എം-സോണ്‍ റിലീസ് – 1840 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Petroni പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 5.9/10 മകളുടെ അകാലമരണം പീറ്ററെന്ന മനശാസ്ത്രജ്ഞന് മുന്നിൽ ഒരു അതീന്ദ്രിയവാതിൽ തുറക്കുന്നു. അതോടെ പതിറ്റാണ്ടുകൾക്കുമുമ്പ് അയാൾക്ക് പങ്ക് പറ്റേണ്ടിവന്ന പാപത്തിന് ഇരയായവരുടെ പ്രേതാന്മാക്കളും പ്രതികാരത്തിനിറങ്ങുന്നു. അവരെ നേരിടാനും ഒപ്പം ഭൂതകാലത്തിന്റെ കറകളെ കഴുകികളഞ്ഞ് മനസ്സ് ശുദ്ധീകരിക്കാനും അയാൾ വർഷങ്ങൾക്ക് പിന്നിലേക്ക് നടക്കുന്നു… മനസ്സിൽ കിടക്കുന്നതും മറവിൽ കിടക്കുന്നതുമായ ഓർമ്മകളെ ഓരോന്നോന്നായി വേർതിരിച്ചുകൊണ്ട്… അതാണ് […]
Battle of Memories / ബാറ്റിൽ ഓഫ് മെമ്മറീസ് (2017)
എം-സോണ്‍ റിലീസ് – 1837 ഭാഷ മാൻഡരിൻ സംവിധാനം Leste Chen പരിഭാഷ തൗഫീക്ക് എ ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.5/10 ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ അരങ്ങേറിയില്ലായിരുന്നെങ്കിൽ, അല്ലെങ്കിൽ അവയൊക്കെ എന്നെന്നേക്കുമായി മനസ്സിൽ നിന്ന് മായ്ച്ച് സന്തോഷങ്ങളെ വേട്ടയാടുന്ന പ്രതിഭാസത്തിന് ഒരവസാനം കൊണ്ടുവരാൻ സാധിച്ചെങ്കിൽ എന്ന് ആരാണ് ആഗ്രഹിക്കാത്തത്? അതുപോലൊരു കഥാതന്തുവിൽ കൂടി കഥ പറയുകയാണ് 2017ൽ പുറത്തിറങ്ങിയ ചൈനീസ് സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ബാറ്റിൽ ഓഫ് മെമ്മറീസ്. കഥയുടെ പൂർണ്ണമായ ആസ്വാദനത്തിന് […]
Revenge Note K-Drama / റിവഞ്ച് നോട്ട് കെ-ഡ്രാമ (2017)
എംസോൺ റിലീസ് – 1793 ഭാഷ കൊറിയൻ സംവിധാനം Seo Won-Tae പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഫാന്റസി, മിസ്റ്ററി 7.2/10 ആളുകളെ ഒരു കാരണവുമില്ലാതെ ഉപദ്രവിക്കുന്നവർക്കും, പ്രശ്നങ്ങളുണ്ടാക്കുന്നവരോടും പ്രതികാരം ചെയ്യാനായി ഒരു App ഉണ്ടെങ്കിലോ? അത്തരത്തിലുള്ള ഒരു App ന്റെ കഥയാണ് ഈ സീരീസിലൂടെ പറയുന്നത്. Ho Goo Hee ഹൈസ്കൂളിലേക്ക് ആയിക്കഴിഞ്ഞതിന് ശേഷം, Junior School ൽ വെച്ച് റിലേഷനിലായിരുന്ന കാമുകൻ അവളെ ചതിക്കുകയും, അവളെ stalker എന്ന് വിളിക്കുകയും ചെയ്യുന്നു. […]
Melting Me Softly Season 1 / മെൽറ്റിങ് മി സോഫ്റ്റ്ലി സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 1792 ഭാഷ കൊറിയൻ സംവിധാനം Shin Woo-chul പരിഭാഷ ജീ ചാൻ-വൂക്ക് ജോണർ കോമഡി, ഡ്രാമ, ഫാന്റസി 6.8/10 ഒരു കൊറിയൻ ടി വി ചാനലിന്റെ പശ്ചാത്തലത്തിൽ,കോമഡിക്കു പ്രാധാന്യം കൊടുത്തു ചെറിയൊരു scifi Elementum ചേർത്ത് 2019 ൽ ഇറങ്ങിയ കൊറിയൻ സീരീസാണ് മെൽറ്റിങ് മി സോഫ്റ്റ്ലി. കോമഡി യിൽ പൊതിഞ്ഞ ഒരു റോംകോം. കഥ തുടങ്ങുന്നത് 1999 ലാണ്.. 99 ലെ ഒരു ക്രയോജനിക് പരീക്ഷണത്തിൽ പങ്കെടുത്ത രണ്ട് വ്യക്തികൾ അപ്രതീക്ഷിത […]
Sintel / സിന്റൽ (2010)
എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Colin Levy പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, ഫാന്റസി 7.5/10 തന്റെ വളർത്തു ഡ്രാഗൻ ആയ സ്കേൽസിനെ തേടി സിന്റൽ ഒരു അപകടം നിറഞ്ഞ യാത്ര പോകുന്നു.പക്ഷേ അവളെ ആ വഴിയിൽ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ ആയിരുന്നു.ഒരു നിമിഷത്തെ പാകപ്പിഴ മൂലം കാര്യങ്ങൾ തകിടം മറിയുന്നു.സിന്റൽ പിന്നീട് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു. 15 മിനിറ്റ് ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന ഒരു ഫാന്റസി […]
Valhalla Rising / വാൽഹല്ല റൈസിങ് (2009)
എം-സോണ്‍ റിലീസ് – 1731 ഭാഷ ഇംഗ്ലീഷ് സംവിധാനം Nicolas Winding Refn പരിഭാഷ രാഹുൽ കെ. പി. ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 6.1/10 പതിനൊന്നാം നൂറ്റാണ്ടിൽ, സ്കാന്ഡിനേവിയയിൽ തടവിലാക്കപ്പെട്ട ഒരു അടിമ. ഏറ്റുമുട്ടുന്ന എല്ലാവരെയും അവൻ പരാജയപ്പെടുത്തി. ദൈവത്തിന് വേണ്ടി പോരാടാൻ പോകുന്ന ക്രിസ്ത്യാനികൾ അവന്റെ പോരാട്ടവീര്യം കണ്ടു അവനെ അവരുടെ യാത്രയിൽ കൂടെ കൂട്ടുന്നു. പക്ഷെ ആ യാത്ര അത്ര സുഗമം അല്ലായിരുന്നു. 2009ൽ പുറത്തിറങ്ങിയ ‘വാൽഹല്ല റൈസിങ്’ എന്ന ഈ ചിത്രം […]
The Cabinet of Dr. Caligari / ദ ക്യാബിനെറ്റ് ഓഫ് ഡോ. കാലിഗരി (1920)
എം-സോണ്‍ റിലീസ് – 1711 ക്ലാസ്സിക് ജൂൺ 2020 – 06 ഭാഷ ജർമ്മൻ നിശ്ശബ്ദ ചിത്രം സംവിധാനം Robert Wiene പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 8.1/10 കാൾ മേയർ (Carl Mayer), ഹാൻസ് ജനോവിട്സ് (Hans Janowitz) എന്നിവർ എഴുതി റോബർട്ട് വീൻ (Robert Wiene) സംവിധാനം ചെയ്ത് 1920 പുറത്തിറങ്ങിയ ഒരു നിശ്ശബ്ദ ജർമൻ ഹൊറർ ത്രില്ലറാണ് ദ ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗറി.ഫ്രാൻസിസ് ജനിച്ച പട്ടണത്തിലേക്ക് വാർഷിക പ്രദർശനത്തിന് പരിപാടി അവതരിപ്പിക്കാൻ എത്തുകയാണ് ഡോക്ടർ […]
Go Brother! / ഗോ ബ്രദർ! (2018)
എം-സോണ്‍ റിലീസ് – 1692 ഭാഷ ചൈനീസ് സംവിധാനം Fen-fen Cheng പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഫാന്റസി 6.4/10 അങ്ങ് ദൂരെ ചൈനയിൽ, ഒരു ചേട്ടൻ ചെക്കനും ഒരു അനിയത്തി കുട്ടിയും ഉണ്ടായിരുന്നു. ഈ ചേട്ടൻ വല്ലാത്ത ജാതി ഒരു സൈക്കോയാണ്. അളിയന്റെ കയ്യിൽ ഇല്ലാത്ത തരികിട പരിപാടി ഒന്നുമില്ല. സ്വന്തം അനിയത്തിക്കിട്ട് എങ്ങനെയൊക്കെ പണി കൊടുക്കാൻ കഴിയുമോ അതിന്റെയെല്ലാം എക്സ്ട്രീം ലെവൽ ആശാൻ നോക്കും. ഇങ്ങനെയൊക്കെ ആണെങ്കിലും അനിയത്തിക്കുട്ടിക്ക് സ്വന്തം ചേട്ടനോട് ഇഷ്ടമൊക്കെയുണ്ട്. […]