എംസോൺ റിലീസ് – 3336 ഭാഷ പേർഷ്യൻ സംവിധാനം Houman Seyyedi പരിഭാഷ നിഷാദ് ജെ എന്‍ ജോണർ ക്രെെം, ഡ്രാമ 7.1/10 ഹൗമാൻ സെയ്യിദി സഹ-രചനയും സംവിധാനവും നിർമ്മാണവും എഡിറ്റിംഗും നിർവ്വഹിച്ചു 2022-ൽ പുറത്തിറങ്ങിയ ഇറാനിയൻ ത്രില്ലർ ഡ്രാമ ചിത്രമാണ് വേൾഡ് വാർ III. വർഷങ്ങൾക്കുമുമ്പ് ഒരു ഭൂകമ്പത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ഭവനരഹിതനായ ദിവസക്കൂലിക്കാരനാണ് ഷാഖിബ്. സ്വന്തമായി താമസ സ്ഥലം പോലുമില്ലാത്ത ഷാഖിബ് ഊമയും ബധിരയുമായ കാമുകിയുടെ റൂമിലാണ് തൽക്കാലികമായി താമസിക്കുന്നത്. ഷാഖിബിന്റെ ജീവിതം […]
Bridge to Terabithia / ബ്രിഡ്ജ് ടൂ ടെറബിത്തിയ (2007)
എംസോൺ റിലീസ് – 3335 ഭാഷ ഇംഗ്ലീഷ് സംവിധാനം Gabor Csupo പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഫാന്റസി, ഫാമിലി 7.2/10 ക്യാതറിൻ പാറ്റേഴ്സണിന്റെ ഇതേ പേരിൽതന്നെയുള്ള നോവലിനെ ആസ്പദമാക്കി 2007-യിൽ ഗാബോർ ക്സുപ്പോ സംവിധാനം ചെയ്ത്, പ്രധാന കഥാപാത്രങ്ങളായി ജോഷ് ഹച്ചേഴ്സണും അന്നസോഫിയ റോബും അഭിനയിച്ചു പുറത്ത് വന്ന ചിത്രമാണ് “ബ്രിഡ്ജ് ടു ടെറബിത്തിയ“. ജോഷ് ഹച്ചേഴ്സണ് അവതരിപ്പിക്കുന്ന ജെസ്സി ആരോൺസെന്ന സ്കൂൾ കുട്ടി ചിത്രവരയും സ്പോർട്സും മാത്രമായി തന്റെ ലോകത്ത് ഒതുങ്ങി […]
Past Lives / പാസ്റ്റ് ലെെവ്സ് (2023)
എംസോൺ റിലീസ് – 3333 ഓസ്കാർ ഫെസ്റ്റ് 2024 – 10 ഭാഷ ഇംഗ്ലീഷ് & കൊറിയൻ സംവിധാനം Celine Song പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ചെറുപ്പത്തിൽ രണ്ട് ഭൂഖണ്ഡത്തിലേക്ക് വേർപിരിഞ്ഞു പോയ രണ്ട് സുഹൃത്തുക്കളുടെ 24 വർഷങ്ങൾക്കിടയിൽ 12 വർഷങ്ങളായി നടക്കുന്ന കാര്യങ്ങളാണ് 2023-ൽ സെലീൻ സോങ് സംവിധാനം നിർവഹിച്ച പാസ്റ്റ് ലൈവ്സ് എന്ന അമേരിക്കൻ-കൊറിയൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വേർപിരിഞ്ഞ ആ രണ്ടു സുഹൃത്തുക്കൾ 12 വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്ക് വഴി […]
Postman to Heaven / പോസ്റ്റ്മാൻ ടു ഹെവൻ (2009)
എംസോൺ റിലീസ് – 3331 ഭാഷ കൊറിയൻ സംവിധാനം Lee Hyeong-min പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.6/10 കൊറിയൻ ആരാധകരുടെ പ്രിയപ്പെട്ട ഡ്രാമ സീരീസായ “വിന്റർ സൊനാറ്റ (2002)” യിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയും ഒട്ടേറെ ഡ്രാമ സീരീസുകൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ലീ ഹ്യുങ് മിൻ സംവിധാനം ചെയ്ത ഏക സിനിമയാണ് “പോസ്റ്റ്മാൻ ടു ഹെവൻ“. “ഓൾവേയ്സ് (2011), കോൾഡ് ഐസ് (2013), ദ ബ്യൂട്ടി ഇൻസൈഡ് (2015), ലൗ […]
Perfect Days / പെർഫക്റ്റ് ഡേയ്സ് (2023)
എംസോൺ റിലീസ് – 3329 ഓസ്കാർ ഫെസ്റ്റ് 2024 – 09 ഭാഷ ജാപ്പനീസ് സംവിധാനം Wim Wenders പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ 7.9/10 വിം വെന്‍ഡേഴ്സ് എന്ന ജര്‍മന്‍ സംവിധായകന് കോജി യാക്കുഷോയെ മുഖ്യകഥാപാത്രമാക്കി നിര്‍മ്മിച്ച ഒരു ജാപ്പനീസ് ചിത്രമാണ് 2023-ല്‍ പുറത്തിറങ്ങിയ “പെര്‍ഫക്റ്റ് ഡേയ്സ്“. ഹിരയാമ എന്ന മധ്യവയസ്സുകാരന് ടോക്കിയോയിലെ പൊതുശുചിമുറികള്‍ വൃത്തിയാക്കുന്നതാണ് ജോലി. വളരെ ലളിതവും, ശാന്തവുമായതാണ് അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം. ഈ ദൈനംദിന ജീവിതവും അതിനിടയില്‍ അദ്ദേഹം കണ്ടുമുട്ടുന്ന ചില […]
The Third Murder / ദ തേഡ് മർഡർ (2017)
എംസോൺ റിലീസ് – 3328 ഭാഷ ജാപ്പനീസ് സംവിധാനം Kore-eda Hirokazu പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രെെം, ഡ്രാമ, മിസ്റ്ററി 6.7/10 Hirokazu Kore-eda എഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ലീഗൽ ത്രില്ലർ സിനിമയാണ് ദ തേഡ് മർഡർ. 74-ാമത് വെനീസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിലാണ് ഇത് പ്രദർശിപ്പിച്ചത്.2017 ഒക്ടോബർ 11-ന് രാത്രി ഏകദേശം 12:30 ന്, തമാ നദിയുടെ തീരത്ത് വെച്ച് പ്രധാന കഥാപാത്രമായ മിസുമി ഒരാളെ […]
Fallen Leaves / ഫോളൻ ലീവ്സ് (2023)
എംസോൺ റിലീസ് – 3327 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ കോമഡി, ഡ്രാമ 7.4/10 വിഖ്യാത ഫിന്നിഷ് സംവിധായകൻ അകി കൗറിസ്മാക്കി രചനയും സംവിധാനവും നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ഡ്രാമ ചലച്ചിത്രമാണ് “ഫോളൻ ലീവ്സ്“. ഹെല്‍സിങ്കിയില്‍ താമസിക്കുന്ന രണ്ട് ഏകാകികളായ മനുഷ്യരുടെ ഇടയില്‍ പൊട്ടിമുളയ്ക്കുന്ന പ്രണയവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഐ.എഫ്.എഫ്.കെ. മുതല്‍ കാന്‍ വരെ പല ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച ചിത്രം […]
The Walking Dead: The Ones Who Live Season 1 / ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)
എംസോൺ റിലീസ് – 3326 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Skybound Entertainment പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.3/10 ദ വാക്കിങ് ഡെഡെന്ന AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്“ 2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ ശരീരം മറ്റെങ്ങോട്ടോ മാറ്റുന്നതുമാണ് കാണിച്ചത്. […]