എം-സോണ്‍ റിലീസ് – 2514 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Florian Zeller പരിഭാഷ ഷാരുൺ പി.എസ് ജോണർ ഡ്രാമ 8.3/10 വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ആന്റണി മകൾ ആനിന്റെ പരിചരണത്തിലാണ്. ആന്റണിയുടെ കർക്കശസ്വഭാവം ആനിന് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ദിവസം ചെല്ലുന്തോറും ആന്റണിയുടെ വാർദ്ധക്യരോഗങ്ങളും പിടിവാശിയും അതുമൂലം ആനിനുണ്ടാവുന്ന വിഷമതകളും വർദ്ധിക്കുക മാത്രമാണുണ്ടാവുന്നത്. രോഗിയായ അയാൾക്ക് പലപ്പോഴും മകളെപ്പോലും തിരിച്ചറിയാനാവുന്നില്ല. പിതാവിന് വേണ്ടി ആൻ അനുഭവിക്കുന്ന ബുദ്ധിമുട്ടലുകൾ ആനിന്റെ ഭർത്താവ് പോളിൽ ഉണ്ടാക്കുന്ന […]
Border / ബോര്‍ഡര്‍ (1997)
എം-സോണ്‍ റിലീസ് – 2508 ഭാഷ ഹിന്ദി സംവിധാനം J.P. Dutta പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.9/10 ഒരു പക്ഷേ, ഇന്ത്യൻ സിനിമ കണ്ടതിൽ വച്ചേറ്റവും മികച്ച മിലിട്ടറി സിനിമ. 1971 ൽ ലോംഗേവാലയിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ 1997 ൽ ഇന്ത്യയിൽ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായി. എണ്ണത്തിൽ തുച്ഛമായ ഇന്ത്യൻ സൈന്യം ഒരു വലിയ ടാങ്ക് റജിമെന്റുമായി വന്ന പാക്കിസ്ഥാൻ സൈന്യത്തെ ലോംഗേവാലയിൽ […]
Watchmen / വാച്ച്മെൻ (2009)
എം-സോണ്‍ റിലീസ് – 2507 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 7.6/10 മുഖംമൂടി ധരിച്ച് അനീതിക്കെതിരെ പോരാടിയിരുന്ന കാലം കഴിഞ്ഞ്, ഗവണ്മെന്റ് പുറത്തിറക്കിയ നിയമപ്രകാരം അതെല്ലാം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു വാച്ച്മെന്നിലെ അംഗങ്ങൾ. ഒരാൾ ഒഴികെ, ‘റോഴ്ഷാക്ക്.’അയാൾ മാത്രം അപ്പോഴും അക്രമങ്ങൾക്കെതിരെ നിലകൊണ്ടു.എന്നാൽ ഒരിക്കൽ അവരിലെ ഒരംഗം സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെടുമ്പോൾ, അതിന്റെ കാരണം കണ്ടെത്താൻ ഇറങ്ങുന്ന റോഴ്ഷാക്കും മറ്റു ചില അംഗങ്ങളും കണ്ടെത്തുന്നത് […]
Buffalo Rider / ബഫല്ലോ റൈഡര്‍ (2015)
എം-സോണ്‍ റിലീസ് – 2505 ഭാഷ തായ്, ഇംഗ്ലീഷ് സംവിധാനം Joel Soisson പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ അഡ്വഞ്ചർ, ഡ്രാമ 7.5/10 ജോയൽ സോയ്സന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ തായ് സിനിമയാണ് ‘ബഫല്ലോ റൈഡർ’. ജെന്നി എന്ന തായ്-അമേരിക്കൻ പെൺകുട്ടി ബന്ധുക്കളോടൊപ്പം താമസിക്കുന്നതിനായി അമ്മയുടെ നാടായ തായ്ലൻഡിലെത്തുന്നു. പൊതുവേ അന്തർമുഖയായ അവൾക്ക് അവിടത്തെ ജീവിതവുമായി പൊരുത്തപ്പെടാനാവുന്നില്ല. എല്ലാവരോടും അസഹിഷ്ണുത കാണിക്കുന്ന അവൾ യാദൃശ്ചികമായി സംസാരശേഷിയിലാത്ത ബൂൺറോഡ് എന്ന ദരിദ്ര ബാലനുമായി ചങ്ങാത്തത്തിലാവുന്നു. ദുരിതവും വെല്ലുവിളികളും നേരിടുന്ന […]
Mommo The Bogeyman / മൊമ്മോ ദി ബൂഗിമാൻ (2009)
എം-സോണ്‍ റിലീസ് – 2504 ഭാഷ ടർക്കിഷ് സംവിധാനം Atalay Tasdiken പരിഭാഷ ഡോ. ജമാൽ ജോണർ ഡ്രാമ, ഫാമിലി 7.7/10 ഫീൽ ഗുഡ് സിനിമകളെ പോലെ ഫീൽ ബാഡ് സിനിമകളും ആസ്വദിക്കാൻ കഴിയുന്നവർക്ക് ധൈര്യമായി കാണാവുന്ന ഒരു കൊച്ചു ടർക്കിഷ് സിനിമയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മൊമ്മോ. തീരെ ചെറു പ്രായത്തിൽ സ്വന്തം ഉമ്മയെ നഷ്ടപ്പെടുകയും പിതാവ് ഉപേക്ഷിച്ചു പോവുകയും ചെയ്ത രണ്ട് കുട്ടികളുടെ കഷ്ടപ്പാടുകളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും കഥയാണ് മൊമ്മോ. ഉമ്മയുടെ മരണ ശേഷം […]
Hadi Be Oglum / ഹദി ബേ ഓളും (2018)
എം-സോണ്‍ റിലീസ് – 2503 ഭാഷ ടർക്കിഷ് സംവിധാനം Bora Egemen പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 7.1/10 അച്ഛൻ-മകൻ വൈകാരിക ബന്ധത്തെ ആസ്പദമാക്കി കൊണ്ട് മുന്നോട്ട് പോകുന്ന ടർക്കിഷ് ചിത്രമാണ് ഹദി ബേ ഓളും. ഓട്ടിസം ബാധിച്ച ഏഴ് വയസുകാരനായ എഫേയുടെയും മകനുവേണ്ടി എന്തും ചെയ്യുന്ന പിതാവ് അലിയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. തന്നെ ഒരിക്കൽ പോലും നോക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത മകനു വേണ്ടി എന്ത് ചെയ്യാനും തയ്യാറായി നിൽക്കുമ്പോൾ തന്നെയൊന്ന് മനസിലാക്കാനും ആശയ […]
Lord of the Flies / ലോർഡ് ഓഫ് ദി ഫ്ലൈസ് (1990)
എം-സോണ്‍ റിലീസ് – 2502 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Hook പരിഭാഷ ഹബീബ് ഏന്തയാർ ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 6.4/10 സർ വില്യം ഗോൾഡിങ് എന്ന പ്രശസ്തനായ എഴുത്തുകാരന്റെ നോവലിനെ ആസ്പദമാക്കി, അതേ പേരിൽ 1990 ൽ ഹാരി ഹൂക്ക് സംവിധാനം ചെയ്ത സിനിമയാണ് “ലോർഡ് ഓഫ് ദി ഫ്ലൈസ്”. ഒരുപാട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, നൊബേൽ പ്രൈസ് കിട്ടിയ വളരെ പ്രശസ്തമായ ഈ നോവൽ “ഈച്ചകളുടെ തമ്പുരാൻ” എന്ന […]
Gullak Season 1 / ഗുല്ലക് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2501 ഭാഷ ഹിന്ദി സംവിധാനം Amrit Raj Gupta പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.1/10 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, 2019 ൽ സോണി ലിവിലൂടെ പുറത്തിറങ്ങിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് ‘ഗുല്ലക്’. വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ […]