എം-സോണ്‍ റിലീസ് – 591 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് – 5 ഭാഷ ഇംഗ്ലീഷ് സംവിധാനം നിക്കി കാരോ പരിഭാഷ ഹരി കൃഷ്ണന് ജോണർ ബയോഗ്രാഫി, ഡ്രാമ, ഹിസ്റ്ററി 7/10 Diane Ackermanന്റെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനപ്പെടുത്തി 2017ല്‍ നിക്കി കാരോ സംവിധാനം ചെയ്ത ചിത്രമാണ് ദ സൂകീപ്പേഴ്സ് വൈഫ് . രണ്ടാം ലോക മഹായുദ്ധ സമയത്ത്, നൂറു കണക്കിന് ജൂതരെ ജര്‍മ്മന്‍കാരില്‍ നിന്ന് ഒരു മൃഗശാലയില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന ചിത്രമാണിത്. […]
A Christmas Carol / എ ക്രിസ്മസ് കരോള്‍ (2009)
എം-സോണ്‍ റിലീസ് – 589 ഭാഷ ഇംഗ്ലീഷ് സംവിധാനം റോബര്‍ട്ട് സെമസ്ക്കിസ് പരിഭാഷ സൂരജ് ജോണർ ആനിമേഷന്‍, ഡ്രാമ, ഫാമിലി 6.9/10 റോബർട്ട് സെമക്കിസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ ഒരു മോഷൻ ക്യാപ്ച്ചർ അനിമേഷൻ സിനിമയാണ് എ ക്രിസ്മസ് കരോൾ.വിഖ്യാത എഴുത്തുകാരനായ ചാൾസ് ഡിക്കൻസിന്റെ ഇതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. അറുപിശുക്കനും ദുഷ്ടനായ ഒരു പലിശക്കാരനു ഒരു ക്രിസ്മസ് തലേന്ന് രാത്രിയിൽ ഉണ്ടാകുന്ന സ്വപ്നദര്‍ശനങ്ങളും തുടർന്ന് അയാൾക്ക് സംഭവയ്ക്കുന്ന പരിവർത്തനങ്ങളും ഒക്കെയാണ് […]
Neruda / നെരൂദ (2016)
എം-സോണ്‍ റിലീസ് – 588 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 4 ഭാഷ സ്പാനിഷ് സംവിധാനം പാബ്ലോ ലറൈന്‍ പരിഭാഷ ദീപ. എന്‍ പി ജോണർ ബയോഗ്രാഫി, ക്രൈം, ഡ്രാമ 6.9/10 പ്രശസ്ത ചിലിയൻ കവിയും ഡിപ്ലോമാറ്റും ആയിരുന്ന പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരേടാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .1948 ൽ ചിലിയൻ കമ്മൂണിസ്റ്റ് പാർട്ടി സെനറ്റർ ആയിരുന്ന നെരൂദ അന്നത്തെ ചിലി പ്രസിഡൻറിന്റെ ആന്റി കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഗവൺമെന്റ് നെരൂദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു […]
Borgman / ബോര്ഗ്മാന് (2013)
എം-സോണ്‍ റിലീസ് – 587 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 3 ഭാഷ ഡച്ച് സംവിധാനം അലക്സ് വാൻ വാർമർഡാം പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, ഹൊറര്‍, മിസ്റ്ററി 6.8/10 തന്നെ വേട്ടയാടാന്‍ വന്നവരില്‍നിന്നും രക്ഷപെട്ടോടിയതാണ് ബോര്‍ഗ്മന്‍, പക്ഷെ അതയാളെ തരിമ്പും ബാധിച്ചിട്ടില്ല. പുതിയ മേച്ചില്‍പ്പുറം തേടിനടന്ന ബോര്‍ഗ്മന്‍ പണക്കാര് താമസിക്കുന്നൊരു ഏരിയയിലാണ് എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തിയ യാചകനായ ബോര്‍ഗ്മന്‍ ഒരു വീടിന്റെ കതകില്‍ത്തട്ടി അവരോടു ആ വീട്ടിലെ കുളിമുറി ഉപയോഗിക്കാനായി അനുവാദം ചോദിക്കുന്നു. അനുകൂല […]
Good By Berlin / ഗുഡ് ബൈ ബെര്‍ലിന്‍ (2016)
എം-സോണ്‍ റിലീസ് – 585 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 1 ഭാഷ ജര്‍മന്‍ സംവിധാനം ഫാതിയ അക്കിന്‍ പരിഭാഷ ശ്യാം കുമാര്‍ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7/10 ഗഹനമായ പ്രമേയങ്ങൾ വിഷയമായ മേളക്കാഴ്ചകൾക്കിടയിൽ കുളിർമ്മ നൽകുന്ന ഒരു അനുഭവമാണ് FATIH AKIN-ന്റെ GOODBYE BERLIN. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ കണ്ണിനും, കാതിനും വിരുന്നാവുന്നു. സ്വരച്ചേർച്ചയിലല്ലാത്ത ദമ്പതികളുടെ മകനായ മൈക്ക് ക്ലാസിലെ സുന്ദരിയായ പെൺകുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാവാത്തതിന്റെ അപകർഷതയിലാണ്. പുതുതായി ക്ലാസിലെത്തുന്ന റഷ്യൻ […]
Salaam Bombay / സലാം ബോംബെ (1988)
എം-സോണ്‍ റിലീസ് – 584 ഭാഷ ഹിന്ദി സംവിധാനം മീരാ നായർ പരിഭാഷ ഫവാസ് ജോണർ ക്രൈം, ഡ്രാമ 8/10 1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലചിത്രമാണ് സലാം ബോംബെ.ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമാണു പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും […]
Goal II: Living the Dream / ഗോള്‍ II: ലിവിംഗ് ദി ഡ്രീം (2007)
എം-സോണ്‍ റിലീസ് – 583 ഭാഷ ഇംഗ്ലീഷ് സംവിധാനം ജോം കല്ലറ്റ്സാറ പരിഭാഷ സാബി ജോണർ അഡ്വെഞ്ചര്‍, സ്പോര്‍ട്, ഡ്രാമ 5.9/10 ഗോൾ 1 നു ലഭിച്ച സ്വീകാര്യതയുടെ പിൻബലത്തിൽ ,അതിന്റെ തുടർച്ചയെന്നോണം, 2007ൽ ജോം കല്ലറ്റ് സാറയുടെ സംവിധാനത്തിൽ u.k യിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോൾ 2 ലിവിങ് ദി ഡ്രീം. സംവിധായകൻ മാറി വന്നു എന്നത് മാറ്റി നിർത്തിയാൽ തുടർച്ചയെന്നോണം ഗോൾ ൽ1 ലെ മുഖ്യ കഥാപത്രങ്ങൾ എല്ലാം തന്നെ ഗോൾ 2വിലും വേഷമിടുന്നു. […]
My Sassy Girl / മൈ സാസ്സി ഗേള്‍ (2001)
എം-സോണ്‍ റിലീസ് – 581 ഭാഷ കൊറിയന്‍ സംവിധാനം കൊക്ക് ജോ യോങ്ങ് പരിഭാഷ മിയ സുഷീര്‍ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 8/10 Ho-sik Kim തന്റെ ഗേൾ ഫ്രണ്ടുമായുള്ള ബന്ധത്തെ ആസ്പദമാക്കി ഇന്റർനെറ്റിൽ എഴുതിയ യഥാർത്ഥ കഥ യുടെ ചലചിത്ര ആവിഷ്കാരമാണ് ഇത്.സാധാരണക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കടന്ന് വരുന്ന തൻപോരിമകാരിയായ പെൺകുട്ടിയും, യാദൃശ്ചികതകളും ഉണ്ടാക്കുന്ന രസകരവും, പ്രണയാർദ്രവും ആയ കഥയാണ് മൈ സസ്സി ഗേൾ . അഭിപ്രായങ്ങൾ പങ്കുവെക്കാൻ