എംസോൺ റിലീസ് – 3104 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.0/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Into the White / ഇൻടു ദി വൈറ്റ് (2012)
എംസോൺ റിലീസ് – 3103 ഭാഷ ഇംഗ്ലീഷ് & ജർമൻ സംവിധാനം Petter Næss പരിഭാഷ പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവീജിയൻ മഞ്ഞു പ്രദേശത്ത് വെടിയേറ്റു വീണ ജർമനിയുടേയും ബ്രിട്ടന്റെയും ബോംബറുകളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ട് ഒരു ക്യാബിനിൽ യാദൃശ്ചികമായി ഒരുമിച്ചു എത്തുന്നു.കഴിക്കാൻ ഭക്ഷണമോ കത്തിക്കാൻ വിറകോ ഇല്ലാത്ത തണുത്തുറഞ്ഞ വിജനമായ ആ പ്രദേശത്ത് അതിജീവിക്കാൻ പരസ്പരമുള്ള ശത്രുത മാറ്റി നിർത്തി ഒന്നിച്ചു നിൽക്കണം എന്നവർ […]
Broker / ബ്രോക്കർ (2022)
എംസോൺ റിലീസ് – 3099 ഭാഷ കൊറിയൻ സംവിധാനം Hirokazu Koreeda പരിഭാഷ ജീ ചാങ് വൂക്ക്, മുബാറക് ടി എൻ, സജിൻ എം എസ് ജോണർ ഡ്രാമ 7.0/10 ഷോപ്പ്ലിഫ്റ്റേഴ്സ് (2018), അവർ ലിറ്റിൽ സിസ്റ്റർ (2015) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജാപ്പനീസ് സംവിധായകൻ Hirokazu Koreeda സംവിധാനം ചെയ്ത കൊറിയൻ ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ ബ്രോക്കർ. വളർത്താൻ താൽപ്പര്യമില്ലാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെടുന്ന Baby Box എന്ന സംവിധാനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. […]
Lost and Love / ലോസ്റ്റ് ആൻഡ് ലൗ (2015)
എംസോൺ റിലീസ് – 3097 ഭാഷ മാൻഡറിൻ സംവിധാനം Sanyuan Peng പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ 6.4/10 യഥാർത്ഥ സംഭവങ്ങളിൽ പ്രചോദനമുൾക്കൊണ്ട് 2015 ൽ Peng Sanyuan ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് ലോസ്റ്റ് ആൻഡ് ലൗ. കുട്ടികളെ തട്ടിക്കൊണ്ട് പോവുകയും, ആ കുട്ടികളെ ആർക്കെങ്കിലും കാശിന് വിൽക്കുന്നതും ചൈന എന്ന രാജ്യത്ത് അപൂർവമായ ഒരു കാര്യമല്ല. അങ്ങനെ ആരോ തട്ടിക്കൊണ്ടുപോയ മകനെ 15 വർഷങ്ങളായി ചൈനയിലെ ഓരോ പ്രദേശങ്ങളിലുമായി ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് […]
Men / മെൻ (2022)
എംസോൺ റിലീസ് – 3094 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ എബിൻ മർക്കോസ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.1/10 ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശത്തുള്ള ഒരു പഴയ വസതിയിൽ രണ്ടാഴ്ച ചെലവഴിക്കാൻ എത്തിയതായിരുന്നു ഹാർപർ. എന്നാൽ അവർക്കവിടെ അസ്വസ്ഥതപ്പെടുത്തുന്ന ചില സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. കേന്ദ്രകഥാപാത്രമായ ഹാർപറിന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. എക്സ് മാകിന (2015), അനൈഹിലേഷൻ (2018) എന്നീ ചിത്രങ്ങൾ ഒരുക്കിയ അലക്സ് ഗാർലൻഡിന്റെ സംവിധാനത്തിൽ […]
Athena / അഥീന (2022)
എംസോൺ റിലീസ് – 3093 ഭാഷ ഫ്രഞ്ച് സംവിധാനം Romain Gavras പരിഭാഷ സാമിർ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.8/10 Romain Gavras-ന്റെ സംവിധാനത്തില്‍ 2022-ല്‍ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷന്‍ ട്രാജെഡി മൂവിയാണ് അഥീന. കുറച്ച് പോലീസുകാര്‍ ചേര്‍ന്ന് ഇദിര്‍ എന്ന ഒരു 13 വയസ്സുകാരന് ബാലനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലാകുന്നു. തുടര്‍ന്ന് ഇദിര്‍ മരണപ്പെടുന്നു. ഇതിനെതിരെ ഇദിറിന്റെ സഹോദരന് കരീമിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന പ്രതിഷേധം ഒരു വലിയ കലാപത്തിലേക്ക് […]
Chhello Show / ഛെല്ലോ ഷോ (2022)
എംസോൺ റിലീസ് – 3091 ഭാഷ ഗുജറാത്തി സംവിധാനം Pan Nalin പരിഭാഷ മുബാറക് റ്റി എൻ ജോണർ ഡ്രാമ 7.2/10 ഗുജറാത്തിലെ സൗരാഷ്ട്രയിലുള്ള, ചലാല എന്ന ചെറു ഗ്രാമത്തിൽ ജീവിക്കുന്ന ഒൻപത് വയസ്സുള്ള ബാലനാണ് സമയ്. ചായക്കട നടത്തുന്ന അച്ഛനെ സഹായിച്ചും, കൂട്ടുകാരുടെ കൂടെ കളിച്ചും നടക്കുന്ന അവനെ, ഒരു നാൾ അച്ഛൻ സിനിമ കാണിക്കാനായി കൊണ്ടു പോകുന്നു. തീയേറ്ററിലെ ഇരുട്ടും, തിരശ്ശീലയിലെ ചലിക്കുന്ന രൂപങ്ങളും അവനെ അത്ഭുതപ്പെടുത്തുന്നു. സിനിമയോടുള്ള അവൻ്റെ പ്രണയം, അന്നു മുതൽ […]
Emergency Declaration / എമർജൻസി ഡിക്ലറേഷൻ (2021)
എംസോൺ റിലീസ് – 3090 ഭാഷ കൊറിയൻ സംവിധാനം Han Jae-rim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.0/10 സോങ് കാങ് ഹോ, ലീ ബ്യൂങ് ഹ്യൂൻ, കിം നാം ഗിൽ, പാർക്ക് ഹേ ജുൻ, കിം സോ ജിൻ, ജോൻ ദോ യുൻ തുടങ്ങി വലിയ താരനിര അണിനിരന്ന് 200 കോടി ബഡ്ജറ്റിൽ നിർമിച്ച് 2022 ൽ കൊറിയയിൽ റിലീസായ ഡിസ്റ്റാസ്റ്റർ ത്രില്ലർ ചിത്രമാണ് “എമർജൻസി ഡിക്ലറേഷൻ“. 2021 ൽ കാനസ് […]