എം-സോണ്‍ റിലീസ് – 2523 ഭാഷ ഇംഗ്ലീഷ് സംവിധാനം Agnieszka Wojtowicz-Vosloo പരിഭാഷ അരുൺ ബി. എസ്, ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 5.9/10 ഒരു വാഹനാപകടത്തെ തുടർന്ന് ജീവിതത്തിനും മരണത്തിനുമിടയിൽ അകപ്പെട്ടുപോകുന്ന യുവതിയുടെ ശരീരം ഒരു ശവസംസ്ക്കാര സർവീസ് നടത്തിപ്പുകാരൻ ഏറ്റെടുക്കുന്നു. മരിച്ചവരുമായി സംസാരിക്കുവാനും അവരെ മരണാനന്തര ജീവിതത്തിലേക്ക് പരിവർത്തനം ചെയ്യാനുമുള്ള കഴിവ് തനിക്കുണ്ടെന്ന് അയാൾ ആ യുവതിയോടു വെളിപ്പെടുത്തുന്നു. തുടർന്നുള്ള ആകാംഷാഭരിതമായ സംഭവവികാസങ്ങളാണ് 2009-ൽ പുറത്തിറങ്ങിയ “ആഫ്റ്റർ.ലൈഫ്” (After.Life) എന്ന അമേരിക്കൻ സൈക്കളോജിക്കൽ ഹൊറർ […]
Made in Heaven Season 1 / മെയ്ഡ് ഇൻ ഹെവൻ സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2522 ഭാഷ ഹിന്ദി, ഇംഗ്ലീഷ് നിർമാണം Excel Entertainment,Tiger Baby Films പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ് 8.3/10 സോയ അക്തറും റീമ കാഗ്ടിയും ചേർന്ന് നിർമിച്ച് 2019ൽ റിലീസ് ചെയ്ത വെബ് സീരീസാണ് ‘മെയ്ഡ് ഇൻ ഹെവൺ’.താരയും കരണും ഡൽഹിയിൽ ‘മേഡ് ഇൻ ഹെവൺ’ എന്ന പേരിൽ ഒരു വെഡ്ഡിങ്ങ് പ്ലാനിങ്ങ് ബിസിനസ്സ് നടത്തുകയാണ്.ഒരോ വിവാഹത്തിലും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഓരോ എപ്പിസോഡുകളിലായി ഈ സീരീസിൽ കാണിക്കുന്നത്. […]
Uppena / ഉപ്പെന (2021)
എം-സോണ്‍ റിലീസ് – 2520 ഭാഷ തെലുഗു സംവിധാനം Buchi Babu Sana പരിഭാഷ അരുൺ ബി കാവടിത്തറയിൽ ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 6.4/10 സമുദ്രം പോലെ വിശാലവും, അഴവും, നിറഞ്ഞ സ്നേഹം. അത് മാത്രമാണ് യഥാർത്ഥ പ്രണയത്തിന്റെ ഉറവിടം. അതിനെ ലൈഗികതയുമായി ചേർത്ത് വിലയിരുത്തുമ്പോഴാണ് പലപ്പോഴും പ്രണയം ഒന്നുമല്ലാതായി മാറുന്നത്. പ്രണയം എന്നത് ശരീരങ്ങളല്ല, രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ്. അവിടെ മറ്റൊന്നിനും സ്ഥാനമില്ല.അങ്ങനെയൊരു പ്രണയ കഥയാണ് ഉപ്പെന പറയുന്നത്. ആസി, ബെബ്ബമ്മയുമായി പ്രണയത്തിലാണ്. […]
Beanpole / ബീൻപോൾ (2019)
എം-സോണ്‍ റിലീസ് – 2519 MSONE GOLD RELEASE ഭാഷ റഷ്യൻ സംവിധാനം Kantemir Balagov പരിഭാഷ അക്ഷയ്. ടി ജോണർ ഡ്രാമ, വാർ 7.1/10 കാന്റമിർ ബാലഗോവിന്റെ സംവിധാനത്തിൽ 2019 -ൽ പുറത്തിറങ്ങിയ റഷ്യൻ വാർ-ഡ്രാമ ചിത്രമാണ് ബീൻപോൾ AKA ഡിൽഡ. 2019 കാൻസ് ചലച്ചിത്രമേളയിലെ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ സിനിമ മികച്ച സംവിധായകനുള്ള അവാർഡും മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്സി പുരസ്കാരവും നേടി. 92-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ […]
Lovestruck in the City / ലവ്സ്ട്രക്ക് ഇൻ ദ സിറ്റി (2020)
എം-സോണ്‍ റിലീസ് – 2518 ഭാഷ കൊറിയൻ സംവിധാനം Park Shin Woo പരിഭാഷ ജീ ചാങ്ങ് വൂക്ക്, ശ്രുതി രഞ്ജിത്ത്, ജോണർ ഡ്രാമ, റൊമാൻസ് 7.6/10 എന്താണ് പ്രണയം?ചിലർക്ക് അത് സ്വയം കണ്ടെത്തലിലേക്കുള്ള യാത്രയാണ്. ചിലർക്ക്, അത് ഹൃദയ വികാരങ്ങൾ പരസ്പരം പങ്ക് വെക്കുന്നതാണ്. ഇനിയും ചിലർക്ക്, പണ്ടെന്നോ മറന്ന, വീണ്ടെടുക്കാനാവാത്ത ഒരോർമ്മ മാത്രവും. പ്രണയാനുഭവങ്ങളുടെ നേര് തേടിയുള്ള ഒരു യാത്രയാണ് Lovestruck in the City. ഒരു നഗരത്തിലെ 6 പേർ പ്രേക്ഷകരോട് അവരുടെ […]
Queen of Hearts / ക്വീൻ ഓഫ് ഹാർട്സ് (2019)
എം-സോണ്‍ റിലീസ് – 2517 ഭാഷ ഡാനിഷ് സംവിധാനം May el-Toukhy പരിഭാഷ ശ്രീധർ & ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.4/10 കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രോസിക്യൂഷന് അഭിഭാഷകയാണ് മധ്യവയസ്സ് പിന്നിട്ട അന്ന. ഡോക്ടറായ പീറ്ററാണ് അന്നയുടെ ഭര്‍ത്താവ്. ഫ്രിദ, ഫാനി എന്നീ ഇരട്ടകളായ പെണ്മക്കളോടൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന അവര്‍ക്കൊപ്പം താമസിക്കാനായി സ്വീഡനില്‍ താമസിച്ചിരുന്ന പീറ്ററിന്റെ ആദ്യ ഭാര്യയിലുള്ള കൌമാരക്കാരനായ മകൻ ഗുസ്താവ് എത്തുന്നത്തോടെ കുടുംബത്തില്‍ താളപ്പിഴകള്‍ തല പൊക്കിത്തുടങ്ങുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ […]
Buladó / ബുലദോ (2020)
എം-സോണ്‍ റിലീസ് – 2516 ഭാഷ പാപ്പിയമെന്റൂ സംവിധാനം Eché Janga പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഡ്രാമ 6.7/10 ഒരിക്കലും കിട്ടാത്തത് നമുക്ക് മിസ്സ് ചെയ്യാനാകുമോ? ഓരോ നാടിനും അതിന്റേതായ സംസ്കാരമുണ്ട്. കാലം മുന്നോട്ടു പോകുമ്പോൾ സംസ്കാരം ചില്ലു കൂട്ടിൽ ഇട്ടു വെക്കേണ്ട സാഹചര്യം വരും. ഭാവിതലമുറയ്ക്ക് “ഇതായിരുന്നു നമ്മുടെ സംസ്കാരം” എന്ന്, പണം കൊടുത്ത് നിശ്ചിത അകലത്തിൽ നിന്ന് കാണിച്ചു കൊടുക്കേണ്ടി വരും. യുക്തിവാദിയായ പിതാവ് വെയ്റയുടെയും ആത്മീയതയിൽ മുഴുകിയ മുത്തച്ഛൻ വെയ്ജോയുടെയും വ്യത്യസ്ത […]
Nobody / നോബഡി (2021)
എം-സോണ്‍ റിലീസ് – 2515 ഭാഷ ഇംഗ്ലീഷ് സംവിധാനം Ilya Naishuller പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 ആർക്കും ഒരു ശല്യവുമില്ലാതെ, തന്റെ ഭാര്യയോടും മക്കളോടുമൊത്ത് സമാധാനമായ ജീവിതം നയിക്കുന്ന ആളാണ്, ഹച്ച് മാൻസെൽ.ഒരു രാത്രിയിൽ അവരുടെ വീട്ടിലേക്ക് രണ്ട് കള്ളന്മാർ വരുന്നതും, അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് ഇല്യ നൈഷുളർ സംവിധാനം ചെയ്ത നോബഡി എന്ന ചിത്രം പറയുന്നത്.ബ്രേക്കിങ് ബാഡിലും, ബെറ്റർ കോൾ സോളിലുമെല്ലാം സോൾ ഗുഡ്മാനായി വേഷമിട്ട ബോബ് ഒഡൻകിർക്ക് ആണ് […]