എം-സോണ്‍ റിലീസ് – 952 ഭാഷ ഇംഗ്ലീഷ് സംവിധാനം Fede Alvarez പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 7.1/10 മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫന്‍ ലാങ്, ഡാനിയല്‍, ജേന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെഡെ അല്‍വാരസ്, റോഡോ […]
Suspiria / സസ്പീരിയ (1977)
എം-സോണ്‍ റിലീസ് – 950 ഭാഷ ഇറ്റാലിയൻ സംവിധാനം Dario Argento പരിഭാഷ അവർ കരോളിൻ ജോണർ ഹൊറർ 7.4/10 Dario Argentoന്റെ സംവിധാനത്തിൽ പുറത്തു വന്ന ഇറ്റാലിയൻ ഹൊറര്‍ ചിത്രമാണ് Suspiria. മിക്ക ഹൊറര്‍ സിനിമകളുടെയും പ്രവചനാത്മകമായ കഥാ പരിസരമാണ് ഈ ചിത്രത്തിനുമുള്ളത്. പിശാശുക്കളാൽ ഭരിക്കപ്പെടുന്ന ഒരു കെട്ടിടം, അവിടേക്കെത്തുകയും, അതിന്റെ നിഗൂഡതകളിലേക്ക് പ്രേക്ഷകനെ നയിക്കുകയും ചെയ്യുന്ന പ്രധാന കഥാപാത്രം. Freiburgലെ ഡാന്‍സ് സ്കൂള്‍ പിശാശുക്കളുടെ കെട്ടിടവും, ഡാൻസ് പഠിക്കാൻ അമേരിക്കയിൽ നിന്നെത്തുന്ന Suzy Bannion […]
Resident Evil: Extinction / റെസിഡന്റ് ഈവിൾ: എക്സ്റ്റിംങ്ഷൻ (2007)
എം-സോണ്‍ റിലീസ് – 945 ഭാഷ ഇംഗ്ലീഷ് സംവിധാനം Russell Mulcahy പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 6.3/10 അമ്പർല്ലാ കോർപ്പറേഷന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് T- വൈറസ് നടമാടുകയാണ്. T – വൈറസ് മനുഷ്യരേയും മൃഗങ്ങളേയും മാത്രമല്ല, സകല ജീവജാലങ്ങളേയും ബാധിക്കുമെന്ന് അവർ വൈകിയെങ്കിലും മനസ്സിലാക്കിയിരിക്കുന്നു. അരുവികളും പുഴകളും വറ്റിവരണ്ടു. ആദ്യം റാക്കൂൺ സിറ്റി. പിന്നെ അമേരിക്ക. അങ്ങനെ പതിയെ പതിയെ ലോകം മരുഭൂമിയാവാൻ തുടങ്ങിയിരിക്കുന്നു. ഭൂമിക്കടിയിലെ സുരക്ഷിതമായ ഹൈവിലിരുന്ന് […]
Hellboy / ഹെൽബോയ് (2004)
എം-സോണ്‍ റിലീസ് – 942 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 6.8/10 2018 ൽ മികച്ച സംവിധായകനുള്ള ഓസ്കാർ(ഷേപ്പ് ഓഫ് വാട്ടർ) നേടിയ സംവിധായകൻ ഗുലേർമോ ഡെൽ ടോറോ 2004ൽ സംവിധാനം ചെയ്ത ചിത്രം ആണ് ഹെൽബോയ്. 1993ൽ പുറത്തിറങ്ങിയ കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. നരകത്തിൽ നിന്നും ലഭിക്കുന്ന ഒരു കുട്ടി മനുഷ്യരോടൊപ്പം വളരുകയും മനുഷ്യഗുണം കാണിക്കുകയും ചെയ്യുന്നതോടൊപ്പം മനുഷ്യരോടൊപ്പം നിന്ന് […]
House of the Disappeared / ഹൗസ് ഓഫ് ദി ഡിസപ്പിയേർഡ് (2017)
എം-സോണ്‍ റിലീസ് – 938 ഭാഷ കൊറിയൻ സംവിധാനം Dae-wung Lim പരിഭാഷ നിഹാൽ ഇരിങ്ങത്ത് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 സാധാരണ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ഒരു സിനിമയാണിത്. ഭർത്താവിനെ കൊന്നതിനും മകനെ കാണാതായ കേസിലും പ്രതിയായി വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിരുന്ന നായിക, വർഷങ്ങൾക്കു ശേഷം കൊലപാതകം നടന്ന സ്വന്തം വീട്ടിൽ തിരിച്ചെത്തുന്നു. ആ വീട് നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തുടർന്നുള്ള സംഭവവികാസങ്ങൾ അനുഭവിച്ചറിയുക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Eraserhead / ഇറേസര്‍ഹെഡ് (1977)
എം-സോണ്‍ റിലീസ് – 920 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ ശ്യാം നാരായണൻ ജോണർ ഹൊറർ 7.4/10 മൾഹോളണ്ട് ഡ്രൈവ് , ബ്ലൂ വെല്‍വെറ്റ് തുടങ്ങിയ ക്ലാസ്സിക്ക് സിനിമകൾ സംവിധാനം ചെയ്ത ഡേവിഡ് ലിഞ്ചിന്റെ ആദ്യ ചിത്രമാണ് ഇറേസര്‍ഹെഡ്. 1977 ൽ റിലീസ് ചെയ്ത അമേരിക്കൻ സര്‍റിയല്‍ ബോഡി ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഹെഡ് ഇറേസർ. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം മുന്നോട്ട് പോകും തോറും ആകാംക്ഷയും ഭയവും പ്രേക്ഷകനിലേക്ക് ഒരു […]
1408 (2007)
എം-സോണ്‍ റിലീസ് – 894 ഭാഷ ഇംഗ്ലീഷ് സംവിധാനം Mikael Håfström പരിഭാഷ ശരത് മേനോൻ ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 6.8/10 മൈക്കിൾ ഹാഫ്സ്റ്റോർമിന്റെ സംവിധാനത്തിൽ ജോൺ കുസാക്ക്, സാമുവൽ ജാക്സൺ തുടങ്ങിയവർ മുഖ്യ വേഷത്തിലഭിനയിച്ച അമേരിക്കൻ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ചിത്രമാണു 1408. സാധാരണ കണ്ട് വരുന്ന ഹൊറർ ചിത്രങ്ങളേക്കാൾ തികച്ചും വ്യത്യസ്തമാണു ഈ സൈക്കോളജിക്കൽ ത്രില്ലർ. മനം മടുപ്പിക്കുന്ന രക്തചൊരിച്ചിലൊ, ഭീകരരൂപങ്ങളോ ഒന്നും തന്നെയില്ലാതെ ഓരൊ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെയും ആശങ്കയുടേയും മുൾ […]
Them / ദെം (2006)
എം-സോണ്‍ റിലീസ് – 885 ഭാഷ ഫ്രഞ്ച് സംവിധാനം David Moreau, Xavier Palud പരിഭാഷ ലിജോ ജോളി ജോണർ ഹൊറർ, ത്രില്ലെർ 6.4/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചത് എന്ന അണിയറ പ്രവർത്തകരുടെ അവകാശവാദത്തോട് 2006 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് റോമാനിയൻ ചിത്രമാണ് ഇൽ അഥവാ ദെം. ചിത്രത്തിൽ ഉടനീളം പ്രേക്ഷകരേ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.ചിത്രത്തിന്റെ 75% കഥയും നടക്കുന്നത് ഇരുളിന്റെ മറവിലാണ് അതിനാൽ സ്വഭാവികമായും നമ്മളിലും ഒരു തരം ഭയം ഉണ്ടാവും.വളരെ […]