എം-സോണ്‍ റിലീസ് – 1787 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars von Trier പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ, ഹൊറർ 6.6/10 സ്വന്തം വീട്ടില്‍ വച്ച് നടക്കുന്ന, ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത ഒരു മഹാ ദുരന്തത്തെ തുടർന്നുള്ള ഒരു വിവാഹ ബന്ധത്തിന്റെ അധപതനമാണ് ഡാനിഷ് സംവിധായകനായ ലാർസ് വോൺ ട്രയറിൽ നിന്നുള്ള വിവാദമായ ഈ സൈക്കോഡ്രാമ-കം-ഹൊറർ ചിത്രം പറയുന്നത്. ഒരു ആമുഖത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്തിലെ ഉച്ചതിരിഞ്ഞുള്ള നേരം തങ്ങളുടെ അപ്പാർട്ട്മെന്റിൽ പ്രണയകേളികളില്‍ ഏര്‍പ്പെടുന്ന […]
Insidious: Chapter 2 / ഇൻസിഡിയസ്: ചാപ്റ്റർ 2 (2013)
എം-സോണ്‍ റിലീസ് – 1777 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 ഡാൽട്ടനെ തിരികെ കൊണ്ടുവരാനായി ആത്മാക്കളുടെ ലോകത്തേയ്ക്ക് പോയ ജോഷ് മടങ്ങി വന്നതിനു ശേഷം എലിസ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതും ഡാൽട്ടൻ മടങ്ങി വന്നതിനു ശേഷവും വീട്ടിൽ ഉണ്ടാകുന്ന അസ്വാഭാവിക സംഭവങ്ങളും റിനൈയുടെയും ലൊറേന്റെയും ഉറക്കം കെടുത്തുന്നു. ജോഷിന്റെ പെരുമാറ്റത്തിലെ അസാധാരണത്വം മടങ്ങി വന്നിരിക്കുന്നത് ജോഷ് അല്ല, മറ്റെന്തോ ആണെന്ന സംശയത്തിന് ആക്കം കോട്ടുന്നതോടെ […]
Insidious / ഇൻസിഡിയസ് (2010)
എം-സോണ്‍ റിലീസ് – 1776 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 ജീവിതത്തിന് പുതിയൊരു തുടക്കം ആഗ്രഹിച്ച് ജോഷും റിനൈയും മൂന്നു കുട്ടികളുമായി പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നു. അവരുടെ സന്തോഷങ്ങളെ തല്ലിക്കെടുത്തി കൊണ്ട് മൂത്തമകൻ ഡാൽട്ടൺ കാരണങ്ങളൊന്നും കൂടാതെ തന്നെ ഒരുദിവസം കോമയിൽ ആകുന്നു. ടെസ്റ്റുകളിൽ ഒന്നും തന്നെ തലച്ചോറിനു ക്ഷതമോ മറ്റ് അപകടങ്ങളോ ഒന്നും തന്നെ കാണാൻ കഴിയുന്നില്ലെന്നും ഇതുപോലൊരു കേസ് ആദ്യമാണെന്നും […]
Revenge / റിവഞ്ച് (2017)
എം-സോണ്‍ റിലീസ് – 1772 ഭാഷ ഫ്രഞ്ച് സംവിധാനം Coralie Fargeat പരിഭാഷ പ്രശാന്ത് വയനാട് ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 6.3/10 മരുഭൂമിയുടെ നടുവിലെ ഒറ്റപ്പെട്ട വീട്ടിൽ വിവാഹിതനും ബിസിനസ്സുകാരനുമായ റിച്ചാർഡിനൊപ്പം വാരാന്ത്യമാഘോഷിക്കാൻ വന്നതാണ് കാമുമിയായ ജെന്നിഫർ. എല്ലാ വർഷവും റിച്ചാർഡും സുഹൃത്തുക്കളും നടത്താറുള്ള വേട്ടയാടലിന് മറ്റെല്ലാവരും എത്തും മുൻപ് ജെന്നിഫറുമായി രണ്ടു ദിവസം ചിലവഴിക്കുകയായിരുന്നു റിച്ചാർഡിന്റെ ഉദ്ദേശ്യം. എന്നാൽ അപ്രതീക്ഷിതമായി സുഹൃത്തുക്കൾ രണ്ടുപേരും നേരത്തെ എത്തുകയും ജെന്നിഫറിന്റെ കണ്ട് മതിമയക്കുകയും ചെയ്യുന്നു. റിച്ചാർഡ് ഇല്ലാത്ത […]
The Babadook / ദി ബാബഡൂക് (2014)
എം-സോണ്‍ റിലീസ് – 1769 ഭാഷ ഇംഗ്ലീഷ് സംവിധാനം Jennifer Kent പരിഭാഷ പ്രശോഭ് പി.സി ജോണർ ഡ്രാമ, ഹൊറർ 6.8/10 2014-ൽ റിലീസായ ഓസ്ട്രേലിയൻ സൈക്കോളജിക്കൽ / ഹൊറർ ഡ്രാമയാണ് “ദി ബാബഡൂക്”.വിധവയായ അമീലിയക്ക് തന്റെ ആറ് വയസുള്ള മകൻ സാമുവലാണ് എല്ലാം. പക്ഷേ മകന്റെ പെരുമാറ്റ രീതികൾ അവളെ വല്ലാതെ അലട്ടുന്നു. ബാബഡുക്ക് എന്ന ഒരു പിശാച് ഉണ്ടെന്നും അത് തങ്ങളെ പിടികൂടുമെന്നുമാണ് അവന്റെ വിശ്വാസം. വിധവയായതിനാൽ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടൽ അനുഭവിക്കുന്നയാളാണ് അമീലിയ. […]
Hereditary / ഹെറെഡിറ്ററി (2018)
എം-സോണ്‍ റിലീസ് – 1744 ഭാഷ ഇംഗ്ലീഷ് സംവിധാനം Ari Aster പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.3/10 അത്ര സുഖകരമല്ലാത്ത ബാല്യത്തിന്റെ ഓർമകൾ ഇപ്പോഴും വേട്ടയാടുന്ന ആനി ലീ ഗ്രാമിന്റെ ജീവിതത്തത്തെ അമ്മയും, ക്രൂരമായ ഒരു അപകടത്തിനിരയായി മകളും മരണപ്പെട്ടതോടെ ദുരന്തങ്ങൾ ഒന്നിന് പിറകെ ഒന്നായി വേട്ടയാടാൻ തുടങ്ങുന്നു. വീട്ടിൽ തെളിയുന്ന അമാനുഷീക ശക്തികളുടെ ലക്ഷ്യം തന്റെ മകനാണോ എന്നുള്ള സംശയം ശക്തമാകുമ്പോൾ തന്റെ പാരമ്പര്യത്തെക്കുറിച്ച് ആ വലിയ തിരിച്ചറിവ് അവൾക്കുണ്ടാകുന്നു. […]
Bulbbul / ബുൾബുൾ (2020)
എം-സോണ്‍ റിലീസ് – 1743 ഭാഷ ഹിന്ദി സംവിധാനം Anvita Dutt പരിഭാഷ ശ്രീധർ ജോണർ ഹൊറർ 6.7/10 18ആം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിൽ നടക്കുന്ന ഒരു supernatural drama ചിത്രമാണ് ബുൾബുൾ. അഞ്ചാം വയസ്സിൽ തന്നെക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉള്ള ഒരു ജന്മിയെ വിവാഹം കഴിക്കേണ്ടി വരുന്ന ബുൾബുളിന്റെയും ആ ദേശത്ത് ആളുകളെ കൊല്ലുന്ന ഒരു യക്ഷിയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. യക്ഷിക്കഥയായതിനാൽ ഹൊറർ ത്രില്ലർ ആണ് പ്രേക്ഷകൻ പ്രതീക്ഷിക്കുകയെങ്കിലും ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യവും […]
Torment / ടോർമെന്റ് (2013)
എം-സോണ്‍ റിലീസ് – 1737 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Barker പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ, ത്രില്ലർ 4.7/10 Jordan Barkerന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ Thriller സിനിമയാണ് Torment. അടുത്തിടെ കല്യാണം കഴിഞ്ഞ കോറിയും സാറയും കൊറിയുടെ മകന്റെയൊപ്പം തന്റെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലേക്ക് വരുകയും രാത്രിയിൽ മുഖംമൂടിയിട്ട 3 പേർ കൊറിയുടെ മകനെ കൊണ്ടുപോകാൻ വരുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ