എംസോൺ റിലീസ് – 3195 ഭാഷ ഇംഗ്ലീഷ് സംവിധാനം Bruce Beresford പരിഭാഷ സജിൻ എം. എസ് ജോണർ കോമഡി, ഡ്രാമ 7.6/10 എഡ്ഡി മർഫി, ബ്രിറ്റ് റോബർട്ട്സൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി, ഡ്രാമ ചിത്രമാണ് മി. ചർച്ച്. ഷാർലറ്റിനേയും അവളുടെ അമ്മയേയും സഹായിക്കാനായി ആറുമാസത്തേക്ക് അവരുടെ വീട്ടിലേക്ക് പാചകക്കാരനായി ജോലിക്ക് എത്തിയതായിരുന്നു മിസ്റ്റർ ചർച്ച് എന്ന് വിളിക്കപ്പെടുന്ന ഹെൻറി. ഷാർലറ്റിന്റെ അമ്മയ്ക്ക് കാൻസറാണ് എന്നറിഞ്ഞതോടെ മുൻ കാമുകൻ അവർക്ക് വേണ്ടി […]
20th Century Girl / 20ത് സെഞ്ച്വറി ഗേൾ (2022)
എംസോൺ റിലീസ് – 3194 ഭാഷ കൊറിയൻ സംവിധാനം Woo-ri Bang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 തനിക്കൊരു കൊറിയർ വന്നിട്ടുണ്ടെന്ന്, ജോലി സ്ഥലത്ത് നിക്കുമ്പോഴാണ് അച്ഛൻ ബൊ-റായെ വിളിച്ചു പറയുന്നത്. വീട്ടിലേക്ക് പോയിട്ട് നാളുകൾ കുറച്ചായി, കൂടാതെ അച്ഛന്റെ പരാതി പറച്ചിലും കൂടിയായപ്പോൾ അവൾ പോകാമെന്നു വിചാരിച്ചു.വീട്ടിലെത്തി അവൾ തനിക്ക് വന്ന കൊറിയർ കാണുന്നു. അതിനകത്തെ സാധനം കണ്ടപ്പോൾ, തന്റെ ഹൈസ്കൂൾ കാലമായ 1999 ലേക്ക് അവളുടെ ഓർമ്മകൾ പോകുന്നു. […]
Weak Hero Class 1 / വീക്ക് ഹീറോ ക്ലാസ്സ് 1 (2022)
എംസോൺ റിലീസ് – 3193 ഭാഷ കൊറിയൻ സംവിധാനം You Su-min പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.6/10 ക്ഷമ. അതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാൽ, നമ്മുടെ ചെയ്തികൾ ഒരു ഭ്രാന്തനെപ്പോലായിരിക്കും. ക്ലാസ്സിലെ മാത്രമല്ല, സ്കൂളിലെത്തന്നെ മികച്ച സ്റ്റുഡന്റാണ് സി-ഉൻ. ആർക്കും ഒരു ശല്യവും ഇല്ലാതെ ദിവസത്തിലെ ഭൂരിഭാഗം സമയവും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരുത്തൻ. എന്നാൽ, ക്ലാസ്സിലെ ചിലർ അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പലതവണ പറഞ്ഞു നോക്കിയിട്ടും, അവർ […]
Watcher / വാച്ചർ (2022)
എംസോൺ റിലീസ് – 3192 ഭാഷ ഇംഗ്ലീഷ് സംവിധാനം Chloe Okuno പരിഭാഷ അനൂപ് അനു ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.3/10 ജൂലിയയും ഭർത്താവ് ഫ്രാൻസിസും ബുക്കാറസ്റ്റിലേക്ക് താമസം മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. ഫ്രാൻസിസ് ഒരു പാതി റൊമാനിയക്കാരനാണ്. അതുകൊണ്ട് തന്നെ റൊമാനിയൻ ഭാഷ സംസാരിക്കാൻ ഫ്രാൻസിസിന് അറിയാം. എന്നാൽ ജൂലിയക്ക് റൊമാനിയൻ ഭാഷ ഒട്ടും വശമില്ല. ഭാഷയുടെ കാര്യത്തിൽ ഫ്രാൻസിസ് ആണ് അവളെ സഹായിക്കാറ്. ഇരുവരും അവരുടെ പുതിയ അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുകയാണ്. പുതിയൊരു രാജ്യത്ത് […]
Sooryavanshi / സൂര്യവംശി (2021)
എംസോൺ റിലീസ് – 3191 ഭാഷ ഹിന്ദി സംവിധാനം Rohit Shetty പരിഭാഷ ആസിഫ് ആസി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.1/10 രോഹിത് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അക്ഷയ് കുമാറിനെ നായകനാക്കി 2021ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് സൂര്യവൻഷി. രോഹിത് ഷെട്ടിയുടെ തന്നെ cop യൂണിവേഴ്സിലെ ഒരു ചിത്രമാണ് ഇത്.ഇന്ത്യയിൽ 13 വർഷങ്ങളായി ഒളിച്ചു താമസിക്കുന്ന നാല്പതോളം വരുന്ന ലഷ്കർ സ്ലീപ്പർ സെൽ ഏജന്റുകൾ മുംബൈയിൽ വലിയൊരു സ്ഫോടനത്തിന് ആസൂത്രണം ചെയ്യുന്നു. മുംബൈ […]
John Wick Chapter 4 / ജോൺ വിക്ക് ചാപ്റ്റർ 4 (2023)
എംസോൺ റിലീസ് – 3190 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.1/10 ജോൺ വിക്ക് സീരിസിലെ നാലാമത്തേയും അവസാനത്തെയും പതിപ്പായ “ജോൺ വിക്ക് 4”, 2019 ൽ റിലീസായ ജോണ് വിക്ക്: ചാപ്റ്റര് 3 – പാരബെല്ലം എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.ഹൈ ടേബിളിനെതിരെ പ്രതികാരത്തിനിറങ്ങിയ ജോൺ വിക്ക്, മൊറോക്കൊയിലെത്തി എൽഡറെ കൊല്ലുന്നു. അതിനെ തുടർന്ന് ഹൈടേബിൾ വിൻസന്റ് ഡി ഗ്രാമോണ്ട് എന്നയാളെ സർവ്വ അധികാരവും നൽകി […]
Evil Dead Rise / ഈവിൾ ഡെഡ് റൈസ് (2023)
എംസോൺ റിലീസ് – 3189 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Cronin പരിഭാഷ റിയാസ് പുളിക്കൽ ജോണർ Horror 6.8/10 സാം റൈമിയുടെ ഭാവനയിൽ പിറന്ന ഇവിൽ ഡെഡ് ഫിലിം ഫ്രാഞ്ചസിയിൽ നിന്നുള്ള അഞ്ചാമത്തെ സിനിമയാണ് ഇവിൽ ഡെഡ് റൈസ്. സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ഴോണറിലുള്ള ഈ സിനിമ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ലീ ക്രോണിനാണ്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വന്തം സഹോദരി എല്ലിയെ കാണാനെത്തുകയാണ് ഗിറ്റാർ ടെക്നീഷ്യനായ ബെത്. പഴയതും ഒറ്റപ്പെട്ടതുമായ ഒരു കെട്ടിടത്തിലെ ഫ്ലാറ്റിൽ തന്റെ […]
Sisu / സിസൂ (2022)
എംസോൺ റിലീസ് – 3188 ഭാഷ ഇംഗ്ലീഷ് & ഫിന്നിഷ് സംവിധാനം Jalmari Helander പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, വാർ 7.3/10 രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് ഫിൻലൻഡിലാണ് കഥ നടക്കുന്നത്. യുദ്ധത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട ഫിന്നിഷ് കമാൻഡോയായ അറ്റോമി കോർപി, വലിയൊരളവിൽ സ്വർണ്ണം ഖനനം ചെയ്തെടുക്കുന്നു. അത് ദൂരെയുള്ള ബാങ്കിൽ കൊടുത്ത് പണമാക്കാനായി കോർപി പുറപ്പെടുകയാണ്. വഴിയിൽ നാസികൾ ഇദ്ദേഹത്തിൽ നിന്ന് സ്വർണ്ണം കൈക്കലാക്കാൻ ശ്രമിക്കുന്നതും കോർപിയുടെ ചെറുത്തു നിൽപ്പുമാണ് […]