എംസോൺ റിലീസ് – 2928 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jenny Gage പരിഭാഷ അരുൺ ബി. എസ്, കൊല്ലം ജോണർ ഡ്രാമ, റൊമാൻസ് 5.3/10 ദ്രവിച്ചുപോയ പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങുന്ന വെറും സങ്കൽപമല്ല പ്രണയം, അത് പ്രപഞ്ചത്തിന്റെ അടിസ്ഥാനം തന്നെയെന്ന് അടിവരയിട്ട് പറയുന്ന സിനിമയാണ് 2019-ൽ പുറത്തിറങ്ങിയ ആഫ്റ്റർ എന്ന അമേരിക്കൻ റൊമാന്റിക് ഡ്രാമാ ചലച്ചിത്രം. രണ്ട് കൗമാരക്കാരുടെ പ്രണയവും സന്തോഷവും വിരഹവുമൊക്കെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം 2014-ൽ […]
A Year-End Medley / എ ഇയർ-എൻഡ് മെഡ്ലി (2021)
എംസോൺ റിലീസ് – 2927 ഭാഷ കൊറിയൻ സംവിധാനം Jae-young Kwak പരിഭാഷ ജീ ചാങ് വൂക്ക് ജോണർ റൊമാൻസ് 7.2/10 നമ്മൾ വിചാരിച്ച പോലെ ജീവിതത്തിൽ എല്ലാം നടന്നാൽ അതിലെന്താ ഒരു രസമുള്ളത്? ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തല്ലേ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്? എ ഇയർ-എൻഡ് മെഡ്ലി എന്ന സിനിമ ആരംഭിക്കുന്നത് ഈ വരികളോടെയാണ്.സിനിമയിലുടനീളം ഈ മാന്ത്രികത നമുക്ക് അറിയാനാവും. പേര് പോലെ തന്നെ, 14 പ്രധാന കഥാപാത്രങ്ങളിലൂടെ പറഞ്ഞു പോവുന്ന ഒരു കൂട്ടം കഥകളുടെ ഒരു […]
50 / 50 (2011)
എംസോൺ റിലീസ് – 2926 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Levine പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.6/10 റേഡിയോ ജേണലിസ്റ്റാണ് ആദം ജോലി,സുഹൃത്തുക്കൾ, തന്റെ കാമുകി അങ്ങനെ തട്ടുകേടില്ലാണ്ട് മുന്നോട്ട് പോകുമ്പോൾ അയാൾക്ക് ഭയങ്കരമായ മുതുക് വേദന അനുഭവപെടുകയും,നട്ടെല്ല് അർബുദമാണ് എന്ന് കണ്ടെത്തുന്നതോടെ അയാളുടെ ജീവിതം തന്നെ കിഴ്മേൽ മറയുകയും, തുടർന്ന് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മൂല്യം അദ്ദേഹം മനസ്സിലാക്കുന്നതുമാണ് ചിത്രം പറയുന്നത്. ക്യാൻസർ രോഗിയായ നായകൻ എന്ന് കേൾക്കുമ്പോൾ സെന്റിമെന്റൽ പടം […]
Qismat 2 / കിസ്മത് 2 (2021)
എംസോൺ റിലീസ് – 2906 ഭാഷ പഞ്ചാബി സംവിധാനം Jagdeep Sidhu പരിഭാഷ റാഫി സലീം ജോണർ ഡ്രാമ, റൊമാൻസ് 7.1/10 2018 ൽ ഇറങ്ങിയ കിസ്മത്തിന്റെ രണ്ടാം ഭാഗം ആണെങ്കിലും ഇത് തികച്ചും വ്യത്യസ്ഥ കഥയാണ്. കോളേജിലെ കായിക അധ്യാപകനായ ശിവ്ജിത്തുമായി അവിടെ പഠിക്കുന്ന ഒരു പെൺകുട്ടി പ്രണയത്തിലാകുന്നു. ശിവ്ജിത്തിന് അതിൽ താല്പര്യമില്ലെന്ന് അവളെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവൾ പിന്മാറിയിരുന്നില്ല. നേരത്തേ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് അവൾ ഒരിക്കൽ ചോദിക്കുമ്പോൾ ശിവ്ജിത്ത് തനിക്ക് പണ്ട് കോളേജിൽ […]
A Scene at the Sea / എ സീൻ അറ്റ് ദ സീ (1991)
എംസോൺ റിലീസ് – 2899 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ പ്രശാന്ത് പി ആർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ശുചീകരണ തൊഴിലാളിയായ ഷിഗെരു എന്ന ബധിരനായ യുവാവിന് തന്റെ ജോലിക്കിടയിൽ കേടുവന്ന ഒരു സർഫ് ബോർഡ് കിട്ടുന്നു. സർഫിങ്ങിൽ ആകൃഷ്ടനായ അവൻ അത് നേരാക്കി അതിൽ സർഫിങ് പഠിക്കാൻ തുടങ്ങുന്നു. എല്ലാവരും അവനെ കളിയാക്കുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ആകെയുള്ളത് അവന്റെ കാമുകി മാത്രമാണ്. ജീവിത സാഹചര്യങ്ങളും കടൽ തിരകളും അവനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും […]
Don’t Move / ഡോണ്ട് മൂവ് (2004)
എംസോൺ റിലീസ് – 2896 ഭാഷ സ്പാനിഷ് സംവിധാനം Sergio Castellitto പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 7.1/10 നഗരത്തിലെ തിരക്കുള്ള ഒരു ഡോക്ടറാണ് തിമൊത്തോ. ഒരു ദിവസം അയാളുടെ മകൾ ആഞ്ചല ഒരു അപകടത്തിൽപ്പെട്ട് ഗുരുതരവസ്ഥയിൽ തന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നു, ആ മനോവിഷമത്തിൽ ജനലരികിൽ നിൽക്കവേ ഹോസ്പിറ്റലിന് പുറത്ത് അയാൾ ഒരു സ്ത്രീ ഇരിക്കുന്നത് കാണുന്നു. ആ ഒരു നിമിഷം തിമൊത്തോയുടെ മനസ്സ് ഒരുപാട് വർഷങ്ങൾ പിന്നിലേക്ക് പോയി. സുന്ദരിയായ ഭാര്യ, നല്ലൊരു […]
Sound of the Sea / സൗണ്ട് ഓഫ് ദി സീ (2001)
എംസോൺ റിലീസ് – 2888 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 6.0/10 വലെൻസിയയിലെ തുറമുഖ നഗരമായ ഡെനിയയിലെ സ്കൂളിൽ ഭാഷാധ്യാപകനായി എത്തിയതാണ് ഉലിസസ്. വന്യമായ കാല്പനികതയാൽ വശ്യമായ കണ്ണുകളുള്ള ഉലിസസ് ഒറ്റനോട്ടത്തിൽ മാർട്ടിനയുമായി പ്രണയത്തിലാകുന്നു. ഉലിസസിന്റെ പ്രണയാതുരമായ കഥകളിൽ വീണു പോകാതിരിക്കാൻ മാർട്ടിനയ്ക്കും ആവുന്നില്ല, ഉലിസസ് കഥ പറഞ്ഞു തുടങ്ങി… “അഗാധമായ സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നും രണ്ട് സർപ്പങ്ങൾ ഉയർന്നു വന്നു, ജലപ്പരപ്പിൽ അവ തന്റെ മകുടവും […]
Kama Sutra: A Tale of Love / കാമസൂത്ര: എ ടെയിൽ ഓഫ് ലൗ (1996)
എംസോൺ റിലീസ് – 2885 ഭാഷ ഇംഗ്ലീഷ് സംവിധാനം Mira Nair പരിഭാഷ അഷ്കർ ഹൈദർ ജോണർ ക്രൈം, ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 6.0/10 മീര നായരുടെ സംവിധാനത്തിൽ 1996ൽ പുറത്തിറങ്ങിയ റൊമാന്റിക് മൂവിയാണ് കാമ സൂത്ര: എ ടെയിൽ ഓഫ് ലൗ. പതിനാറാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. ആ കാലത്തുള്ളൊരു ചെറു രാജ്യത്തിലെ രാജകുമാരിയാണ് താര. താരയുടെ ബാല്യകാല സുഹൃത്തും തോഴിയുമാണ് മായ. താരയുടെ വിവാഹം അയൽരാജ്യത്തിലെ രാജകുമാരനായ രാജ് സിങ്ങുമായി ഉറപ്പിച്ചശേഷം താരയും മായയും […]