് സംവിധാനം Roman Perez Jr. പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 6.0/10 2022-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ചലച്ചിത്രമാണ് പമസാഹെ. (യാത്രാകൂലി എന്നാണ് ഇതിനർത്ഥം) ലിനീത് എന്ന യുവതിയുടെ യാത്രയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. തന്റെ കൈകുഞ്ഞുമായി ഭർത്താവിനെ കാണാൻ ഇറങ്ങി തിരിച്ചിരിക്കുകയാണവൾ. ചുഴലിക്കാറ്റിന്റെ സംഹാരത്തിൽ അവളുടെ വീട് തകർന്നിരിക്കുന്നു. കയ്യിലാണെങ്കിൽ നയാപൈസയുമില്ല. സഹായത്തിന് എത്തുന്നവരുടെ കഴുകൻ കണ്ണുകളാണെങ്കിൽ, അവളുടെ ശരീരത്തിലും. അങ്ങനെയിരിക്കുമ്പോൾ, അവൾ ‘റോഡ്’ എന്ന യുവാവിനെ […]
Lucifer Season 1 / ലൂസിഫർ സീസൺ 1 (2016)
എംസോൺ റിലീസ് – 3155 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Jerry Bruckheimer Television പരിഭാഷ മാജിത് നാസർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.1/10 മനുഷ്യരാശിയെ പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന നരകാധിപനായ സാത്താൻ. എന്നാൽ സാത്താൻ ശരിക്കും അങ്ങനെയാണോ? ആ കഥ പറയുന്ന അമേരിക്കൻ അർബൻ ഫാന്റസി സീരീസാണ് ലൂസിഫർ. നരക ജീവിതം മടുത്ത സാത്താൻ, മാലാഖമാരുടെ നഗരമായ ലോസ് ഏഞ്ചൽസിലേക്ക് ഒരു വെക്കേഷൻ എടുക്കാൻ തീരുമാനിക്കുന്നു. ലക്സ് എന്ന നൈറ്റ് ക്ലബ്ബിന്റെ മുതലാളിയായി സാത്താനും മനുഷ്യർക്കൊപ്പം […]
Fringe Season 3 / ഫ്രിഞ്ച് സീസൺ 3 (2010)
എംസോൺ റിലീസ് – 3154 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ […]
Unlocked / അൺലോക്ക്ഡ് (2023)
എംസോൺ റിലീസ് – 3153 ഭാഷ കൊറിയൻ സംവിധാനം Tae-joon Kim പരിഭാഷ തൗഫീക്ക് എ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.4/10 2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ മിസ്റ്ററി ത്രില്ലറാണ് “അൺലോക്ക്ഡ്“. “എമർജൻസി ഡിക്ലറേഷൻ (2021)” എന്ന സിനിമയിലൂടെ ഏവരെയും ഞെട്ടിച്ച ഇം സി വാൻ നായകനാവുന്ന ചിത്രത്തിൽ, “ഹാൻ ഗോങ്-ജു (2013)“, “ദി വെയിലിംഗ് (2016)“, “മദര്‍ (2009)” എന്നിവയിലൂടെ ശ്രദ്ധേയയായ ചുൻ വോൻ ഹീയാണ് നായിക. ലോകം തന്നെ വിരൽത്തുമ്പിൽ […]
Anything for Her / എനിതിങ് ഫോർ ഹെർ (2008)
എംസോൺ റിലീസ് – 3150 ഭാഷ ഫ്രഞ്ച് സംവിധാനം Fred Cavayé പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.1/10 2008-ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് ത്രില്ലർ മൂവിയാണ് എനിതിങ് ഫോർ ഹെർ. ദമ്പതികളായ ലിസയും ജൂലിയനും ഇരുവരുടെയും മകൻ ഓസ്കറിനൊപ്പം സന്തോഷകരമായ ജീവിതം നയിച്ചുക്കൊണ്ടിരിക്കുന്നവരായിരുന്നു. ഒരു സുപ്രഭാതത്തിൽ, പൊലീസ് അവരുടെ വീട്ടിൽ കയറി വന്ന് ലിസയെ കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതോടെ ആ കുടുംബം താറുമാറാകുന്നു. നിരപരാധിയായ ലിസ 20 വർഷത്തെ […]