എംസോൺ റിലീസ് – 2687 ഭാഷ ടർക്കിഷ് സംവിധാനം Hasan Karacadag പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഹൊറർ, മിസ്റ്ററി 5.9/10 ഹസൻ കരജദയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദബ്ബെഎന്ന ഹൊറർ സീരീസിലെ അഞ്ചാം ഭാഗമാണ്, സെഹ്ർ-ഇ-ജിൻ അഥവാ കഴ്സ് ഓഫ് ദ ജിൻ. അതിമാനുഷികമായ പ്രമേയത്തിൽ ജിന്നുകളുടെ ഭീകരകഥകൾ കോർത്തിണക്കിയിട്ടുള്ള സിനിമാസീരീസാണ് ദബ്ബെ. ഈ അഞ്ചാം ഭാഗവും വ്യത്യസ്തമല്ല. പക്ഷേ ആദ്യാവസാനം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതിൽ മറ്റ് ഭാഗങ്ങളെക്കാൾ ബഹുദൂരം മുന്നിലായിരുന്നു “സെഹ്ർ-ഇ-ജിൻ”. ഉമർ-ദിലിക് ദമ്പതികളുടെ […]
Bad Times at the El Royale / ബാഡ് ടൈംസ് അറ്റ് ദ എൽ റൊയാൽ (2018)
എംസോൺ റിലീസ് – 2686 ഭാഷ ഇംഗ്ലീഷ് സംവിധാനം Drew Goddard പരിഭാഷ പ്രജുൽ പി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.1/10 ഡ്ര്യൂ ഗൊഡാർഡിൻ്റെ സംവിധാനത്തിൽ 2018ൽ റിലീസ് ചെയ്ത നിയോ നോയിർ ത്രില്ലർ സിനിമയാണ് “ബാഡ് ടൈംസ് അറ്റ് ദ എൽ റൊയാൽ“. എഴുപതുകളുടെ തുടക്കത്തിലെ ഒരു ദിവസത്തിൽ കാലിഫോർണിയയുടേയും നെവാഡയുടേയും ഒത്ത മധ്യത്തിലായി സ്ഥിതിചെയ്യുന്ന, ഒരു ജീവനക്കാരൻ മാത്രമുള്ള, എൽ റൊയാൽ ഹോട്ടലിൽ അവിചാരിതമായി എഴു പേർ ഒത്തുചേരുന്നു. ഒരു പാതിരി, ഒരു […]
The unholy / ദി അൺഹോളി (2021)
എംസോൺ റിലീസ് – 2663 ഭാഷ ഇംഗ്ലീഷ് സംവിധാനം Evan Spiliotopoulos പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5/10 ഇവാൻ സ്പിലിയോടോ പൗലോസിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ദി അൺഹോളി. ഒരു വാർത്തയ്ക്കായി ബാൻഫീൽഡ് എന്ന ടൗണിലെത്തുന്ന ജെറാൾഡ് ഫെൻ എന്ന പത്രപ്രവർത്തകന് അവിടെ നിന്ന് കിട്ടുന്നത് പ്രതീക്ഷച്ചതിലും വലിയ വാർത്തയാണ്. വികാരിയുടെ അനന്തരവളായ ജന്മനാ ഊമയായ ആലിസ് എന്ന പെൺകുട്ടി അത്ഭുതകരമായി സംസാരിക്കുന്നു. മാതാവ് അവളിലൂടെ സംസാരിക്കുന്നു […]
Sinister / സിനിസ്റ്റർ (2012)
എം-സോണ്‍ റിലീസ് – 2659 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ സുഹൈൽ സുബൈർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 സ്കോട്ട് ഡറിക്സന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് സിനിസ്റ്റർ. യഥാർത്ഥ കുറ്റകൃത്യങ്ങളെപ്പറ്റി എഴുതുന്ന ഒരു എഴുത്തുകാരനാണ് എലിസൺ ഓസ്വാൾട്. തുടർച്ചയായി പുസ്തകങ്ങൾ പരാജയപ്പെട്ടത് മൂലം ഒരു കുടുംബത്തിലെ നാല് പേര് വീടിന് പിന്നിലുള്ള ഒരു മരത്തിൽ തൂങ്ങിമരിച്ച സംഭവത്തെപ്പറ്റി എഴുതാനായി ഓസ്വാൾട് ആ വീട്ടിലേക്ക് കുടുംബസമേധം മാറുന്നു. അവിടെ നിന്ന് കുറച്ച് […]
Agatha Christie’s Poirot Season 4 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 4 (1992)
എംസോൺ റിലീസ് – 2651 ക്ലാസ്സിക് ജൂൺ 2021 – 23 Episode 3: One, Two, Buckle My Shoe / എപ്പിസോഡ് 3: വൺ, ടൂ, ബക്കിൾ മൈ ഷൂ ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് […]
Clue / ക്ലൂ (1985)
എം-സോണ്‍ റിലീസ് – 2641 ക്ലാസ്സിക് ജൂൺ 2021 – 15 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Jonathan Lynn പരിഭാഷ അരുൺ ബി. എസ് ജോണർ കോമഡി, ക്രൈം, മിസ്റ്ററി 7.3/10 ആറ് അപരിചിതർ ഒരജ്ഞാതന്റെ ക്ഷണം സ്വീകരിച്ച് വലിയൊരു ബംഗ്ലാവിൽ അത്താഴ വിരുന്നിനെത്തുന്നു. എന്നാൽ, വിരുന്നിന് വിളിച്ചയാൾ തങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് അതിഥികൾക്ക് വഴിയേ മനസ്സിലാകുന്നു. ആതിഥേയനെന്ന് പരിചയപ്പെടുത്തുന്നയാൾ അതിഥികൾക്ക് ആറ് മാരകായുധങ്ങൾ നൽകുന്നു. ആതിഥേയന്റെയും അതിഥികളുടെയും രഹസ്യങ്ങളറിയാവുന്ന പാചകക്കാരനെ കൊല്ലാൻ അയാൾ അവരോട് ആവശ്യപ്പെടുന്നു. എന്നാൽ, […]
Ragnarok Season 2 / റാഗ്നറോക്ക് സീസൺ 2 (2021)
എം-സോണ്‍ റിലീസ് – 2609 ഭാഷ നോർവീജിയൻ നിർമാണം SAM Productions പരിഭാഷ ഗിരി പി എസ് & വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.5/10 നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക കാലത്തെ […]
Lapachhapi / ലപാഛപി (2017)
എം-സോണ്‍ റിലീസ് – 2607 ഭാഷ മറാഠി സംവിധാനം Vishal Furia പരിഭാഷ വേണു യുവ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.5/10 വിശാൽ ഫ്യൂരിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത് 2017 ഇൽ തീയറ്ററുകളിലേ ക്ക് എത്തിയ മറാഠി ചിത്രമാണ് ലപാഛപി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയിൽ ഉടനീളം ഒരുതരം ഒളിച്ചുകളി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉടനീളം അല്പം ഹൊറർ മൂഡിൽ തന്നെ പോകുന്ന ചിത്രം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായിക […]