എംസോൺ റിലീസ് – 3267 ഭാഷ കൊറിയൻ സംവിധാനം In-je Park & Younseo Park പരിഭാഷ ഷിഹാസ് പരുത്തിവിള, വിഷ് ആസാദ്, സജിൻ എം. എസ്,റിയാസ് പുളിക്കൽ, ചനാൻഡ്ലർ ബോങ് & ഫാസിൽ മുഹമ്മദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.6/10 സൗത്ത് കൊറിയന്‍ വെബ്ടൂണ് രചയിതാവും ആര്‍ട്ടിസ്റ്റുമായ കാങ് ഫുളിന്റെ, 200 മില്യണിലധികം വ്യൂ നേടിയ വെബ്ടൂണായ “മൂവിങ്“-നെ അടിസ്ഥാനമാക്കി, Disney+ന് വേണ്ടി പാര്‍ക്ക് ഇന്‍-ജെ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ കൊറിയന്‍ സീരീസാണ് “മൂവിങ്“. […]
Loki Season 2 / ലോകി സീസൺ 2 (2023)
എംസോൺ റിലീസ് – 3264 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Benson, Aaron M,Dan DeLeeuw & Kasra Farahani പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 8.2/10 ഇൻഫിനിറ്റി വാറിൽ ഒരു ഞൊടി കൊണ്ട് താനോസ് പല പ്രധാന സൂപ്പർ ഹീറോസിനെ അടക്കം പ്രപഞ്ചത്തിലെ 50% ജീവികളെയും പൊടിയാക്കി ഇൻഫിനിറ്റി സ്റ്റോണുകളും നശിപ്പിച്ചു കളഞ്ഞു. നഷ്ടപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാൻ വീണ്ടും ഇൻഫിനിറ്റി സ്റ്റോണുകൾ എല്ലാം തേടി കണ്ടെത്താനായി അവഞ്ചേഴ്സ് ഭൂതകാലത്തിലേക്ക് പുറപ്പെട്ടു. ടെസ്സറാക്റ്റ് […]
Barbie / ബാര്‍ബി (2023)
എംസോൺ റിലീസ് – 3251 ഭാഷ ഇംഗ്ലീഷ് സംവിധാനം Greta Gerwig പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ അഡ്വഞ്ചർ, കോമഡി, ഫാന്റസി 7.3/10 ലോക പ്രശസ്തമായ ബാര്‍ബി പാവകളെ ആസ്പദമാക്കി 2023-ല്‍ പുറത്തിറങ്ങിയ, ഗ്രെറ്റ ഗെര്‍വിഗ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് “ബാര്‍ബി”. മാര്‍ഗോ റോബിയുടെ നായികയായ ബാര്‍ബി, പാവകള്‍ മാത്രം വസിക്കുന്ന ബാര്ബിലാന്ഡ് എന്ന വേറൊരു ലോകത്താണ് ജീവിക്കുന്നത്. യഥാര്‍ത്ഥ ലോകത്തിലെ ഓരോ പാവകളെയും പ്രതിനിധാനം ചെയ്തുകൊണ്ടുള്ള പാവകള്‍ ബാര്ബിലാന്ഡിലുമുണ്ട്, ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ജോഡിയായി […]
Connect / കണക്റ്റ് ( 2022)
എംസോൺ റിലീസ് – 3247 ഭാഷ കൊറിയൻ സംവിധാനം Takashi Miike പരിഭാഷ അരവിന്ദ് കുമാർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 6.5/10 മനുഷ്യരെ തട്ടിക്കൊണ്ടുപോയി അവയവങ്ങൾ കൊള്ളയടിക്കുന്ന ഒരു സംഘം ചെറുപ്പക്കാരനായ നായകനെ കടത്തി അയാളുടെ ഒരു കണ്ണ് നീക്കം ചെയ്ത് മറ്റൊരാളിലേക്ക് മാറ്റിവെക്കുന്നു. എന്നാൽ കണ്ണ് മാറ്റി വെച്ചയാൾ ഒരു സീരിയൽ കില്ലർ ആയിരുന്നുവെന്ന സത്യം നായകൻ തനിക്ക് ലഭിക്കുന്ന അത്ഭുത കാഴ്ചകളിലൂടെ മനസ്സിലാക്കുന്നു. കില്ലറിനെ പിടി കൂടാൻ ശ്രമിക്കുന്ന നായകന് കാര്യങ്ങൾ അത്ര […]
Zom 100: Bucket List of the Dead / സോം 100: ബക്കറ്റ് ലിസ്റ്റ് ഓഫ് ദ ഡെഡ് (2023)
എംസോൺ റിലീസ് – 3232 ഭാഷ ജാപ്പനീസ് സംവിധാനം Yûsuke Ishida പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി, ഫാന്റസി 5.8/10 ജോലി, അതുകഴിഞ്ഞാൽ വീട്. ചില സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വീട്ടിൽ തിരിച്ച് ചെല്ലാൻ കൂടി പറ്റാറില്ല. ആകെ മൊത്തം ശോകാവസ്ഥ! ഒന്ന് ശ്വാസം വിടാൻ ഒരല്പം സമയം കിട്ടിയെങ്കിലെന്ന് കൊതിച്ചു പോയ നിമിഷങ്ങൾ! അങ്ങനെയിരിക്കെ ഒരു സുപ്രഭാതത്തിൽ ജോലിക്ക് പോണമല്ലോ എന്നോർത്ത് വിഷമിച്ച് വെളിയിലേക്കിറങ്ങിയ അക്കിര കാണുന്നത് അങ്ങോട്ടും ഇങ്ങോട്ടും കടിച്ചു […]
Bhediya / ഭേഡിയാ (2022)
എംസോൺ റിലീസ് – 3197 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ വിഷ് ആസാദ് & റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.0/10 പ്രൊഡ്യൂസര്‍ ദിനേഷ് വിജന്റെ ഹൊറര്‍ കോമഡി യൂണിവേഴ്സിലെ (സ്ത്രീ (2018), റൂഹി (2021)) മൂന്നാമത്തെ ചിത്രമാണ് അമര്‍ കൗശിക് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ “ഭേഡിയാ” എന്ന ഹിന്ദി ചിത്രം. അരുണാചല്‍പ്രദേശിലെ വനഭൂമിയിലൂടെ റോഡ് ഉണ്ടാക്കാനായി വലിയൊരു കമ്പനിയെ പ്രതിനിധീകരിച്ച് സീറോ എന്ന ചെറിയ പട്ടണത്തില്‍ എത്തിയതാണ് ഭാസ്കറും കസിനായ […]
The Wizard of Oz / ദ വിസാഡ് ഓഫ് ഓസ് (1939)
എംസോൺ റിലീസ് – 3196 ക്ലാസിക് ജൂൺ 2023 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Victor Fleming, George Cukor & Mervyn LeRoy പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ അഡ്വഞ്ചർ, ഫാമിലി, ഫാന്റസി 8.1/10 എൽ ഫ്രാങ്ക്ബോം എഴുതി 1900ൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് ഓസിലെ മായാവി. ഓസ് എന്ന രാജ്യത്ത് ഡോറോത്തി എന്ന കൊച്ചുപെൺകുട്ടി നടത്തുന്ന സാഹസിക പ്രവൃത്തികളാണ് നോവലിന്റെ ഇതിവൃത്തം. അമേരിക്കയിലെ കാൻസാസിൽ അമ്മാവന്റെയും അമ്മായിയുടെയും ഒപ്പം താമസിക്കുകയായിരുന്നു ഡോറോത്തി. കൂട്ടിന് […]
A Dog’s Will / എ ഡോഗ്സ് വിൽ (2000)
എംസോൺ റിലീസ് – 3176 MSONE GOLD RELEASE ഭാഷ പോർച്ചുഗീസ് സംവിധാനം Guel Arraes പരിഭാഷ മുബാറക് റ്റി എൻ ജോണർ കോമഡി, ഡ്രാമ, ഫാന്റസി 8.6/10 വടക്കുകിഴക്കൻ ബ്രസീലിൽ ദാരിദ്ര്യത്തിലും പട്ടിണിയിലുമായി കഴിയുന്ന രണ്ടു സുഹൃത്തുക്കളാണ്ചി ക്കോയും, “ചീവീട്” ജാക്കും. ആളൊരു പേടിത്തൊണ്ടനാണെങ്കിലും, ബഡായി പറയുന്നതിൽ മിടുക്കനാണ് ചിക്കോ. തൻ്റെ സംസാരത്തിലൂടെ ആരെയും വീഴ്ത്തുന്ന ബുദ്ധിമാനാണ് “ചീവീട്” ജാക്ക്. സ്ഥിരമായി ഒരു വരുമാന മാർഗ്ഗമില്ലാത്ത ഇരുവരും ഒരു ബേക്കറിയിൽ ജോലിക്ക് കയറുന്നതും, തുടർന്ന് നടക്കുന്ന […]