എം-സോണ്‍ റിലീസ് – 337 ഭാഷ ഇംഗ്ലീഷ് സംവിധാനം Kurt Wimmer പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 വികാരങ്ങളാണ് മനുഷ്യന്റെ പതനമെന്ന് പറഞ്ഞ് എല്ലാത്തരം വികാരങ്ങളും നിയമവിരുദ്ധമാക്കിയ ഭാവിയിലെ ഒരു ഫാഷിസ്റ്റ് ഭരണകൂടം. അതിന്റെ കാവലാൾ ആണ് ക്ലറിക് ജോൺ പ്രെസ്റ്റൺ. താൻ വിശ്വസിച്ച് ഉറച്ചുനിൽക്കുന്ന തത്വങ്ങളെല്ലാം തെറ്റാണെന്ന് ബോധ്യപ്പെടുമ്പോൾ താൻ കാക്കേണ്ട ഭരണകൂടത്തെ തന്നെ എതിർക്കാൻ തയ്യാറാവുകയാണ് പ്രെസ്റ്റൺ. 2002ൽ പുറത്തിറങ്ങിയ ഇക്വിലിബ്രിയം അന്ന് പ്രേക്ഷക ശ്രദ്ധ അത്രക്ക് പിടിച്ചുപറ്റിയില്ലെങ്കിലും […]
Maze Runner / മേസ് റണ്ണർ (2014)
എം-സോണ്‍ റിലീസ് – 325 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.8/10 വെസ് ബോൾ എന്ന സംവിധായകന്റെ പ്രഥമ ചിത്രമാണ് ദി മേസ് റണ്ണർ. ജെയിംസ് ഡാഷ്നറിയുടെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദി മേസ് റണ്ണർ : സ്കോർച് ട്രയൽസ് 2005ല്‍ പുറത്തി അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Alien / ഏലിയൻ (1979)
എം-സോണ്‍ റിലീസ് – 324 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ ശ്രീധർ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 8.4/10 റിഡ്ലി സ്കോട് സംവിധാനം ചെയ്തു 1979 ൽ പുറത്തിറങ്ങിയ അമേരിക്കൻ_ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണ് ഏലിയൻ. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ സിനിമ , മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കാർ പുരസ്കാരം നേടുകയുണ്ടായി.IMDB TOP250ല്‍ 53ആം സ്ഥാനത്താണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Ex Machina / എക്സ് മാകിന (2015)
എം-സോണ്‍ റിലീസ് – 308 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ നിതിൻ PT, ശ്രീധർ ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.7/10 ലോകത്തെ ഏറ്റവും വലിയ കമ്പനിയുടെ ധനികനായ മുതലാളി നേതൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഒരു റോബോട്ടിനെ രഹസ്യമായി ഉണ്ടാക്കുകയാണ്. അതിന്റെ കഴിവുകൾ പരിശോധിക്കാൻ കാലേബ് ആ കമ്പനിയിലെ യുവ പ്രോഗ്രാമറേ അദ്ദേഹം ക്ഷണിക്കുന്നു. സുന്ദരിയായ ഒരു യുവതിയുടെ ദേഹം ഉള്ള ആ റോബോട്ടുമായി ഇടപഴകുന്ന കാലേബിന് പ്രതീക്ഷിക്കാത്ത പലതും നേരിടേണ്ടിവരുന്നു. […]
Gravity / ഗ്രാവിറ്റി (2013)
എം-സോണ്‍ റിലീസ് – 299 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfonso Cuarón പരിഭാഷ നവനീത് രസികപ്രിയ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 7.7/10 2013-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്-അമേരിക്കൻ ത്രിമാന ശാസ്ത്ര കൽപ്പിതകഥാ ചലച്ചിത്രമാണ് ഗ്രാവിറ്റി. ബഹിരാകാശത്ത് തകരാറിലാകുന്ന ഒരു സ്പേസ് ഷട്ടിലിലെ സഞ്ചാരികളുടെ ഭൂമിയിലേക്ക് തിരികെയെത്താനുള്ള ശ്രമമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. വാർണർ ബ്രോസ്, വിതരണം ചെയ്തിരിക്കുന്ന ഗ്രാവിറ്റിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അൽഫോൺസോ ക്വാറോൺ ആണ്. 2013 ആഗസ്റ്റിലെ 70ആം വെനീസ് ചലച്ചിത്രമേളയുടെ പ്രദർശന […]
Triangle / ട്രയാങ്കിൾ (2009)
എംസോൺ റിലീസ് – 296 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Smith പരിഭാഷ ഗിരി പി. എസ്. ജോണർ ത്രില്ലർ, സയൻസ് ഫിക്ഷൻ, സർവൈവൽ 6.9/10 ക്രിസ്റ്റഫർ സ്മിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് ട്രയാങ്കിൾ. ജെസ്സും കൂട്ടുകാരും ഒരവധി ദിവസം കടൽ യാത്ര പോകുകയും, ശക്തമായ മഴയിൽ ബോട്ട് അപകടത്തിലാക്കുകയും ചെയ്യുന്നു, എന്ത് ചെയ്യുമെന്ന് അറിയാതിരിക്കുന്ന അവരുടെ മുന്നിലേക്ക് ഒരു കപ്പൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കപ്പലിൽ കേറിയ ശേഷമാണ് […]
2001: A Space Odyssey / 2001: എ സ്പേസ് ഒഡീസി (1968)
എം-സോണ്‍ റിലീസ് – 256 ഭാഷ ഇംഗ്ലീഷ് സംവിധാനം Stanley Kubrick പരിഭാഷ അരുൺ ജോർജ്, തസ്ലിം ജോണർ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.3/10 ലോകസിനിമയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെട്ട 2001 A space odyssey പുറത്തിറങ്ങിയത് 1969 ലാണ്. സ്റ്റാന്‍ലി കുബ്രിക്ക് തന്റെ സൃഷ്ടിക്ക് പ്രജോദനമാക്കിയത് ആര്‍തര്‍ സീ ക്ലാര്‍ക്ക് എന്ന സൈ ഫൈ എഴുത്തുകാരന്റെ നോവലായിരുന്നു. സ്പേസ് ഒഡീസി പറയുന്നത് മനുഷ്യവംശത്തിന്റെ അതിജീവനത്തിന്റെയും അതിനവനെ പ്രാപ്തനാക്കിയ പരിണാമത്തിന്റെയും കഥയാണ്. ചുരുങ്ങിയ സംഭാഷണങ്ങളിലൂടെ, നിഗൂഡത നിറഞ്ഞ ദ്രിശ്യങ്ങളിലൂടെ […]
The Martian / ദി മാർഷ്യൻ (2015)
എം-സോണ്‍ റിലീസ് – 255 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ വിജയകുമാർ ബ്ലാത്തൂർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ 8/10 നാസയിൽ നിന്നും 2035-ൽ ആരെസ് – 111 എന്ന ചൊവ്വ ദൗത്യത്തിനു പോകുന്ന ഒരു പറ്റം ബഹിരാകാശയാത്രികരുടെ കഥയാണ് ദി മാർഷ്യൻ കൈകാര്യം ചെയ്യുന്നത്. 18 സോളുകൾ (ചൊവ്വയിലെ ഒരു ദിവസം, ഭൂമിയിലെ 23 മണിക്കൂർ, 56 മിനിറ്റ്, 4 സെക്കന്റിനു തുല്ല്യം) ചൊവ്വയിൽ പരീക്ഷണനിരീക്ഷണങ്ങളിൽ മുഴുകിക്കഴിയുന്ന ഈ സംഘത്തിന് അപ്രതീക്ഷിതമായി […]