എം-സോണ്‍ റിലീസ് – 668 ഭാഷ അറബിക് , ഹീബ്രു സംവിധാനം Eran Riklis പരിഭാഷ സഗീർ എം ജോണർ ഡ്രാമ, വാർ 7.4/10 സൽമദീനെന്ന വിധവക്ക് സ്വന്തമായൊരു നാരകമരത്തോപ്പുണ്ട്.നാരകമരങ്ങളോട് വരുമാനത്തിനപ്പുറത്ത് സൽമ വൈകാരികമായ അടുപ്പം സൂക്ഷിക്കുന്നു.ഇസ്രായേൽ പ്രതിരോധമന്ത്രി അയാൽക്കാരനായെത്തുന്നതോടെ സുരക്ഷയുടെ പേരിൽ സൈന്യം നാരകമരങ്ങൾക്കു ചുറ്റും വേലികൾ പണിയുകയും അവ മുറിച്ച് മാറ്റണമെന്നാവശ്യപ്പെടുകയും ചെയ്യുന്നു.സൈന്യത്തിനെതിരെ സൽമ നീണ്ട നിയമപോരാട്ടം നടത്തുന്നു.ഇസ്രായേൽ-പലസ്തീ൯ എന്നതിനപ്പുറം അകേമ പച്ചപ്പുളളവരും ഇലാത്തവരും തമ്മിലുളള സംഘർഷമായി സിനിമ മാറുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Bow / ദ ബോ (2005)
എം-സോണ്‍ റിലീസ് – 667 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ മനു എ ഷാജി ജോണർ ഡ്രാമ, റൊമാൻസ് 7.2/10 പ്രശസ്ത കൊറിയൻ സംവിധായകനായ Kim Ki-duk കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ 2005 ൽ ആണ് പുറത്തിറങ്ങിയത് . വളരെ കുറച്ച് സംഭാഷണം മാത്രമുള്ള ഈ സിനിമയിൽ കൂടുതൽ കാര്യങ്ങളും പ്രതീകങ്ങളായിട്ടാണ് കാണിക്കുന്നത് . സിനിമ നടക്കുന്നത് കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു പഴയ ബോട്ടിലാണ് . 60 വയസിനടുത്ത് പ്രായമുള്ള ഒരു […]
The Zookeeper’s Wife / ദ സൂകീപ്പേഴ്സ് വൈഫ് (2017)
എം-സോണ്‍ റിലീസ് – 665 ഭാഷ ഇംഗ്ലീഷ് സംവിധാനം Niki Caro പരിഭാഷ രമേശൻ സി വി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7/10 Diane Ackerman ന്റെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനപ്പെടുത്തി 2017ല്‍ നിക്കി കാരോ സംവിധാനം ചെയ്ത ചിത്രമാണ് ദ സൂകീപ്പേഴ്സ് വൈഫ് . രണ്ടാം ലോക മഹായുദ്ധ സമയത്ത്, നൂറു കണക്കിന് ജൂതരെ ജര്‍മ്മന്‍കാരില്‍ നിന്ന് ഒരു മൃഗശാലയില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന ചിത്രമാണിത് .Jessica Chastain, […]
Mother / മദര്‍ (2009)
എം-സോണ്‍ റിലീസ് – 666 ഭാഷ കൊറിയൻ സംവിധാനം Bong Joon Ho പരിഭാഷ ഹരികൃഷ്ണൻ വൈക്കം ജോണർ ക്രൈം, ഡ്രാമ, ത്രില്ലെർ 7.8/10 ഒരു പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായ തന്റെ മകന്റെ നിരപരാദിത്വം തെളിയിക്കാൻ സാദാരണക്കാരിയായ ഒരമ്മ നടത്തുന്ന ഏകാങ്ക പോരാട്ടങ്ങളുടെ ശക്തമായ ചലച്ചിത്ര ഭാഷ്യമാണ് ഈ ചിത്രം … അധികാരികൾ കയ്യൊഴിഞ്ഞ അവർ സ്വന്തം നിലയിൽ യഥാർത്ഥ കൊലയാളിയെ കണ്ടത്താൻ ശ്രമിക്കുന്നു ….. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Phantom Detective / ഫാന്റം ഡിറ്റക്ടീവ് (2016)
എം-സോണ്‍ റിലീസ് – 663 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ ഷനിൽ കുമാർ ജോണർ ആക്ഷൻ,ക്രൈം,ഡ്രാമ. 6.3/10 2016ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ കോമഡി ചിത്രമാണ് ഫാന്റം ഡിറ്റക്ടീവ്.തന്റെ അമ്മയെ കൊന്നയാളെ 20 വർഷമായി തേടുന്ന ഡിറ്റക്ടീവ് ഹോംഗ് ഗിൽ ഡോങ്, കണ്ടെത്തുമെന്നായപ്പോൾ അയാളെ മറ്റാരോ തട്ടികൊണ്ടുപോകുന്നു. പ്രതികാരത്തിനായി അന്വേഷണം തുടരുമ്പോൾ കൊന്നയാളുടെ ചെറുമക്കളെയും കൂടെ കൂട്ടേണ്ടി വരുന്നു. അവന്റെ പ്രതികാരവും കുട്ടികളുടെ സ്നേഹവും രണ്ടു തലങ്ങളിൽ നിൽക്കുമ്പോൾ കഥ ഒരു വഴിത്തിരിവിൽ എത്തുന്നു.. […]
Sherlock Season 1 / ഷെര്‍ലക്ക് സീസണ് 1 (2010)
എം-സോണ്‍ റിലീസ് – 660 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ നിഖിൽ വിജയരാജ് ജോണർ ക്രൈം,ഡ്രാമ,മിസ്റ്ററി. 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. വാട്സണെയും ഷെർലക്കിൽ അവതരിപ്പിക്കുന്നു. […]
Travellers And Magicians / ട്രാവലേഴ്സ് ആന്‍ഡ് മജീഷ്യന്‍സ് (2003)
എം-സോണ്‍ റിലീസ് – 659 ഭാഷ സോങ്ക സംവിധാനം Khyentse Norbu പരിഭാഷ മോഹനൻ ശ്രീധരൻ ജോണർ അഡ്വെഞ്ചർ ,ഡ്രാമ 7.4/10 മെച്ചപ്പെട്ട ജീവിതമന്വേഷിച്ച് അമേരിക്കയിലേയ്ക്ക് പോകുന്ന ഒരുവനും സന്യാസ ജീവിതത്തിൽ നിന്ന് ജീവിത സുഖം തേടിപ്പോകുന്ന മറ്റൊരാളും.ടിബറ്റിലെ ജീവിതത്തിന്റെ പതിഞ്ഞ താളം ആദ്യത്തെയാളെ വീർപ്പു മുട്ടിയ്ക്കുമ്പോൾ കുതിരയുടെ മാന്ത്രിക വേഗത രണ്ടാമത്തെയാളെ വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. യാത്രയിൽ ആദ്യത്തെയാൾ കണ്ടുമുട്ടുന്ന സന്യാസിയും, പേപ്പർ വില്പനക്കാരനും , ആപ്പിൾ ചുമട്ടുകാരനും ഒക്കെ ഒരു ശല്യമാകുന്നുണ്ടെങ്കിലും പതിയെ പതിയെ സന്യാസിയുടെ […]
Blade Runner 2049 / ബ്ലേഡ് റണ്ണര്‍ 2049 (2017)
എം-സോണ്‍ റിലീസ് – 657 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ,ഡ്രാമ,മിസ്റ്ററി 8/10 1982 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ബ്ലേഡ് റണ്ണറിന്റെ രണ്ടാം ഭാഗമായ ബ്ലേഡ് റണ്ണര്‍ 2049 ഒരു മികച്ച Sci -fi എന്നതിന് ഉപരി , ഭാവിയിൽ മനുഷ്യർ അനുഭവിക്കാൻ പോകുന്ന ഏകാന്തതയും, പ്രണയവും നഷ്ടവികാരങ്ങളുടെയും കഥയാണ് കാട്ടികൂട്ടുന്നത്. പ്രണയം എന്നത് ഭാവിയിൽ വിര്‍ച്വല്‍ വരേ എത്തിപ്പെടും എന്നും, നമ്മളോട് തർക്കിക്കുകയോ, നമ്മുടെ പ്രവർത്തികൾ അവരെ […]