എംസോൺ റിലീസ് – 3314 ഭാഷ കൊറിയൻ സംവിധാനം Tae-hwa Eom പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.7/10 Um Tae-Hwa, Lee Shin-ji യുടെയും തിരക്കഥയിൽ Um Tae-Hwa സംവിധാനം ചെയ്ത 2023-ലെ സൗത്ത് കൊറിയൻ Disaster-Thriller സിനിമയാണ് കോൺക്രീറ്റ് ഉട്ടോപ്യ. രാജ്യത്തെ ഒട്ടാകെ തകർത്തു കളഞ്ഞ അതിശക്തമായ ഭൂകമ്പം, എല്ലാം തകർത്ത് തരിപ്പണമാക്കിയപ്പോ ഹ്വാങ് ഗുങ് അപ്പാർട്ട്മെന്റും, അവിടുത്തെ നിവാസികളും മാത്രം എങ്ങനെ അതിജീവിച്ചു എന്നതിന് ഇപ്പോഴും ഉത്തരമില്ല. തകർന്നു കിടക്കുന്നകെട്ടിടാവശിഷ്ടങ്ങളും മൃദേഹങ്ങളും […]
Badland Hunters / ബാഡ്ലാൻഡ് ഹണ്ടേഴ്സ് (2024)
എംസോൺ റിലീസ് – 3313 ഭാഷ കൊറിയൻ സംവിധാനം Heo Myeong Haeng പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.2/10 2024-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന മലയാളികളുടെ പ്രിയങ്കരനായ ഡോൺ ലീ നായകനായെത്തിയ ഡിസ്ടോപ്പിയൻ ആക്ഷൻ ത്രില്ലറാണ് ബാഡ്ലാൻഡ് ഹണ്ടേഴ്സ്. പുറത്തിറങ്ങി ആദ്യ ദിവസം തന്നെ നെറ്റ്ഫ്ലിക്സിൽ നമ്പർ വണ്ണായി മാറിയ ചിത്രം ആക്ഷൻ പ്രേമികൾക്കുള്ള ഒരു വിരുന്ന് തന്നെയാണ്. കൊറിയയിലുണ്ടാവുന്ന വലിയൊരു ഭൂചലനത്തെ തുടർന്ന് എല്ലാ കെട്ടിടങ്ങളും നിലം പൊത്തുന്നു. വെള്ളവും […]
Anatomy of a Fall / അനാട്ടമി ഓഫ് എ ഫോൾ (2023)
എംസോൺ റിലീസ് – 3312 ഓസ്കാർ ഫെസ്റ്റ് 2024 – 06 ഭാഷ ഫ്രഞ്ച് & ഇംഗ്ലീഷ് സംവിധാനം Justine Triet പരിഭാഷ ഡോ. ജമാൽ ജോണർ ക്രെെം, ഡ്രാമ, ത്രില്ലർ 7.8/10 Justine Triet സംവിധാനം ചെയ്ത് Sandra Huller കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഒരു മുഴുനീള കോർട്ട്റൂം ഡ്രാമയാണ് അനാട്ടമി ഓഫ് എ ഫോൾ. പ്രേക്ഷകന് നേരത്തെ അറിയുന്ന ഒരു സംഭവം കോടതിയിലെത്തിക്കുന്ന പതിവ് ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായി, ആർക്കും പെട്ടെന്ന് പിടിതരാത്ത രൂപത്തിലാണ് […]
A Piece of Your Mind / എ പീസ് ഓഫ് യുവർ മൈൻഡ് (2020)
എംസോൺ റിലീസ് – 3311 ഭാഷ കൊറിയൻ സംവിധാനം Sang-Yeob Lee പരിഭാഷ അരുൺ അശോകൻ, ശ്രുതി രഞ്ജിത്ത് & അരവിന്ദ് കുമാർ ജോണർ കോമഡി, റൊമാൻസ് 7.3/10 തൻ്റെ സ്വന്തം കമ്പനിയുടെ കീഴിൽ ആശുപത്രി രോഗികൾക്കായി ഒരു ഉപകരണം വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു AI പ്രോഗ്രാമറാണ് ഹാ വോൺ. വളരെ ശാന്തനും നല്ലൊരു മനസ്സിനും ഉടമയായ അവന് പക്ഷേ തൻ്റെ ചെറുപ്പകാലത്ത് ഉണ്ടായ അമ്മയുടെ വിയോഗവും പ്രണയ നൈരാശ്യം കാരണവും ഉള്ളിൽ യാതന അനുഭവിക്കുന്നുണ്ട്. ഒരു […]
Sex Is Zero 2 / സെക്സ് ഈസ് സീറോ 2 (2007)
എംസോൺ റിലീസ് – 3310 ഭാഷ കൊറിയൻ സംവിധാനം Tae-yun Yoon പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.0/10 Yoon Tae Yoon ന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ ചിത്രമാണ് സെക്സ് ഈസ് സീറോ 2.2002-ൽ പുറത്തിറങ്ങിയ സെക്സ് ഈസ് സീറോയുടെ സീക്വലാണ് ഈ ചിത്രംലീ ഉൻ-ഹ്യൊ വിദേശത്തേക്ക് പോകുന്നതോടെ ഡിപ്രെഷനിൽ അകപ്പെട്ട ഉൻ-ശിക് ആശുപത്രിയിലാവുകയും അവിടെ വെച്ച് പരിചയപ്പെടുന്ന ക്യോങ്-അയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ക്യോങ്-അ മികച്ച സ്വിമ്മർ ആയതുകൊണ്ട് തന്നെ […]
The Harvest / ദ ഹാർവെസ്റ്റ് (2013)
എംസോൺ റിലീസ് – 3309 ഭാഷ ഇംഗ്ലീഷ് സംവിധാനം John McNaughton പരിഭാഷ അഭിഷേക് പി യു ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.3/10 അച്ഛന്റെയും അമ്മയുടെയും മരണശേഷം മെറിയൻ എന്ന പെൺകുട്ടി തന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ പുതിയ സ്ഥലത്തേക്ക് താമസം മാറി വരുന്നു.അവിടെവച്ച് രോഗബാധിതനായ ആൻഡി എന്ന കുട്ടിയെ അവൾ പരിചയപ്പെടുന്നു. എന്നാൽ ആൻഡിയുടെ കൂടെ കളിക്കാൻ മെറിയൻ വരുന്നത് അവന്റെ മാതാപിതാക്കൾക്ക് ഇഷ്ടമല്ലെന്ന് അവൾ അറിയുന്നു. തുടർന്ന് അവരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ ദുരൂഹതകളുള്ളതായി […]
Antique / ആൻ്റിക് (2008)
എംസോൺ റിലീസ് – 3308 ഭാഷ കൊറിയൻ സംവിധാനം Kyu-dong Min പരിഭാഷ അരവിന്ദ് കുമാർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 കുട്ടിക്കാലത്ത് തട്ടിക്കൊണ്ടുപോയതിന്റെ ആഘാതകരമായ ഓർമ്മകൾ ഇപ്പോഴും നിലനിൽക്കുന്ന ജിൻ-ഹ്യൂക്ക് ഒരു പഴയ പുരാതന കടയിൽ ഒരു കേക്ക് ഷോപ്പ് തുറക്കുന്നു, കൊറിയയിലെ ഏറ്റവും മികച്ച പേസ്ട്രി ഷെഫും തൻ്റെ സഹപാഠിയുമായ സിയാൻ-വൂ നെ അവിടെ നിയമിക്കുന്നു. പക്ഷേ രസകരമായ വസ്തുത എന്തെന്നാൽ സിയോൺ വൂ ഒരു ഗേയാണ്. പോരാത്തതിന് സ്കൂൾ പഠനകാലത്ത് ജിൻ […]
Normal People [Miniseries] / നോർമൽ പീപ്പിൾ [മിനി സീരീസ് (2020)
എംസോൺ റിലീസ് – 3307 ഭാഷ ഇംഗ്ലീഷ് സംവിധാനം Lenny Abrahamson & Hettie Macdonald പരിഭാഷ അരുൺ അശോകൻ & ഉദയകൃഷ്ണ ജോണർ ഡ്രാമ, റൊമാൻസ് 8.4/10 ഒരിക്കലും ശ്വാശ്വതമായി അടുക്കാത്ത രണ്ട് തോണികളിൽ സഞ്ചരിച്ചുകൊണ്ടേയിരുന്ന രണ്ട് കമിതാക്കളുടെ സ്കൂള് കാലഘട്ടം മുതല് കോളേജ് വരെയുള്ള ജീവിതകഥയാണ് നോർമൽ പീപ്പിൾ. ഇടയ്ക്കവർ അസാധാരണമായി ചിന്തിക്കും… മനസ്സിന്റെ ഓരോ തോന്നലുകളിൽ കെട്ടുപിണഞ്ഞ് പിരിയും, പിന്നെ ജീവിതവഴിയിൽ വീണ്ടും കണ്ടുമുട്ടും. ഓരോ കണ്ടുമുട്ടലിലും തങ്ങളുടെ ജീവിതത്തിൽ ഇനി ആരൊക്കെ […]