എം-സോണ്‍ റിലീസ് – 2040 ഭാഷ തെലുഗു സംവിധാനം Mohana Krishna Indraganti പരിഭാഷ സാമിർ ഡി ക്യു ജോണർ ആക്ഷൻ, ത്രില്ലർ 6.9/10 നാനി, സുധീർ ബാബു, നിവേദ തോമസ്, അതിഥി റാവു, വെന്നല കിഷോർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത്, മോഹന കൃഷ്ണയുടെ സംവിധാനത്തിൽ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് “V” DCP ആദിത്യ പേരുകേട്ട ഒരു പോലീസുദ്യോഗസ്ഥനാണ്. പ്രസാദ് എന്ന ഒരു പോലീസുകാരൻ കൊല്ലപ്പെടുന്നു. കില്ലർ ആദിത്യയെ വെല്ലുവിളിച്ചു […]
The Book of Eli / ദി ബുക്ക് ഓഫ് എലായ് (2010)
എം-സോണ്‍ റിലീസ് – 2039 ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes, Allen Hughes പരിഭാഷ എബിന് തോമസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.9/10 ആണവയുദ്ധവും അതിനെത്തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തവും തകര്‍ത്തെറിഞ്ഞ ഭൂമിയിലൂടെ പ്രത്യേക ദൗത്യവുമായി ഒരു മനുഷ്യന് യാത്ര പുറപ്പെടുന്നു. അയാളുടെ കൈയ്യിലുള്ള അതേ വസ്തു സ്വന്തമാക്കാന്‍ കാത്തിരിക്കുന്ന ഒരു പറ്റം ആള്‍ക്കാരും മറ്റ് പ്രതികൂല സാഹചര്യങ്ങളും കനത്ത വെല്ലുവിളി അയാള്‍ക്കും ആ ദൗത്യത്തിനും ഉയര്‍ത്തുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഹ്യൂസ് ബ്രദേര്‍സ് […]
Gully Boy / ഗള്ളി ബോയ് (2019)
എം-സോണ്‍ റിലീസ് – 2038 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, മ്യൂസിക് 8.1/10 മുറാദ് മുംബൈ ധാരിവിയിലെ ചേരിയിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥിയാണ്. അവന് റാപ്പ് മ്യൂസിക്കിൽ വളരെയധികം താൽപര്യമുണ്ട്. അവന്റെ മാതാപിതാക്കൾക്ക് അവനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കാനാണ് ആഗ്രഹം.ഡ്രൈവർ ജോലിക്കാരനായ മുറാദിന്റെ അച്ഛൻ ഒരു ദിവസം അപകടത്തിൽ പെട്ട് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാകുന്നു. കുടുംബം പോറ്റാൻ മുറാദിന് പഠനത്തോടൊപ്പം അച്ഛന്റെ ജോലിയും ഏറ്റെടുക്കേണ്ടി വരുന്നു.ആയിടയ്ക്ക് അവൻ റാപ്പറായ […]
U-571 / യു-571 (2000)
എം-സോണ്‍ റിലീസ് – 2037 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Mostow പരിഭാഷ അജിത് ടോം ജോണർ ആക്ഷൻ, വാർ 6.6/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ ആദ്യ പകുതിയിൽ യുദ്ധത്തിൽ മേൽക്കൈ നേടുന്നതിന് ജർമ്മനിയെ വളരെയേറെ സഹായിച്ച ഒന്നാണ് enigma code machine. ജർമ്മൻ നേവി അവരുടെ U – ബോട്ടുകളുമായി ആശയവിനിമയം നടത്തിയിരുന്നത് ഈ മെഷീൻ ഉപയോഗിച്ചാണ്. ഈ മെഷീൻ പിടിച്ചെടുത്തു അതിന്റെ രഹസ്യങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ യുദ്ധഗതിയിൽ മാറ്റം വരൂ എന്നതായി സഖ്യ കക്ഷികളുടെ […]
Black Friday / ബ്ലാക്ക് ഫ്രൈഡേ (2004)
എം-സോണ്‍ റിലീസ് – 2036 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 അനുരാഗ് കശ്യപ് തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്ലാക്ക് ഫ്രൈഡേ. ഹുസൈൻ സെയ്ദിയുടെ Black Friday: The True Story of the Bombay Bomb Blasts എന്ന പുസ്തകത്തെ ആധികരിച്ച് കഥയെഴുതപ്പെട്ട ഈ ക്രൈം, ഡ്രാമ ചിത്രം 2004ൽ സ്വിറ്റ്സർലണ്ടിലെ ലൊകാർനോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചെങ്കിലും ഇന്ത്യയിൽ റിലീസ് […]
Murderer / മർഡറർ (2014)
എം-സോണ്‍ റിലീസ് – 2035 ഭാഷ കൊറിയന്‍ സംവിധാനം Lee Gi-Wook പരിഭാഷ നിബിൻ ജിൻസി ജോണർ ഡ്രാമ, ത്രില്ലർ 4.8/10 തന്റെ യഥാർത്ഥ വ്യക്തിത്വവും ഭൂതകാലവുമൊക്കെ മറച്ചു വച്ച്കൊണ്ട് ഒരു ഗ്രാമപ്രദേശത്ത് നായ്ക്കളുടെ ഫാമൊക്കെ നടത്തി മകൻ യോങ് ഹോയുമൊത്ത് തീർത്തും ശാന്തമായൊരു ജീവിതം നയിക്കുന്നയാളാണ് മിസ്റ്റർ ലിം.അവിടേയ്ക്ക് പുതുതായി താമസം മാറിഎത്തിയതാണ് ജിസൂ എന്ന പെൺകുട്ടി, ഭൂതകാലത്തിൽ സംഭവിച്ച ചില സംഭവങ്ങൾ കൊണ്ടും നിലവിലെ കുടുംബപശ്ചാത്തലം കൊണ്ടും ആരോടും അടുക്കാൻ ഇഷ്ട്ടമില്ലാത്ത സ്വഭാവക്കാരിയാണ് ജിസൂ, […]
Fetih 1453 / ഫെതിഹ് 1453 (2012)
എം-സോണ്‍ റിലീസ് – 2034 ഭാഷ ടർക്കിഷ് സംവിധാനം Faruk Aksoy പരിഭാഷ ഫവാസ് തേലക്കാട് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.7/10 ഉസ്മാനിയ ഖിലാഫത്തിലെ (ഒട്ടോമൻ സാമ്രാജ്യം) എട്ടാമത്തെ ഭരണാധികാരിയായിരുന്ന മെഹ്മദ് രണ്ടാമൻ കിഴക്ക് റോമൻ സാമ്രാജ്യത്തിനു കീഴിലുള്ള കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബൂൾ) കീഴടക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കീഴടക്കുന്നവൻ എന്ന നിലയിലാണ് സുൽത്താൻ മെഹ്മദ് അറിയപ്പെട്ടിരുന്നത്. സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. 23 ഓളം രാജാക്കന്മാർ പിടിച്ചടക്കാൻ ശ്രമിച്ചിട്ടും കഴിയാത്തതാണ് വെറും 21 വയസ്സ് […]
The Con Artists / ദി കോണ്‍ ആര്‍ട്ടിസ്റ്റ്സ് (2014)
എം-സോണ്‍ റിലീസ് – 2033 ഭാഷ കൊറിയന്‍ സംവിധാനം Hong-seon Kim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.6/10 150 മില്യൺ ആണ് അവർക്ക് മോഷ്ടിക്കേണ്ടത്. മൊത്തം ഒരു 3 ടണ്ണിന് അടുത്ത് ഭാരമുണ്ടാകും. ഒരു വലിയ വാഹനം നിറയാൻ മാത്രമുള്ള അത്രയും പണം. അതിനായുള്ള പ്ലാനുകൾ എല്ലാം തയ്യാറാക്കി അവർ ഇറങ്ങുകയായി. ഒരു പിഴവ് പോലും വരാത്ത പ്ലാനുകളുമായി. ജീവിതം തന്നെ മാറ്റിമറിച്ചേക്കാവുന്ന ഈ മോഷണത്തിനായി.മോഷണകലയിൽ ആഗ്രഗണ്യനായ നായകൻ. ഏത് മോഷണവും […]