എം-സോണ്‍ റിലീസ് – 2206 ഭാഷ ഹിന്ദി സംവിധാനം Mahesh Bhatt പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 ഷാരൂഖ് ഖാൻ ഹാസ്യ വേഷത്തിലും ക്രിമിനലായും ഇരട്ട വേഷത്തിലെത്തിയ പടമാണ് 1998 ൽ പുറത്തിറങ്ങിയ ‘ഡ്യൂപ്ലിക്കേറ്റ്’. ഒരേ മുഖ സാദൃശ്യമുള്ള രണ്ടാളുകൾ, പ്രത്യേകിച്ച് അതിലൊരാൾ കൊടും കുറ്റവാളിയായാൽ മറ്റേ ആൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പൊല്ലാപ്പുകളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അരങ്ങിലെത്തിക്കാൻ മഹേഷ് ബട്ടെന്ന സംവിധായകന് ഈ ചിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഈ […]
The Mandalorian Season 02 / ദ മാന്ഡലൊറിയന് സീസണ് 02 (2020)
എം-സോണ്‍ റിലീസ് – 2205 ഭാഷ ഇംഗ്ലീഷ് നിർമാണം Lucasfilm പരിഭാഷ അജിത് രാജ്, വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.7/10 സ്റ്റാർ വാർസ് ഫ്രാഞ്ചൈസിലെ, സ്റ്റാർ വാർസ്: എപ്പിസോഡ് VI – റിട്ടേൺ ഓഫ് ദ ജെഡൈയുടെ സംഭവങ്ങൾക്കും, ഗാലക്റ്റിക് എമ്പയറിന്റെ പതനത്തിനും ശേഷം 5 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന സംഭവവികാസങ്ങളാണ് ജോൺ ഫാവ്റോ ഒരുക്കിയ ദ മാൻഡലൊറിയൻ സീരിസിലുള്ളത് ദൂരെയുള്ള ഒരു സ്ഥലത്തുള്ള ഒരു കുട്ടിയെ കണ്ടുപിടിച്ച് കൊണ്ടുവന്നേൽപ്പിക്കാൻ ബൗണ്ടി […]
Aunty Ji / ആന്റി ജി (2018)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Adeeb Rais പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഷോർട് 6.5/10 ജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന്, ആസിഡ് ആക്രമണത്തിന് ഇരയായ ഗീതിക എന്ന യുവതിയുടേയും, പർവീൺ എന്ന പാർസി വിധവയുടേയും ജീവിതത്തിലൂടെ വളരെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് ആന്റി ജി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Devi / ദേവി (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Priyanka Banerjee പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ഡ്രാമ, ഷോർട് 8.3/10 പ്രത്യേക സാഹചര്യത്തിൽ ഒരു മുറിയിൽ ഒന്നിച്ചു ചേരുന്ന വ്യത്യസ്തരായ 9 സ്ത്രീകളിലൂടെ, ആധുനിക സമൂഹത്തിൽ സ്ത്രീത്വത്തിന് എതിരെയുള്ള നിശിതമായ കടന്നുകയറ്റം പ്രതിപാദിക്കുന്ന ഹിന്ദി ഷോർട്ട് ഫിലിമാണ് ദേവി.2020ൽ യു ട്യൂബിൽ റിലീസ് ചെയ്ത ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരിക്കുന്നത് ബോളിവുഡിലെ പ്രധാന താരങ്ങളാണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Special Day / സ്പെഷ്യൽ ഡേ (2020)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Ajay Shivan പരിഭാഷ സഞ്ജയ് എം. എസ് ജോണർ ഡ്രാമ, ഷോർട് 9.3/10 2020ൽ യുട്യൂബിൽ റിലീസ് ചെയ്ത ഒരു ഷോർട് ഫിലിമാണ് ‘സ്പെഷ്യൽ ഡേ’. അമ്മയും മകനും തമ്മിലുള്ള സ്നേഹം വിഷയമാക്കിയ 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിം കണ്ടുകഴിയുമ്പോൾ നിങ്ങളുടെ കണ്ണും മനസ്സും നിറഞ്ഞിരിക്കും അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Make Me A Sandwich / മേക്ക് മീ എ സാൻഡ്വിച്ച് (2019)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Denman Hatch പരിഭാഷ ജോതിഷ് ആന്റണി ജോണർ ഹൊറർ, ഷോർട് 6.6/10 Denman Hatch ന്റെ സംവിധാനത്തിൽ 2019- ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ഷോർട്ട് ഫിലിം ആണ് മേക്ക് മീ എ സാൻഡ്വിച്ച്.ഇതിലെ കഥാപാത്രമായ ഭർത്താവ് തന്റെ ഭാര്യയോട് നിരന്തരം സാൻവിച്ച് തയ്യാറാക്കാൻ ആവിശ്യപെടുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് ഇതിന്റെ കഥ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Toy Story Toons: Partysaurus Rex / ടോയ് സ്റ്റോറി ടൂൺസ്: പാർട്ടിസോറസ് റെക്സ് (2012)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark A. Walsh, Dylan Brown പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആനിമേഷന്‍, കോമഡി, ഷോർട് 7.4/10 ടോയ് സ്റ്റോറി ടൂൺസ് പരമ്പരയിലെ മൂന്നമത്തേതും അവസാനത്തേതുമായ ഷോർട് ഫിലിമാണ് ടോയ് സ്റ്റോറി ടൂൺസ്: പാർട്ടിസോറസ് റെക്സ്.കൂടെയുള്ള കളിപ്പാട്ടങ്ങൾ ബബിൾസ് പറത്തി കളിക്കുമ്പോൾ, റെക്സ് വന്ന് അത് പൊട്ടിക്കുന്നു, എല്ലാവരും റെക്സിനെ “പാർട്ടിപൂപ്പർ റെക്സ്” എന്ന് വിളിച്ചു കളിയാക്കുന്നു. ആ സമയം ബോണി കുളിക്കാനായി കളിപ്പാട്ടം എടുക്കാൻ വരുമ്പോൾ മറ്റു […]
The Present / ദി പ്രസന്റ് (2014)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Jacob Frey പരിഭാഷ പരിഭാഷ 1: ജോതിഷ് ആന്റണിപരിഭാഷ 2: ആദർശ് അച്ചു ജോണർ ആനിമേഷന്‍, കോമഡി, ഷോർട് 7.4/10 ജേക്കബ് ഫ്രേ സംവിധാനം ചെയ്ത് രചിച്ചതും മർകസ് ക്രാൻസ്ലറുമായി ചേർന്ന് എഴുതിയതുമായ 2014 ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ദി പ്രസന്റ്. ഫാബിയോ കോലയുടെ കോമിക്ക് സ്ട്രിപ്പായ “പെർഫെനോ” അടിസ്ഥാനമാക്കിയുള്ളതാണ് ഈ അനിമേഷൻ ഷോർട്ട് ഫിലിം.വെറും 4മിനിറ്റ് ദൈർഖ്യമുള്ള ഈ ഷോർട്ട് ഫിലിമിന് കിട്ടിയ അവാർഡുകളുടെ ഏണ്ണം 77. […]