എംസോൺ റിലീസ് – 3072 ഭാഷ ഹിന്ദി സംവിധാനം Rahul Dholakia പരിഭാഷ സജയ് കുപ്ലേരി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.6/10 രാഹുൽ ധോലാക്യയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ കേന്ദ്ര കഥാപാത്രമായി 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് റയീസ്.മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിൽ നിന്ന് മദ്യരാജാവായി, പിന്നെ MLA-ആയി വളർന്ന ഒരു യുവാവിന്റെ (ഷാരൂഖ്) കഥയാണ് ‘റയീസ്’ പറയുന്നത്. പോലീസ് ഓഫിസറായി നവാസുദ്ധീൻ സിദ്ധിക്കും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഷാരൂഖിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. […]
Deliverance / ഡെലിവറൻസ് (1972)
എംസോൺ റിലീസ് – 3070 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം John Boorman പരിഭാഷ പ്രശോഭ് പി. സി. ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 സർവൈവൽ ത്രില്ലർ വിഭാഗത്തിൽ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ഡെലിവറൻസ്. വടക്കൻ ജോർജിയയിലെ കാടിനുള്ളിലെ നദിയിലൂടെ വള്ളത്തിൽ ഒരു യാത്ര നടത്താൻ എത്തുകയാണ് നാല് സുഹൃത്തുക്കൾ. എയ്ൻട്രി എന്ന ടൗൺ വരെ എത്തിച്ചേരുകയാണ് ലക്ഷ്യം. കൊടും കാടിനുള്ളിലൂടെ ഒഴുകുന്ന നദി പാറക്കെട്ടുകളാലും വെള്ളച്ചാട്ടത്താലും അപകടം നിറഞ്ഞതാണ്. നദിയിൽ ഉടനെ […]
House of the Dragon Season 1 / ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 1 (2022)
എംസോൺ റിലീസ് – 3068 ഭാഷ ഇംഗ്ലീഷ് നിർമ്മാണം GRRM; Bastard Sword; 1:26 Pictures Inc പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ 8.4/10 ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ. റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്. കഥ […]
Furious / ഫ്യൂരിയസ് (2017)
എംസോൺ റിലീസ് – 3067 ഭാഷ റഷ്യൻ സംവിധാനം Dzhanik Fayziev & Ivan Shurkhovetskiy പരിഭാഷ ഐക്കെ വാസിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.1/10 പതിമൂന്നാം നൂറ്റാണ്ട്. മംഗോളുകൾ വിശാലമായ റഷ്യൻ മണ്ണിലെ അനേക നഗരങ്ങൾ തകർത്തെറിഞ്ഞ് മുന്നേറുന്ന കാലം. പതിമൂന്നാം വയസ്സിൽ മംഗോളുകളുടെ ക്രൂരമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും, ഓരോ പ്രഭാതത്തിലും കഴിഞ്ഞു പോയതൊന്നും ഓർക്കാനാവാത്ത മറവിരോഗം ബാധിച്ചിരുന്നു എവ്പാതി കൊലോവ്റാതിന്. കടന്നു പോകുന്ന ഓരോ നാടും ക്രൂരമായ ആക്രമണങ്ങളിലൂടെ കീഴടക്കി മുന്നേറിയ […]
The World of Silence / ദ വേൾഡ് ഓഫ് സൈലെൻസ് (2006)
എംസോൺ റിലീസ് – 3066 ഭാഷ കൊറിയൻ സംവിധാനം Ui-seok Jo പരിഭാഷ വിഷ്ണു ഷാജി ജോണർ മിസ്റ്ററി, ഡ്രാമ, ത്രില്ലർ 6.7/10 അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ഡീസന്റ് കൊറിയൻ ഡാർക്ക് ക്രൈം ത്രില്ലർ. ആളുകളുടെ മനസ്സ് വായിക്കാൻ കഴിവുള്ള നായകനായ ജങ്-ഹൊ, തന്റെ കാമുകിയുടെ ആത്മഹത്യക്ക് ശേഷം പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ജങ്-ഹൊയ്ക്ക് കുറച്ച് നാളത്തേക്ക് പത്തു വയസ്സ് പ്രായമുള്ള ഒരു അനാഥപെൺകുട്ടിയുടെ രക്ഷാകർത്താവും ആകേണ്ടി വരുന്നു. […]
Darlings / ഡാർലിങ്സ് (2022)
എംസോൺ റിലീസ് – 3065 ഭാഷ ഹിന്ദി സംവിധാനം Jasmeet K Reen പരിഭാഷ വിഷ് ആസാദ് ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 6.7/10 2022-ല്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയ ഡാര്‍ലിങ്സ്, പ്രണയിച്ച് വിവാഹം കഴിച്ച, റയില്‍വേ ഉദ്യോഗസ്ഥനായ ഹംസയുടെയും ഭാര്യ ബദ്രു എന്ന ബദറുനിസ്സയുടെയും കഥയാണ് പറയുന്നത്. ഭാര്യയോട് സ്നേഹമുണ്ടെങ്കിലും, ഭാര്യയെ ഒരുപാട് ഉപദ്രവിക്കുന്ന,പിന്നെ എല്ലാം നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ എന്ന വാദത്തിലൂടെ ഭാര്യയെ കയ്യിലെടുക്കുന്ന മദ്യപാനിയായ ഹംസയും, ഉപദ്രവങ്ങളില്‍ പൊറുതി മുട്ടിയ, അതേസമയം ഭര്‍ത്താവിനെ ഒരുപാട് […]
Les revenants Season 2 / ലെ റെവെനന്റ് സീസൺ 2 (2015)
എംസോൺ റിലീസ് – 3063 ഭാഷ ഫ്രഞ്ച് സംവിധാനം Fabrice Gobert, Frédéric Goup & Frédéric Mermoud പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.1/10 ഫ്രാൻസിലെ ഒരു മലയോര ഗ്രാമത്തിലെ സ്കൂൾ വിദ്യാർഥിനിയായ കമീൽ ഒരു വാഹനാപകടത്തിൽ മരിക്കുന്നു. അവളുടെ ഇരട്ടസഹോദരിയും അച്ഛനും അമ്മയും, അവളുടെ മരണം സൃഷ്ടിച്ച ദുഖവും പേറി വർഷങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരുദിവസം രാത്രിയിൽ ഒന്നും സംഭവിക്കാത്തതു പോലെ കമീൽ വീട്ടിലേക്ക് കയറിവരുന്നു. നടന്നതൊന്നും അവൾക്ക് ഓർമയില്ല. വീട്ടുകാർക്ക് അത്ഭുതവും ഭയവും […]
Sex, Lies, and Videotape / സെക്സ്, ലൈസ്, ആൻഡ് വീഡിയോടേപ്പ് (1989)
എംസോൺ റിലീസ് – 3062 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ 7.2/10 ഒരു പ്രാദേശിക നിയമ സ്ഥാപനത്തിൽ ജൂനിയർ വക്കീലായ ജോണും ആനും തമ്മിൽ വിവാഹിതരാണ്. ആൻ ജോണുമായുള്ള വിവാഹത്തിൽ അത്ര സന്തുഷ്ടയല്ല. അതേസമയം ജോൺ ആനിന്റെ സഹോദരി സിന്തിയയുമായി അടുപ്പത്തിലാണ്. ഈ സമയത്താണ് ജോണിന്റെ പഴയകാല സുഹൃത്തായ ഗ്രഹാം ജോണിന്റെ വീട്ടിൽ താമസിക്കാൻ വരുന്നത്. വിചിത്രമായ ചില ശീലങ്ങളുള്ള ഗ്രഹാമിന്റെ കടന്നുവരവ് ആനിൻ്റേയും […]