എം-സോണ്‍ റിലീസ് – 2440 ഭാഷ ഇംഗ്ലീഷ് സംവിധാനം Dorota Kobiela,Hugh Welchman പരിഭാഷ അരുണ വിമലൻ ജോണർ അനിമേഷൻ, അഡ്വഞ്ചർ, ഡ്രാമ 7. 8/10 വരച്ച ചിത്രങ്ങളെക്കാൾ പ്രണയിക്ക് മുറിച്ചു കൊടുത്ത ചെവിയാവണം വിൻസെന്റ് വാൻ ഗോഗിനെ പലരും ഓർക്കാൻ കാരണം. ജീവിതകാലത്ത് വെറും ഒരൊറ്റ ചിത്രം മാത്രം, അതും തുച്ഛമായ വിലയ്ക്ക് വിൽക്കാനായ, പരാജിതനായി സ്വയം ജീവനെടുത്ത ചിത്രകാരനെ അധികമൊന്നും ആളുകൾ അറിയുന്നുണ്ടാവില്ല.ഹോളണ്ടിലെ പ്രശസ്തമായ വാൻ ഗോഗ് കുടുംബത്തിൽ ജനിച്ച വിൻസെന്റ്, ജനനം മുതൽ […]
Space Sweepers / സ്പേസ് സ്വീപേഴ്സ് (2021)
എം-സോണ്‍ റിലീസ് – 2439 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.6/10 2021-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന കൊറിയൻ സ്പേസ് സിനിമ ആണ് സ്പേസ് സ്വീപേഴ്സ്. “ദി വിക്ടറി” എന്ന പേരിൽ കൊറിയയിൽ റിലീസ് ആയ സിനിമ, ആദ്യമായി സ്പേസിൽ പശ്ചാത്തലത്തിൽ എടുത്ത കൊറിയൻ സ്പേസ് ഓപ്പറ കൂടിയാണ്.വർഷം 2092, ഭൂമി ഏതാണ്ട് നശിച്ച അവസ്ഥ. അതിനെ തുടർന്ന് ജെയിംസ് സള്ളിവന്റെ നേതൃത്വത്തിൽ UTS കോർപ്പറേഷൻ മനുഷ്യർക്ക് […]
Azali / അസലി (2018)
എം-സോണ്‍ റിലീസ് – 2438 ഭാഷ അകാൻ സംവിധാനം Kwabena Gyansah പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ഡ്രാമ 5.7/10 ഉത്തര ഘാനയിലെ ഒരു ഗ്രാമത്തിൽ നിന്നും ജോലി നൽകാം എന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടു പെൺവാണിഭ സംഘത്തിന്റെ കയ്യിൽ പെടുന്ന 14 വയസ്സുകാരി ആമിന അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട് പിന്നീട് അക്രയിലെ ലൈംഗീക തൊഴിലാളി സംഘത്തിന്റെ കയ്യിൽ പെടുന്നതും അവിടെ നിന്നും തിരിച്ചു നാട്ടിലേക്ക് പുറപ്പെടുന്നതുമാണ് കഥ.പട്ടിണിയും പരിവട്ടവും മൂലം മൂലം മക്കളെ വിൽക്കാൻ വിവശരാവുന്ന മാതാപിതാക്കളുടെ […]
Tere Naam / തേരേ നാം (2003)
എം-സോണ്‍ റിലീസ് – 2435 ഭാഷ ഹിന്ദി സംവിധാനം Satish Kaushik പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ,ഡ്രാമ,റൊമാൻസ് 7.1/10 സതീഷ് കൗഷിക്കിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമാണ് ‘തേരേ നാം’. സൽമാന്റെ ഇന്നുവരെയുള്ളതിൽ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്ന ഈ ചിത്രം മികച്ച ഗാനങ്ങളാൽ സമ്പന്നമാണ്. റൗഡി സ്വഭാവമുള്ള രാധേ മോഹൻ(സൽമാൻ) കോളേജിൽ നിന്ന് പഠിച്ചിറങ്ങിയിട്ടും കോളേജിന്റെ ചുറ്റുവട്ടത്തിലെ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ നിർജരായുമായുള്ള പ്രണയവും, തുടർന്നുണ്ടാകുന്ന ദുരന്തങ്ങളുമായി മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരു […]
The Secret Reunion / ദി സീക്രട്ട് റീയൂണിയൻ (2010)
എം-സോണ്‍ റിലീസ് – 2434 ഭാഷ കൊറിയന്‍ സംവിധാനം Hun Jang പരിഭാഷ നൗഫൽ നൗഷാദ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 നോർത്ത് കൊറിയയിൽ നിന്നും സൗത്തിലേക്ക് കടന്ന വിമതരെ വധിക്കുക എന്ന ദൗത്യവുമായി, സൗത്ത് കൊറിയയിലേക്ക് എത്തുന്ന ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ‘നിഴൽ’.ഈ ദൗത്യവുമായി അയാളോടൊപ്പം എത്തുന്നവരിൽ ഒരാളാണ് സിനിമയിലെ പ്രധാന കഥാപാത്രം. നിഴലിന്റെ പല പ്രവർത്തികളോടും വ്യക്തിപരമായി യോജിക്കാൻ കഴിയാത്ത ജി -വോണിനെ നോർത്ത് കൊറിയ ചതിയനായി പ്രഖ്യാപിക്കുന്നു.എന്നാൽ ഇതേസമയം നോർത്തിൽ നിന്നും […]
Minari / മിനാരി (2020)
എം-സോണ്‍ റിലീസ് – 2432 ഭാഷ കൊറിയന്‍ , ഇംഗ്ലിഷ് സംവിധാനം Lee Isaac Chung പരിഭാഷ കൃഷ്ണപ്രസാദ് പി. ഡി ജോണർ ഡ്രാമ 7.7/10 ലോസ് എയ്ഞ്ചൽസ് ടൈംസ് ഈ സിനിമയെ പറ്റി എഴുതിയത് “നമുക്കിപ്പോൾ വേണ്ട സിനിമ ഇതാണ്” എന്നാണ്. ഈ വാക്കുകൾ അന്വർഥമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1980കളിൽ കാലിഫോർണിയയിൽ നിന്ന്അമേരിക്കയിലെ അർക്കൻസാസിലേക്ക് താമസം മാറി വരുന്ന ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് മിനാരി പറയുന്നത്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കുടുംബം അമേരിക്കയിൽ […]
The Last Kingdom Season 2 / ദി ലാസ്റ്റ് കിംഗ്ഡം സീസൺ 2 (2017)
എം-സോണ്‍ റിലീസ് – 2431 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, സുഹാന ഗസൽ,അജിത് രാജ്,സൂരജ് ചന്തു ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന […]
Wings / വിംഗ്സ് (1927)
എം-സോണ്‍ റിലീസ് – 2427 ഭാഷ ഇംഗ്ലിഷ് സംവിധാനം William A. Wellman, Harry d’Abbadie d’Arrast പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ ,റൊമാന്‍സ് ,വാര് 7.5/10 വില്യം വെൽമാന്റെ സംവിധാനത്തിൽ 1927 പുറത്തിറങ്ങിയ അമേരിക്കൻ നിശബ്ദ ചിത്രമാണ് “Wings”. ഒന്നാംലോക മഹായുദ്ധവും, സുഹൃത്ത് ബന്ധവും, പ്രണയവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു സിനിമയെ എത്രത്തോളം മികച്ചതാക്കാൻ കഴിയുമോ അത്രത്തോളം ഈ ചിത്രം മികച്ചത് ആകുന്നു. റിലീസായി ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും അന്നത്തെ കാലത്ത് ഇത് […]