എംസോൺ റിലീസ് – 2968 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Robin Hardy പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 ഫോക്ക് ഹൊറർ സിനിമകളിലെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ദ വിക്കർ മാൻ.ഡേവിഡ് പിന്നറിൻ്റെ ”റിച്ച്വൽ” എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയാണിത്. സമ്മറൈൽ എന്ന ദ്വീപിൽ നിന്ന് ഒരു കുട്ടിയെ കാണാതായതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ എത്തുകയാണ് നീൽ ഹോവി എന്ന പൊലീസ് ഉദ്യോഗസ്ഥൻ. […]
The Medium / ദി മീഡിയം (2021)
എംസോൺ റിലീസ് – 2965 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ നിബിൻ ജിൻസി സാവിയ ജോണർ ഹൊറർ 6.6/10 “ഷട്ടർ”, “പീ മാക് (2013)” എന്നീ പ്രശസ്ത സിനിമകളുടെ സംവിധായകനായ Banjong Pisanthanakun ഡയറക്ട് ചെയ്ത്, “ദി വെയിലിംഗ് (2016)“ എന്ന സിനിമയുടെ സംവിധായകനായ Na Hong-Jin കോ-റൈറ്ററായും പ്രൊഡ്യൂസറായും, 2021ൽ തായ്ലൻഡിൽ പുറത്തിറക്കിയ ഒരു തായ് ഹൊറർ ത്രില്ലർ മൂവിയാണ് “ദി മീഡിയം“.വടക്കുകിഴക്കൻ തായ്ലൻഡിലെ ജനങ്ങൾ ആരാധിച്ചു പോരുന്ന ഒരു പൂർവ്വിക ദൈവമാണ് […]
The Secret of Marrowbone / ദ സീക്രട്ട് ഓഫ് മാരോബോൺ (2017)
എംസോൺ റിലീസ് – 2962 ഭാഷ ഇംഗ്ലീഷ് സംവിധാനം Sergio G. Sánchez പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.6/10 റോസ് മാരോബോൺ തന്റെ നാല് മക്കളുമായി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലെ കുടുംബ വീട്ടിലേക്ക് എത്തുന്നു. ഭൂതകാലത്തെ ചില സംഭവങ്ങൾ മറക്കാനും, ചിലരിൽ നിന്ന് രക്ഷപ്പെടാനുമാണ് അവർ മാരോബോൺ റെസിഡൻസ് എന്ന വീട്ടിലേക്ക് എത്തുന്നത്. ഇനി പുതിയൊരു ജീവിതം തുടങ്ങാമെന്ന് അവർ ആഗ്രഹിക്കുന്നു. ഭൂതകാലം മറക്കാൻ അവർ തീരുമാനിക്കുന്നു. പക്ഷേ റോസിന്റെ […]
Countdown / കൗണ്ട്ഡൗൺ (2019)
എംസോൺ റിലീസ് – 2956 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Dec പരിഭാഷ എബിൻ മർക്കോസ് ജോണർ ഹൊറർ, ത്രില്ലർ 5.4/10 നാം എപ്പോ മരിക്കുമെന്ന് പ്രവചിക്കാൻ ഒരു മൊബൈൽ ആപ്പിന് സാധിച്ചാലോ? 2019 ൽ പുറത്തിറങ്ങിയ കൗണ്ട്ഡൗൺ ഇത്തരമൊരു വ്യത്യസ്തമായ കഥ പറഞ്ഞ ഹൊറർ ചിത്രമാണ്. കൗണ്ട്ഡൗൺ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് മരണപ്പെട്ട രണ്ട് പേരെപ്പറ്റി അറിഞ്ഞ ക്വിൻ ഹാരിസ് എന്ന നഴ്സ് ഒരു കൗതുകത്തിന്റെ പുറത്ത് അത് തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു. […]
12 Feet Deep / 12 ഫീറ്റ് ഡീപ് (2017)
എംസോൺ റിലീസ് – 2913 ഭാഷ ഇംഗ്ലീഷ് സംവിധാനം Matt Eskandari പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ഹൊറർ, ത്രില്ലർ 5.4/10 ഒരു സിനിമ മുഴുവൻ പെട്ടിക്കുള്ളിൽ കണ്ടവരാണ് നിങ്ങൾ (ബറീഡ് (2010)) ഇതാ അതുപോലെ ത്രില്ലടിപ്പിക്കാൻ മറ്റൊന്ന്. എന്നാൽ ഈ സിനിമ മുഴുവൻ വെള്ളത്തിനടിയിലാണ്. 2017 ൽ Matt Eskandari യുടെ സംവിധാനത്തിൽ ഇറങ്ങിയ ഹൊറർ മൂഡിലുള്ള ത്രില്ലറാണ് 12 ഫീറ്റ് ഡീപ്. സഹോദരിമാർ പബ്ലിക്ക് പൂളിൽ കുളിക്കാൻ വരുന്നതോടെയാണ് കഥയുടെ തുടക്കം. പൂൾ അടയ്ക്കാൻ […]
Curve / കർവ് (2015)
എംസോൺ റിലീസ് – 2905 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 5.5/10 വഴിയരികിൽ കണ്ടുമുട്ടുന്ന അപരിചിതരെ സഹായിക്കുന്നർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 2015-ൽ പുറത്തിറങ്ങിയ അമേരിക്കൻ സർവൈവൽ ത്രില്ലർ ചലച്ചിത്രമായ ‘കർവ്‘ (Curve). ഒരു യാത്രയ്ക്കിടയിൽ വിജനമായ സ്ഥലത്തുവച്ച് മാലറി എന്ന പെൺകുട്ടിയുടെ കാർ കേടാവുകയും ഒരു അപരിചിതൻ വന്ന് ആ കാർ ശരിയാക്കുകയും ചെയ്യുന്നു. വളരെ മാന്യനും സൽസ്വഭാവിയുമായിരുന്ന ആ ചെറുപ്പക്കാരനെ മാലറി […]
The Innocents / ദി ഇന്നസെന്റ്സ് (2021)
എംസോൺ റിലീസ് – 2887 ഭാഷ നോർവീജിയൻ സംവിധാനം Eskil Vogt പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.3/10 ഒൻപത് വയസ്സുകാരി ഈദയുടെ കുടുംബം പുതിയ ഒരിടത്തേക്ക് താമസം മാറിവന്നിരിക്കുകയാണ്. വേനലവധിയാണെങ്കിലും ഈദയുടെ ആഗ്രഹം പോലെ അവധിക്കാലമാഘോഷിക്കാൻ അവർക്ക് യാത്ര പോവാനോ ഒന്നും പറ്റുന്നില്ല. അതിന്റെ പ്രധാന കാരണം, ഓട്ടിസം ബാധിച്ച അവളുടെ ചേച്ചിയാണ്. അവധിക്കാലമായതിനാൽ തന്നെ മിക്ക കുടുംബങ്ങളും യാത്ര പോയിരിക്കുകയാണ്. വളരെ കുറച്ചു കുട്ടികൾ മാത്രമേ ആ പരിസരത്തുള്ളൂ. അങ്ങനെ […]
No One Gets Out Alive / നോ വൺ ഗെറ്റ്സ് ഔട്ട് അലൈവ് (2021)
എംസോൺ റിലീസ് – 2882 ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം Santiago Menghini പരിഭാഷ അനുപ് അനു ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.3/10 2021′ ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ഹൊറർ, മിസ്റ്ററി, ത്രില്ലർ ചിത്രമാണ് “നോ വൺ ഗെറ്റ്സ് ഔട്ട് അലൈവ്.” നായികയായ അംബർ നിയമവിരുദ്ധമായി അമേരിക്കയിൽ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. താമസിയാതെ തന്നെ അവിടെയുള്ള ഒരു ഫാക്ടറിയിൽ അവൾക്ക് ജോലി ലഭിക്കുന്നു. ഇതിനിടയിൽ താമസിക്കാൻ സുരക്ഷിതമായ ഒരിടം കണ്ടെത്താൻ അവൾ ശ്രമിക്കുന്നുണ്ട്. ഒരു […]