എം-സോണ്‍ റിലീസ് – 2179 ഭാഷ തായ് സംവിധാനം Witthaya Thongyooyong പരിഭാഷ മുഹമ്മദ് ഷമീം ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.7/10 പ്രമുഖ തായ് സിനിമ Bad Genius (2018)ന്റെ നിർമാതാക്കളുടെ ഏഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മറ്റൊരു തായ് സിനിമയാണിത്.സഹോദരങ്ങൾ ആയ ജെയിനും ച്ചട്ടും ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. എല്ലാത്തിലും മിടുക്കിയായ ജെയിനും ഒറ്റ കാര്യം പോലും നേരെ ചെയ്യാതെ തോന്നിയപോലെ ജിവിക്കുന്ന അവളുടെ മൂത്ത സഹോദരൻ ച്ചട്ടുമായി എന്നും വഴക്കാണ്. […]
My Tutor Friend / മൈ ട്യൂട്ടർ ഫ്രണ്ട് (2003)
എം-സോണ്‍ റിലീസ് – 2177 ഭാഷ കൊറിയൻ സംവിധാനം Kyeong-hyeong Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ കോമഡി, റൊമാൻസ് 6.7/10 കിം ഹ-ന്യൂലിനെയും ക്വോൺ -സാങ് വൂവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 2003ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ്‘മൈ ട്യൂട്ടർ ഫ്രണ്ട് ‘ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയായ ചോയ് സു-വാൻ തന്റെ സെമസ്റ്റർ ഫീസ് കണ്ടെത്തുവാനായി അമ്മയുടെ നിർബന്ധപ്രകാരം അമ്മയുടെ പണക്കാരിയായ കൂട്ടുകാരിയുടെ മകനായ കിം ജി-ഹൂണിന് ട്യുഷനെടുക്കാൻ പോവുന്നതിലൂടെയാണ് കഥ രസകരമായ […]
Rafiki / റഫീക്കി (2018)
എം-സോണ്‍ റിലീസ് – 2169 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 11 ഭാഷ ഇംഗ്ലീഷ്, സ്വാഹിലി സംവിധാനം Wanuri Kahiu പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 6.7/10 കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമാണ് ‘റഫീക്കി’. സ്വവർഗാനുരാഗികളായ സ്ത്രീകളുടെ കഥ പറഞ്ഞ ഈ ചിത്രം കെനിയയിൽ നിരോധിക്കപ്പെട്ടതാണ്. പിന്നീട് കെനിയൻ ഹൈക്കോടതിയുടെ വിധി അനുസരിച്ച് 7 ദിവസം മാത്രം ഈ ചിത്രത്തിന് പ്രദർശനാനുമതി നൽകപ്പെട്ടു. ഈ ചിത്രം കൈവശം വക്കുന്നത് പോലും […]
Alleluia / അലേലൂയ (2014)
എം-സോണ്‍ റിലീസ് – 2165 ഭാഷ ഫ്രഞ്ച് സംവിധാനം Fabrice du Welz പരിഭാഷ അനിൽ വി നായർ ജോണർ ക്രൈം, ഹൊറർ, റൊമാൻസ് 6.2/10 ഇതൊരു ഫ്രഞ്ച്-ബൽജിയം ചിത്രമാണ്. കാമത്തിന്റെയും ഉന്മാദത്തിന്റെയും അസൂയയുടെയുമൊക്കെ ഇരുണ്ട പ്രതലങ്ങളെ തുറന്ന് കാട്ടുന്ന ഒരു ചിത്രം. മിഷേലിന്റെയും ചിത്ത ഭ്രമങ്ങളും ഗ്ലോറിയയുടെ അടക്കാനാവാത്ത കാമത്തിന്റെയും അതിൽ നിന്നുടെലെടുത്ത അസൂയയും അതിന്റെ ഫലമായുണ്ടാകുന്ന കൊലപാതക പരമ്പരകളെയും പ്രമേയമാക്കുന്ന ഈ ചിത്രം മനുഷ്യ മനസുകളുടെ സങ്കീർണതയെ നിശിതമായി ആവിഷ്കരിക്കുന്നു. ഫാബ്രിസ് ഡുവെത്സ് എന്ന […]
Before Midnight / ബിഫോർ മിഡ്നൈറ്റ് (2013)
എം-സോണ്‍ റിലീസ് – 2154 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Linklater പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഫയാസ് മുഹമ്മദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ബിഫോർ സൺറൈസ്, ബിഫോർ സൺസെറ്റ്, ബിഫോർ മിഡ്നൈറ്റ് എന്നീ മൂന്ന് ചിത്രങ്ങൾ ഉൾപ്പെടുന്ന ബിഫോർ ട്രയലജിയിലെ അവസാന ചിത്രമാണ് ബിഫോർ മിഡ്നൈറ്റ്. ഈ ചിത്രത്തിൽ ജെസിയുടെയും സെലിന്റെയും ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളും താളപ്പിഴകളുമാണ് നമ്മൾ കാണുന്നത്. ജെസിയും സെലിനും ഒരു വേനലവധിക്കാലം ചിലവഴിക്കാൻ മക്കളോടൊപ്പം ഗ്രീസിലേയ്ക്ക് പോകുന്നതും എഴുത്തുകാരായ കൂട്ടുകാരോടൊപ്പം ജീവിതത്തെ കുറിച്ച് […]
Before Sunrise / ബിഫോർ സൺറൈസ് (1995)
എം-സോണ്‍ റിലീസ് – 2153 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Linklater പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 8.1/10 ബിഫോർ സൺറൈസ്, ബിഫോർ സൺസെറ്റ്, ബിഫോർ മിഡ്നൈറ്റ് എന്നീ മൂന്ന് ചിത്രങ്ങൾ ഉൾപ്പെടുന്ന ബിഫോർ ട്രയലജിയിലെ ആദ്യചിത്രമാണ് ബിഫോർ സൺറൈസ്.അപരിചിതരായ ഒരു ആൺകുട്ടിയും പെൺകുട്ടിയും വളരെ യാദൃശ്ചികമായി ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നു. ഇരുവഴിയേ, രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളിലേക്ക് യാത്രയാകാനുള്ള അവർ തുടർന്നും സംസാരിക്കാനുള്ള ആഗ്രഹത്തിൽ ജീവിതത്തിൽ ഒരുമിച്ചുണ്ടായേക്കാവുന്ന ഒരേയൊരു രാത്രി […]
The Twilight Samurai / ദി ട്വൈലൈറ്റ് സാമുറായ് (2002)
എം-സോണ്‍ റിലീസ് – 2132 ഭാഷ ജാപ്പനീസ് സംവിധാനം Yôji Yamada പരിഭാഷ മുഹസിൻ ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 8.1/10 ജപ്പാനിലെ മികച്ച സംവിധായകരിൽ ഒരാളായ യോജി യമദ സംവിധാനം നിർവഹിച്ച സമുറായ് ട്രിലജിയിലെ ആദ്യ ചിത്രമാണ് “ദി ട്വൈലൈറ്റ് സമുറായ്”. ജാപ്പനീസ് സമുറായ് ചലച്ചിത്ര ശ്രേണിയിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ സ്ഥിരസ്ഥാനമുറപ്പിച്ച ചിത്രം കൂടിയാണിത്. സെയ്ബെയ് ഇഗുച്ചി എന്ന ദരിദ്രനായ സമുറായുടെ കഥ അദ്ദേഹത്തിന്റെ മകളുടെ വിവരണത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ക്ഷയം ബാധിച്ചു മരണപ്പെട്ട […]
Backstreet Rookie Season 1 / ബാക്സ്ട്രീറ്റ് റൂക്കി സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2126 ഭാഷ കൊറിയൻ സംവിധാനം Myoungwoo Lee പരിഭാഷ ജീ ചാങ്-വൂക്ക് ജോണർ ആക്ഷൻ, കോമഡി, റൊമാൻസ് 7.4/10 ഒരു വെബ്റ്റൂണിനെ അടിസ്ഥാനമാക്കി നിർമിച്ച കൊറിയൻ സീരീസ് ആണ് ബാക്ക്സ്ട്രീറ്റ് റൂക്കി. ചോയ് ദേ ഹ്യൂൻ ഒരു സൂപ്പർ മാർക്കറ്റ് മാനേജരാണ്. പെട്ടെന്നൊരു ദിവസം അയാളുടെ കടയിലേക്കു പാർട്ട് ടൈം ജോലിക്കാരിയായി ഒരു പെൺകുട്ടി കടന്നു വരുന്നു.പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സീരീസിന്റെ ഇതിവൃത്തം. നായകന്റെയും നായികയുടെയും മറ്റ് അഭിനേതാക്കളുടെയും മികച്ച കെമിസ്ട്രി കൊണ്ട് […]