എം-സോണ്‍ റിലീസ് – 1093 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Penna പരിഭാഷ വെന്നൂർ ശശിധരൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ 6.8/10 ഹിമപാളികൾ ശില പോലെ ഉറച്ചു പോയ ആർട്ടിക് ധ്രുവപ്രദേശം. സൂര്യപ്രകാശം വല്ലപ്പോഴും മാത്രം, എത്തി നോക്കുന്ന, ശീതക്കാറ്റ് സദാ വീശിയടിക്കുന്ന, സസ്യജാലത്തിന്റെ ഒരു തളിരു പോലുമില്ലാത്ത ധവള ഭൂമിക. അവിടെ അയാൾ ചെറു യാത്രാവിമാനം തകർന്ന് ഒറ്റപ്പെട്ടിട്ട് ദിവസങ്ങളായി.കടുത്ത ഹിമപാതത്തിൽ ശരീരവും മനസ്സും മരവിച്ചു പോയിരിക്കുന്നു. ഹിമപാളികൾക്കു കീഴെ തണുത്ത ജലാശയത്തിൽ നിന്ന് ചൂണ്ടയിൽ […]
Chimpanzee / ചിമ്പാന്‍സി (2012)
എം-സോണ്‍ റിലീസ് – 1092 ഭാഷ ഇംഗ്ലീഷ് സംവിധാനം Alastair Fothergill, Mark Linfield പരിഭാഷ അരുൺ കുമാർ ജോണർ ഡോക്യുമെന്ററി, ഫാമിലി 7.2/10 ഇതൊരു കഥയല്ല. ജീവിതമാണ്. ഓസ്കാര്‍ എന്ന കുഞ്ഞന്‍ ചിമ്പാന്‍സിയുടെ ജീവിതം. ഒരു സിനിമ പോലെ തമാശയും, വേര്‍പാടും, അനാഥത്വവും, ശത്രുതയും, സ്നേഹവും എല്ലാം ഉള്ള സംഭവ ബഹുലമായ ജീവിതം. കുസൃതിക്കുട്ടനായ ഓസ്കാര്‍ എന്ന ചിമ്പാന്‍സിയുടെ ജീവിതത്തിലെ ആകസ്മികമായ ഒരു സംഭവം അവന്റെ ജീവിതം മാറ്റിമറിക്കുന്നതാണ് ഈ ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ആഫ്രിക്കന്‍ മഴക്കാടുകളുടെ ദൃശ്യഭംഗി […]
A Beautiful Mind / എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് (2001)
എം-സോണ്‍ റിലീസ് – 1091 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ഗായത്രി മാടമ്പി ജോണർ ബയോഗ്രഫി, ഡ്രാമ 8.2/10 നൊബേൽ സമ്മാനം നേടിയ പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ഡോക്ടർ ജോൺ നാഷിന്റെ ജീവിതം പറയുന്ന സിനിമയാണ് എ ബ്യൂട്ടിഫുൾ മൈൻഡ്. പൊതുവെ ആരുമായും അടുക്കാത്ത പ്രകൃതക്കാരനായ ജോൺ നാഷ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നത് തന്റെ സാങ്കല്പിക കഥാപാത്രങ്ങളോടായിരുന്നു. അത് സ്കീസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് വളരെ വൈകിയാണ് എല്ലാവരും അറിയുന്നത്. പല തരം മാനസികവിഭ്രാന്തികളിൽ പെട്ട് […]
A Day / എ ഡേ (2017)
എം-സോണ്‍ റിലീസ് – 1090 ഭാഷ കൊറിയൻ സംവിധാനം Sun-ho Cho പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.8/10 ടൈം ലൂപ്പ് സിനിമകളിൽ മികച്ച് നിൽക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ കൊറിയൻ മൂവിയാണ് എ ഡേ. ഒരു അപകടത്തിൽ നിന്നും സ്വന്തം മോളേ രക്ഷിക്കാനുള്ള ഒരു അച്ഛന്റെ പരിശ്രമങ്ങളാണ് കഥയുടെ അടിസ്ഥാനം. പ്രതികാരത്തിന്റെ തലങ്ങളിലൂടെയും സിനിമ കടന്നു പോവുന്നുണ്ട്. ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകൻ ചോ സുണ്‍-ഹോണ്‍ കഴിഞ്ഞു. പ്രധാന കഥാപാത്രങ്ങളായ […]
To Let / ടു ലെറ്റ് (2019)
എം-സോണ്‍ റിലീസ് – 1089 ഭാഷ തമിഴ് സംവിധാനം Chezhian Ra പരിഭാഷ ഷൈജു എസ് ജോണർ ഫാമിലി 8/10 പുതുനൂറ്റാണ്ടിന്റെ ആരംഭത്തില്‍, പ്രത്യേകിച്ച് 2007ല്‍, ബഹുരാഷ്ട്ര കമ്പനികളുടെ വരവ് ചെന്നൈ നഗരത്തില്‍ ഐടി മേഖലയുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് വഴിയൊരുക്കി. ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന ഐടി തൊഴിലാളികളുടെ പാര്‍പ്പിട ആവശ്യങ്ങള്‍ അവിശ്വസനീയമായ രീതിയില്‍ വീട്ടുവാടകള് ഉയരുന്നതിലേക്ക് നയിച്ചു. ഇത് മറ്റു മേഖലകളില്‍ ജോലി ചെയ്യുന്ന, പ്രത്യേകിച്ച് തൊഴിലാളി വര്‍ഗത്തെ കാര്യമായി ബാധിച്ചു. സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഇളങ്കോയും ഭാര്യ […]
Chernobyl / ചെർണോബിൽ (2019)
എംസോൺ റിലീസ് – 1088 ഭാഷ ഇംഗ്ലീഷ് സംവിധാനം Johan Renck പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 9.3/10 1986 ഏപ്രിൽ 26-ന് രാത്രി ലോകത്തെ ഞെട്ടിച്ച ചെർണോബിൽ ദുരന്തം – ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിതദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. ഇന്നും അതിന്റെ പ്രത്യാഘാതങ്ങൾ മുഴുവനായും അടങ്ങിയിട്ടില്ല. അവിടെ നടന്ന സംഭവങ്ങളെ Dramatize ചെയ്തു കാണിക്കുന്ന HBO-യുടെ മിനി സീരീസിലെ ആദ്യ എപ്പിസോഡ് 2019 മെയ് 6ന് സംപ്രേക്ഷണം ചെയ്യപ്പെട്ടു. സംഭവിച്ചത് എന്തെന്ന് അറിയാവുന്ന പ്രേക്ഷകന് […]
Little Forest / ലിറ്റില്‍ ഫോറസ്റ്റ് (2018)
എം-സോണ്‍ റിലീസ് – 1087 ഭാഷ കൊറിയൻ സംവിധാനം Soon-rye Yim പരിഭാഷ സുഹൈൽ സൂഫി, മുൻഷീറ നാസർ ജോണർ ഡ്രാമ 7/10 കൊറിയൻ ഫീൽ ഗുഡ് മൂവി ശ്രേണിയിലേക്ക് നിസ്സംശയം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 2018 ൽ പുറത്തിറങ്ങിയ ലിറ്റില്‍ ഫോറസ്റ്റ് എന്ന ചിത്രം. കിം-റ്റേരി എന്ന നടിയുടെ അഭിനയ മികവിനെ വേണ്ട വിധം ഉപയോഗപ്പെടുത്താൻ സംവിധായികക്ക് കഴിഞ്ഞിട്ടുണ്ട്. ഹേ-വൂ ആയി വേഷമിട്ട കിം-റ്റേരി യുടെ ബാല്യകാല സുഹൃത്തായി എത്തുന്ന ജിൻ കി-ജൂ വിൻറെ പ്രകടനവും എടുത്ത് […]
Jurassic Park / ജുറാസിക് പാര്‍ക്ക് (1993)
എം-സോണ്‍ റിലീസ് – 1086 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.1/10 പുരാതന കാലത്ത് ജീവിച്ചിരുന്ന ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് പുനർസൃഷ്ടിച്ച ജുറാസിക് പാർക്കിന്റെ സുരക്ഷിതത്വം പരിശോധിച്ച് അംഗീകാരം നൽകാനായി ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരായ അലൻ ഗ്രാന്റ് , എല്ലി സാറ്റ്ലർ, ഗണിത ശാസ്ത്രജ്ഞൻ ഇയാൻ മാൽക്കം എന്നിവർ ദ്വീപിലേക്ക് ക്ഷണിക്കപ്പെടുന്നു. സുരക്ഷതത്വമാണ് പാര്‍ക്കിന്റെ മുഖമുദ്ര എന്നാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്ത് […]