എം-സോണ്‍ റിലീസ് – 77 ഭാഷ സ്പാനിഷ് സംവിധാനം Benjamín Ávila പരിഭാഷ നന്ദലാൽ ആർ ജോണർ ഡ്രാമ 7.0/10 നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരം നേടിയ ലാറ്റിനമേരിക്കന്‍ ചിത്രമാണ് ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ക്യൂബയില്‍ ഒളിവിലായിരുന്ന പെറോണിസ്റ്റ് ഇടതുപക്ഷചിന്താഗതിക്കാരും വിപ്ലവകാരികളുമായ അച്ഛനും അമ്മയ്ക്കും പ്രായത്തില്‍ വളരെ ചെറുതായ അനിയത്തിക്കും അങ്കിളിനുമൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാടായ അര്‍ജന്റീനയിലേക്ക് തിരിച്ചെത്തുന്ന ജുവാന്‍ എന്ന കുട്ടിയുടെ കാഴ്ചപ്പാടിലൂടെ വളരുന്ന ഒരു സിനിമയാണിത്. തീവ്രവലതുപക്ഷപട്ടാള ഭരണകൂടത്തിനെതിരെ പോരാടാനുറച്ച മോണ്ടോണെറോസ് […]
12 Angry Men / 12 ആംഗ്രി മെന്‍ (1957)
എം-സോണ്‍ റിലീസ് – 76 ഭാഷ ഇംഗ്ലീഷ് സംവിധാനം Sidney Lumet പരിഭാഷ ജിതിന് രാജ് ജോണർ ക്രൈം, ഡ്രാമ 9.0/10 1957 ല്‍ റിലീസായ, ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായ “12 ആംഗ്രി മെന്‍” എന്ന ചിത്രം എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്നു. പിതാവിനെ കൊലചെയ്തു എന്ന കുറ്റത്തിന് വിചാരണ പൂര്‍ത്തിയായ 18 വയസുകാരന് വധശിക്ഷ വിധിക്കും മുന്‍പേ കോടതി 12 അംഗ ജ്യൂറിയുടെ അഭിപ്രായത്തിനു വെയ്ക്കുന്നു. ഇന്നും നാം കാണുന്ന കുറ്റാന്വേഷണ സിനിമകളില്‍ […]
The Last Temptation of Christ / ദി ലാസ്റ്റ് ടെമ്പ്റ്റെഷന്‍ ഓഫ് ക്രൈസ്റ്റ് (1988)
എം-സോണ്‍ റിലീസ് – 74 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ അരുണ്‍ ജോർജ് ആന്റണി ജോണർ ഡ്രാമ 7.6/10 1987 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചലച്ചിത്രം. ഗ്രീക്ക് എഴുത്ത്കാരനായ നിക്കോസ് കസസന്സക്കിസിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാര്ട്ടിന് സ്കോര്‍സസേ. ബൈബിള്‍ അടിസ്ഥാനമാക്കി അനേകം ചലച്ചിത്രങ്ങള്‍ ലോകമെമ്പാടുമായി ഇറങ്ങിയിട്ടുണ്ടെങ്കിലും ആശയപരമായും, ആഖ്യാനശൈലികൊണ്ടും ഇത് അവയില്‍ നിന്നെല്ലാം ഏറെ വേറിട്ട്നില്ക്കുന്നു. കലാമൂല്യംവച്ച് നോക്കിയാല്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ട സമാന ചലച്ചിത്രങ്ങള്‍ക്കെല്ലാം മേലെയാണ് ഇതിന്റെ […]
The Green Mile / ദി ഗ്രീന്‍ മൈല്‍ (1999)
എം-സോണ്‍ റിലീസ് – 71 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Darabont പരിഭാഷ ഉദയകൃഷ്ണ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.5/10 1996-ല്‍ പുറത്തിറങ്ങിയ Stephen King ന്റെ “The Green Mile” എന്ന നോവലിനെ ആസ്പദമാക്കി, അതെ പേരില്‍തന്നെ, ദി ഷോഷാങ്ക് റിഡംഷനു ശേഷം ഫ്രാങ്ക് ഡറബോണ്ട് 1999-ല്‍ സംവിധാനം ചെയ്ത ചിത്രമാണ് “ദി ഗ്രീന്‍ മൈല്‍”. മികച്ച സഹനടനുൾപ്പെടെ ഈ ചിത്രത്തിന് 4 അക്കാദമിക്ക് നാമനിര്‍ദ്ദേശങ്ങൾ കിട്ടി. ഫ്ലാഷ്ബാക്കിലുടാണ് കഥ തുടങ്ങുന്നത്. 1999–ല്‍ ലുയിസിനയിലെ ഒരു […]
How Much Further / ഹൗ മച്ച് ഫർദർ (2006)
എംസോൺ റിലീസ് – 18 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Tania Hermida പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ 7.0/10 2006-ല്‍ താനിയ ഹെര്‍മിദ സംവിധാനം ചെയ്ത “ഹൗ മച്ച് ഫർദർ (Qué tan lejos)” പൂർണമായും ഇക്വഡോറിൽ ചിത്രീകരിച്ച ഒരു സ്പാനിഷ് റോഡ് മൂവിയാണ്. ‘മരിയ തെരേസ’ എന്ന സാഹിത്യവിദ്യാർത്ഥിനിയും ‘എസ്പെരാൻസോ’ എന്ന വിനോദസഞ്ചാരിയും ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടു മുട്ടുന്നു, യാത്രാമദ്ധ്യേ മറ്റൊരാൾ കൂടി അവർക്കൊപ്പം ചേരുന്നു. അവരുടെ […]
The Flowers of War / ദി ഫ്ലവേര്‍സ് ഓഫ് വാര് (2011)
എം-സോണ്‍ റിലീസ് – 65 ഭാഷ മാൻഡറിൻ & ഇംഗ്ലീഷ് സംവിധാനം Yimou Zhang പരിഭാഷ അബ്ദുള്‍ ലത്തീഫ് ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.6/10 പ്രശസ്തനായ ചൈനീസ് സംവിധായകന് ഴാങ് യിമോ 2011 ല്‍ സംവിധാനം ചെയ്ത സിനിമയാണ് ദി ഫ്ലവേര്‍സ് ഓഫ് വാര് . 1937 ലെ സീനോ-ജപ്പാന് യുദ്ധാതിക്രമത്തില് നിന്നും രക്ഷപ്പെടുന്നതിന് , ചൈനയിലെ നാന്‍കിങില്‍ നിന്നും ഒരു കൂട്ടം ഗണിക സ്ത്രീകള്‍ പള്ളിക്കുള്ളില്‍ അഭയം തേടുന്നതും, പുരോഹിത വേഷം ധരിച്ച വിദേശി […]
Baran / ബരാൻ (2001)
എം-സോണ്‍ റിലീസ് – 60 MSONE GOLD RELEASE ഭാഷ പേർഷ്യൻ, കുർദിഷ് സംവിധാനം Majid Majidi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.8/10 ടെഹറാനിലെ ഒരു കെട്ടിടനിർമ്മാണ സ്ഥാപനത്തിലെ ജോലിക്കാരനാണ് പതിനേഴുകാരനായ ലത്തീഫ്. തൊഴിലാളികൾക്ക് ചായയും ആഹാരവും ഉണ്ടാക്കികൊടുക്കലും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊടുക്കലുമെല്ലാമാണ് അവന്റെ ജോലി. ആയിടയ്ക്ക് ഒരു അഫ്ഗാനി പണിക്കാരന് പരിക്ക് പറ്റുകയും പകരം അയാളുടെ മകൻ ജോലിക്ക് വരികയും ചെയ്യുന്നു. അതോടുകൂടി ലത്തീഫിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോടൊപ്പം […]
Bicycle Thieves / ബൈസിക്കിൾ തീവ്സ് (1948)
എം-സോണ്‍ റിലീസ് – 59 ഭാഷ ഇറ്റാലിയന്‍ സംവിധാനം Vittorio De Sica പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 8.3/10 ലൂയി ബര്‍ട്ടോളിനിയുടെ “ബൈസിക്കിൾ തീവ്സ്” എന്ന നോവലിനെ ആധാരമാക്കി ഇറ്റാലിയന്‍ ചലച്ചിത്രകാരന് വിറ്റോറിയ ഡി സിക്ക 1948 ല്‍ ഒരുക്കിയ ഈ ചിത്രം ലോക സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായി ഇടംപിടിക്കുന്നു. നിയോ റിയലിസ്റ്റിക് സിനിമയുടെ ശക്തനായ വക്താവായിട്ടാണ് വിക്ടോറിയ ഡിസീക്കയെ ലോകസിനിമ കാണുന്നത്. 93 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ബ്ലാക്ക് & […]