എം-സോണ്‍ റിലീസ് – 2347 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പ്വാറോ 33 നോവലുകളിലും, ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു. 1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം […]
Parque vía / പാർക്കെ വിയ (2008)
എം-സോണ്‍ റിലീസ് – 2342 ഭാഷ സ്പാനിഷ് സംവിധാനം Enrique Rivero പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.8/10 എൻറിക്യു റിവേരോ (Enrique Rivero) എഴുതി സംവിധാനം ചെയ്ത് 2008 പുറത്തിറങ്ങിയ മെക്സിക്കൻ ചിത്രമാണ് പാർക്കെ വിയ. 30 വർഷമായിട്ട് ബംഗ്ലാവ് സൂക്ഷിപ്പുകരനാണ് ബെറ്റോ. പുറം ലോകവുമായിട്ടുള്ള അയാളുടെ ബന്ധം വളരെ ചെറുതാണ്. അങ്ങനെ തന്റേതായ ഒരു ഏകാന്ത ജീവിതം നയിക്കുമ്പോഴാണ് ഉടമസ്ഥ ബംഗ്ലാവ് വിൽക്കാൻ തീരുമാനിക്കുന്നത്. ബെറ്റോയുടെ മുമ്പോട്ടുള്ള ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട് […]
Survival Family / സർവൈവൽ ഫാമിലി (2016)
എം-സോണ്‍ റിലീസ് – 2340 ഭാഷ ജാപ്പനീസ് സംവിധാനം Shinobu Yaguchi പരിഭാഷ സജിൻ എം.എസ് ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.2/10 2016ൽ പുറത്തിറങ്ങിയ ജാപ്പനീസ് കോമഡി-ഡ്രാമ സിനിമയാണ് “സർവൈവൽ ഫാമിലി”. ഒരു ദിവസം അപ്രതീക്ഷിതമായി ഭൂമിയിലാകെ വൈദ്യുതി ഇല്ലാതാവുന്നു, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന യാതൊരു ഉപകരണങ്ങളും പ്രവർത്തിക്കാത്ത അവസ്ഥയിലാകുന്നു. തങ്ങളുടെ ജീവൻ നിലനിർത്താനായി ജപ്പാനിലെ ടോക്യോ നഗരത്തിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള കഗോഷിമയിലെ ഒരു ഗ്രാമത്തിലേക്ക് നാലംഗ കുടുംബം നടത്തുന്ന അതിസാഹസികമായ പലായനമാണ് സർവൈവൽ ഫാമിലി […]
Better Call Saul Season 2 / ബെറ്റർ കോൾ സോൾ സീസൺ 2 (2016)
എം-സോണ്‍ റിലീസ് – 2339 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
Orange / ഓറഞ്ച് (2010)
എം-സോണ്‍ റിലീസ് – 2338 ഭാഷ തെലുഗു സംവിധാനം Bhaskar പരിഭാഷ സാൻ പി സാൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.6/10 രാം ചരൺ, ജനീലീയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭാസ്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2010 ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ഡ്രാമയാണ് ഓറഞ്ച്.ജീവിതാവസാനം വരെ പ്രേമിക്കുന്ന ഒരുത്തന് വേണ്ടി കാത്തിരിക്കുന്ന ജാനുവും, ദീർഘകാല പ്രണയത്തിൽ ഒട്ടും വിശ്വാസമില്ലാത്ത റാമും കണ്ടുമുട്ടുന്നതോട് കൂടിയാണ് കഥ പുരോഗമിക്കുന്നത്. ഒരുപാട് പ്രണയ പരാജയ കഥകളുള്ള റാം ഒരിക്കൽ […]
Mirzapur Season 2 / മിര്‍സാപ്പുര്‍ സീസൺ 2 (2020)
എം-സോണ്‍ റിലീസ് – 2337 ഭാഷ ഹിന്ദി നിർമാണം Excel Entertainment പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 ആദ്യ സീസണിൽ കാലീൻ ഭയ്യായും മുന്നാ ഭയ്യായുമെല്ലാം തകർത്താടിയതിനു ശേഷം രണ്ടാം സീസണിലും പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ തന്നെ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.ആദ്യ ഭാഗത്തിന്റെ തുടർച്ചയായി വന്നിരിക്കുന്ന രണ്ടാം ഭാഗത്തിൽ തീർത്താൽ തീരാത്ത പ്രതികാരദാഹമാണ് എടുത്തു കാണിക്കുന്നത്.തെറി വിളിയും വയലൻസുമെല്ലാം ആദ്യ ഭാഗത്തിൽ നിന്നും ഒട്ടും കുറയാതെ തന്നെ ഇതിലുമുണ്ട്.ഇനിയുമൊരു […]
Arthdal Chronicles Season 1 / ആർത്ഡൽ ക്രോണിക്കിൾസ് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2335 ഭാഷ കൊറിയൻ സംവിധാനം Won Suk Kim പരിഭാഷ വൈശാഖ് പി.ബി,അജിത്ത് ബി. ടി.കെ,ഋഷികേശ് നാരായണൻ ജോണർ ഡ്രാമ, ഫാന്റസി, ഹിസ്റ്ററി 8.4/10 2019 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ഫാന്റസി ഡ്രാമ സീരീസാണ് ആർത്ഡൽ ക്രോണിക്കിൾസ്. ഇയ്യാർക്ക് എന്ന ഒരു ഒറ്റപ്പെട്ട സ്ഥലത്തെ മനുഷ്യർ, “നിയാൻതലുകൾ” എന്ന വിഭാഗവും മനുഷ്യരും തമ്മിൽ എന്നും വിദ്വേഷം പുലർത്തി വരുന്ന “ആർത് ” എന്ന സ്ഥലത്തേയ്ക്ക് എത്തുകയും പിന്നീട് അവിടെ നടക്കുന്ന സംഭവ […]
Terlalu Tampan / തെർളാലു തംപാൻ (2019)
എം-സോണ്‍ റിലീസ് – 2334 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Sabrina Rochelle Kalangie പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ കോമഡി, ഡ്രാമ 7.0/10 2019 ൽ ഇന്തോനേഷ്യൻ ഭാഷയിൽ പുറത്തിറങ്ങിയ കോമഡി, ഡ്രാമ ചിത്രമാണ് ‘തെർളാലു തംപാൻ’. തന്റെ സൗന്ദര്യം കാരണം ദുരിതം അനുഭവിക്കേണ്ടി വരുന്ന ഒരു പാവപ്പെട്ട പയ്യന്റെ കദനകഥയാണ് ചിത്രം പറയുന്നത്.നമ്മുടെ നായകനാണ് മാസ് കുലിൻ, അവന്റെ അമിത സൗന്ദര്യം കാരണം പെൺകുട്ടികൾക്ക് മൂക്കിൽ നിന്നും രക്തം വരികയും ബോധക്ഷയം വരെ സംഭവിക്കുകയും ചെയ്യും. […]