എംസോൺ റിലീസ് – 3361 ക്ലാസിക് ജൂൺ 2024 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Aki Kaurismäki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ക്രൈം, ഡ്രാമ 7.2/10 വിഖ്യാത ഫിന്നിഷ് സംവിധായകന് ആകി കൗറിസ്മാകി സ്വന്തമായി എഴുതി, സംവിധാനം ചെയ്ത്, നിര്‍മ്മിച്ച ഒരു ചലച്ചിത്രമാണ്. 1990-ല്‍ പുറത്തിറങ്ങിയ “ഐ ഹയര്ഡ് എ കോണ്‍ട്രാക്ട് കില്ലര്‍” ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തിയിരിക്കുന്നത് പ്രശസ്ത ഫ്രഞ്ച് നടനായ ജോന് പിയേര്‍ ലിയൂവാണ്. സിനിമയില്‍ ഉടനീളം കൗറിസ്മാകിയുടെ സ്വതസിദ്ധമായ […]
The Spiral Staircase / ദ സ്പൈറൽ സ്റ്റെയർകെയ്സ് (1946)
എംസോൺ റിലീസ് – 3359 ക്ലാസിക് ജൂൺ 2024 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Siodmak പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.3/10 ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ വെർമോണ്ട് പട്ടണം. അവിടത്തെ സത്രത്തിൽ ഒരു നിശബ്ദചിത്രത്തിന്റെ പ്രദർശനം നടക്കുന്നതിനിടെ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. ആ പ്രദേശത്തെ കൊലപാതക പരമ്പരയിലെ മൂന്നാമത്തേതായിരുന്നു അത്. ആ നാട്ടിലെ സമ്പന്നമായ വാറൻ കുടുംബത്തിലെ ജോലിക്കാരിയായ ഹെലനും സംഭവസമയം അവിടെയുണ്ടായിരുന്നു. ഊമയായ ഹെലൻ സംഭവസ്ഥലത്തുനിന്ന് ഭയപ്പാടോടെ […]
Rebecca / റെബേക്ക (1940)
എംസോൺ റിലീസ് – 3356 ക്ലാസിക് ജൂൺ 2024 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 8.1/10 സസ്പെൻസ് ത്രില്ലറുകളുടെ രാജാവ് ആൽഫ്രഡ് ഹിച്ച്കോക്കിന്റെ വിഖ്യാതമായ സിനിമകളിലൊന്ന്. 1938ൽ ഇറങ്ങിയ നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ‘റെബേക്ക‘ ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് നേടി. സമ്പന്നയായ ഒരു മധ്യവയസ്കയുടെ സഹായിയായി ജോലി ചെയ്യുകയാണ് സിനിമയിലെ നായികയായ യുവതി. യജമാനത്തിയോടൊപ്പമുള്ള യാത്രയ്ക്കിടെ അവൾ അതിസമ്പന്നനായ […]
Run Boy Run / റൺ ബോയ് റൺ (2013)
എംസോൺ റിലീസ് – 3355 ഭാഷ പോളിഷ് സംവിധാനം Pepe Danquart പരിഭാഷ ജസീം ജാസി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 വെറും 8 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജർമ്മൻ നാസി പട്ടാളക്കാരിൽ നിന്നും ജീവൻ നിലനിർത്താൻ കഷ്ടപ്പെട്ട ഒരു ജൂത ബാലന്റെ അതിജീവനത്തിന്റെ യഥാർത്ഥ കഥ പറയുന്ന ഒരു മികച്ച പോളിഷ് ചിത്രം. ഈ സിനിമ ഒരു യാത്രയാണ്, രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയത്ത് ജീവൻ നിലനിർത്താൻ വേണ്ടി കാടിനുള്ളിൽ ഒളിച് ജീവിക്കേണ്ടി […]
Welcome to Samdal-ri / വെൽകം ടു സംദാൽ-രി (2023)
എംസോൺ റിലീസ് – 3354 ഭാഷ കൊറിയൻ സംവിധാനം Cha Yeong-hoon പരിഭാഷ ജീ ചാങ് വൂക്ക് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ട്, കരിയർ തന്നെ തകർന്ന്, വേറെ നിവൃത്തിയില്ലാതെ, നഗരത്തിൽ നിന്ന്, ഇഷ്ടമില്ലാതെ ഉപേക്ഷിച്ച് പോയ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ചോ സംദാൽ എന്ന ഫാഷൻ ഫോട്ടോഗ്രാഫർ. അവിടെ അവളെ കാത്തിരിക്കുന്നതോ, പണ്ടെന്നോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു പഴയ പ്രണയവും, മനപ്പൂർവ്വം അവൾ തന്നെ മറന്ന് പോയ കുറേ സൗഹൃദങ്ങളും. ഓരോ തവണയും കടൽ […]
A Silent Voice / എ സൈലന്റ് വോയ്സ് (2016)
എംസോൺ റിലീസ് – 3353 ഭാഷ ജാപ്പനീസ് സംവിധാനം Naoko Yamada പരിഭാഷ സജിത്ത് ടി. എസ് ജോണർ അനിമേഷൻ, ഡ്രാമ 8.1/10 Yoshitoki Ôima -യുടെ A Silent Voice എന്ന മാങ്കയെ ആസ്പദമാക്കി, Naoko Yamada യുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ അനിമേ മൂവിയാണ് എ സൈലന്റ്റ് വോയ്സ്. തന്റെ സ്കൂളിലേക്ക് പുതുതായി ട്രാൻസ്ഫറായി വന്ന നിഷിമിയ എന്ന ബധിരയായ പെൺകുട്ടിയെ നിരന്തരം ഉപദ്രവിച്ചതിന്റെ പേരിൽ സഹപാഠികളും സുഹൃത്തുക്കളും ഒറ്റപ്പെടുത്തിയ ഷോയ ഇഷിദ […]
Yeh Meri Family Season 2 / യേ മേരി ഫാമിലി സീസൺ 2 (2023)
എംസോൺ റിലീസ് – 3351 ഭാഷ ഹിന്ദി സംവിധാനം Mandar Kurundkar പരിഭാഷ സഞ്ജയ് എം എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.0/10 2023-ൽ ആമസോൺ മിനി ടിവി പുറത്തിറക്കിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് യേ മേരി ഫാമിലി സീസൺ 2. 1994-ലെ ഒരു ശൈത്യകാലത്ത്, ലഖ്നൗവിൽ താമസിക്കുന്ന അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങിയ ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. വീട്ടിലെ മൂത്ത കുട്ടിയായ റിതികയിലൂടെ പറഞ്ഞുപോകുന്ന കഥ ഓരോ […]
Her Job / ഹെർ ജോബ് (2018)
എംസോൺ റിലീസ് – 3350 ഭാഷ ഗ്രീക്ക് സംവിധാനം Nikos Labôt പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.8/10 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിക്കോസ് ലാബോ(Nikos Labôt) സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഗ്രീക്ക് ചിത്രമാണ് ഹെർ ജോബ്. സംവിധായകൻ്റെ ആദ്യത്തെ ഫീച്ചർ ഫിലിമാണിത്. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ഒതുങ്ങി കഴിയുകയാണ് പനയോട്ട എന്ന മുപ്പത്തിയെഴുകാരി. എന്നാൽ ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി അവളുടെ കുടുംബത്തെ ബാധിച്ചിരിക്കുകയാണ്. നിരക്ഷരയായ അവൾ, ഗ്രീസിൽ ആദ്യമായി ആരംഭിക്കുന്ന ഒരു […]